റിതു മന്ത്ര വിവാഹിതയായോ? ക്രിസ്ത്യൻ വിവാഹ വേഷത്തിൽ വരനൊപ്പം നില്‍ക്കുന്ന ചിത്രം കണ്ട് ആരാധകര്‍ ചോദിക്കുന്നു
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ ഏറ്റവുമധികം ജനശ്രദ്ധ നേടിയെടുത്ത താരമാണ് റിതു മന്ത്ര. ഗായികയും മോഡലും അഭിനേത്രിയുമായ റിതു ബിഗ് ബോസിന്റെ ഫൈനലില്‍ വരെ മത്സരിച്ച് നിന്നെങ്കിലും ടൈറ്റില്‍ വിന്നറാവാന്‍ സാധിച്ചില്ല. അതേ സമയം റിതു ബിഗ് ബോസില്‍ പോയതിന് പിന്നാലെ പുറത്ത് നടിയുടെ പ്രണയകഥകളാണ് ചര്‍ച്ചയായത്.
മത്സരത്തിന് ശേഷം പ്രണയത്തെ കുറിച്ചൊന്നും പറയാന്‍ നടി കൂട്ടാക്കിയതുമില്ല. എന്നാലിപ്പോള്‍ റിതു വിവാഹിതയായോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയിയല്‍ ഉയര്‍ന്ന് വരുന്നത്. ക്രിസ്ത്യന്‍ വധുവിന്റെ വേഷത്തില്‍ ഒരുങ്ങി നില്‍ക്കുന്ന റിതുവിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായതോടെയാണ് ഇത്തരമൊരു സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

മുന്‍പും ബ്രൈഡല്‍ ഫോട്ടോഷൂട്ട് നടത്തിയപ്പോഴും സമാനമായ രീതിയില്‍ നടിയുടെ വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തവണ വരന്‍ കൂടിയുള്ളതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഇരുവരും പിങ്ക് നിറമുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. റിതു സാരിയ്‌ക്കൊപ്പം വെയിലും അണിഞ്ഞ് കൈയ്യില്‍ ബൊക്കയും പിടിച്ചാണ് നില്‍ക്കുന്നത്. വരന്‍ ഇതേ നിറമുള്ള കോട്ടും സ്യൂട്ടുമാണ് ധരിച്ചത്.
താരത്തിന്റെ വിവാഹമാണോന്ന കണ്‍ഫ്യൂഷന്‍ വന്നെങ്കിലും ഇതും ബ്രൈഡല്‍ ഫോട്ടോഷൂട്ടാവാനാണ് സാധ്യതയെന്നാണ് കരുതുന്നത്. ഇരുവരും ഒരുമിച്ചും അല്ലാതയെുമായി ഫോട്ടോസെടുക്കാന്‍ പോസ് ചെയ്യുന്നതും പുറത്ത് വന്ന വീഡിയോയില്‍ വ്യക്തമായി കാണാം. അതേ സമയം വരന് ബിഗ് ബോസ് താരം കൂടിയായ ബ്ലെസ്ലിയുമായി സാമ്യമുള്ളതിനാല്‍ അങ്ങനെയും ചില ചോദ്യങ്ങളെത്തി. എന്തായാലും പുതിയ ചിത്രങ്ങളെ കുറിച്ച് നടി നല്‍കുന്ന വിശദീകരണമെങ്ങനെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റിതു ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ശക്തമായ നിലപാടുകള്‍ കൊണ്ട് ആരാധകരുടെ പ്രശംസ നേടിയെടുക്കാനും നടിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ മോഡലും നടനുമായ ജിയ ഇറാനിയുമായിട്ടുള്ള സൗഹൃദവും പ്രണയവു വലിയ വാര്‍ത്തകള്‍ക്ക് കാരണമായി. റിതു ഷോ യില്‍ പങ്കെടുക്കുന്ന സമയത്താണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് ജിയ വെളിപ്പെടുത്തി കൊണ്ട് രംഗത്ത് വരുന്നത്.
ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും വീഡിയോസുമൊക്കെ ജിയ പുറത്ത് വിട്ടിരുന്നു. മാത്രമല്ല വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനെ പറ്റിയും സൂചിപ്പിച്ചു. എന്നാല്‍ മത്സരത്തിന് ശേഷം ഇതില്‍ റിതു പ്രതികരിച്ചില്ല. വൈകാതെ വിഷയത്തില്‍ പ്രതികരിച്ചെങ്കിലും വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലെന്നും നടി വ്യക്തമാക്കി.


Click it and Unblock the Notifications