For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൽമാൻ ഖാൻ ബിഗ് ബോസിൽ നിന്ന് മാറുന്നു, നടന് പകരം എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം

  |

  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസ് ആദ്യം ആരംഭിക്കുന്നത്. പ്രമേയത്തിൽ വ്യത്യസ്തത കൊണ്ട് തുടക്കത്തിൽ തന്നെ ആളുകളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരങ്ങളുടെ 100 ദിവസത്തെ റിയൽ ലൈഫ് ജീവിതമാണ് ഷോയിലൂടെ കാണിക്കുന്നത്. സൽമാൻ ഖാൻ ആണ് ഹിന്ദയിൽ അവതരിപ്പിക്കുന്നത്. 2011ൽ ആണ് സൽമാൻ ബിഗ് ബോസിന്റെ അവതാരകനാവുന്നത്. പിന്നീട് തുടർച്ചയായ സൽമാൻ ആയിരുന്നു ഷോയുടെ ഹോസ്റ്റ്. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റേറ്റിംങ്ങിലും ആദ്യ സ്ഥാനത്തായിരുന്നു ബിഗ് ബോസ്.

  Salman Khan

  നിലയും സുദർശനയുമൊക്കെയാണ് ഇപ്പോഴത്തെ കുഞ്ഞ് താരങ്ങൾ, 2021ല്‍ അമ്മയായ താരങ്ങൾ...

  ഇപ്പോൾ 15ാം സീസൺ ആണ് നടക്കുന്നത്. സൽമാൻ തന്നെയാണ് ഷോയുടെ അവതാരകൻ. എന്നാൽ കഴിഞ്ഞ സീസണുകളെ പോലെ ജനശ്രദ്ധ നേടാൻ ഷോയ്ക്ക് കഴിഞ്ഞിട്ടില്ല. ഒടിടിയ്ക്ക് ശേഷമാണ് ബി ബി 15 ആരംഭിക്കുന്നത്. ഒക്ടബോർ 2 ന് ആരംഭിച്ച ഷോ റേറ്റിംഗിൽ ആദ്യ പത്തിൽ പോലും ഇടം പിടിച്ചിട്ടില്ലെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ ആഴ്‌ചയിലെ മികച്ച 10 ടിവി ഷോകളിൽ ബിഗ് ബോസ് ഇല്ല. ഇത് ആരാധകരെ ഏറെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ മിനിസ്ക്രീനിലെ ഏറ്റവും ചിലവേറിയ റിയാലിറ്റി ഷോ കൂടിയാണ് ബിഗ് ബോസ്.

  വിവാഹത്തിന് ശേഷം സീരിയലിൽ അഭിനയിക്കുമോ, അർച്ചനയുടെ വാക്കുകൾ വൈറലാവുന്നു...

  റേറ്റിംഗിൽ ഇടം പിടിക്കാൻ കഴിയാത്തത് കൊണ്ട് നടൻ സൽമാൻ ഖാനെ ഷോയിൽ നിന്ന് മാറ്റുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സല്ലുവിന് പകരം മുൻ ബിഗ് ബോസ് താരം ഷഹ്‌നാസ് ഗിൽ എത്തുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന വാർത്ത സൽമാൻ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഷോയ്ക്കെതിരെ ഇവർ രംഗത്ത് എത്തിയിട്ടുമുണ്ട്.

  മരുമകനേയും മകളേയും ആരതി ഉഴിഞ്ഞ് സ്വീകരിച്ച് ചന്ദ്രയുടെ അച്ഛനും അമ്മയും, സന്തോഷം പങ്കുവെച്ച് ടോഷ്

  ബിഗ് ബോസ് സീസൺ 13 ലെ മത്സരാർഥിയായിരുന്നു ഷഹ്‌നാസ്. അന്തരിച്ച നടൻ സിദ്ധാർത്ഥ് ശുക്ലയാണ് സീസൺ വിജയിച്ചതെങ്കിലും നിരവധി ആരാധകരെ നേടൻ ഷഹ്‌നാസിന് കഴിഞ്ഞിരുന്നു. ബിബി ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിദ്ധാർത്ഥും ഷഹ്‌നാസു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിരുന്നു. ഇവരുടെ റെമാൻസും പിണക്കവും ഇണക്കവുമെല്ലാം പ്രേക്ഷകർ ആസ്വദിച്ചികരുന്നു. ഷഹ്‌നാസ് ബി ബി 15 ന്റെ ഹോസ്റ്റായി എത്തിമെങ്കിൽ ആരാധകർക്ക് കുറവൊന്നു ഉണ്ടാകില്ല.

  അതേസമയം ബിഗ് ബോസ് 15 ൽ ഷഹ്‌നാസിനെ വൈൽഡ് കാർഡ് എൻട്രിയ്ക്കായി അണിയറ പ്രവർത്തകർ സമീപിച്ചിരുന്നതായും നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു, എന്നാൽ അന്ന് ഈ ഓഫർ താരം നിരസിച്ചിരുന്നു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഷോക്കിലായിരുന്നു അന്ന്.

  Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

  ഗൂഗിളിൽ ഇന്ത്യയുടെ സർവെയിൽ 2021 ൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത ഒരു വ്യക്തി ഷെഹ്‌നാസ് ഗില്ലായിരുന്നു. മൂന്നാം സ്ഥാനത്തായിരുന്നു താരം. ബാദുഷായ്‌ക്കൊപ്പമുള്ള മ്യൂസിക്കൽ ആൽബവും സിദ്ധാർത്ഥിന്റെ വിയോഗവും ഷെഹ്നാസിന് വാർത്ത പ്രധാന്യം നേടി കൊടുത്തിരുന്നു. ഇന്നു സിദ്ധ്നാസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. കൂടാതെ ബിഗ് ബോസ് താരത്തിന്റെ മേക്കോവറും ശ്രദ്ധിക്കപ്പെട്ടിരുന്നു

  English summary
  Bigg Boss hindi Sesaon 13 Fame Shehnaaz Gill replaced Salman Khan in the Bigg Boss Latest Season
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X