ബിഗ് ബോസിന് വേണ്ടി മോഹന്‍ലാല്‍ വാങ്ങുന്നത് കോടികള്‍? പുറത്ത് വന്ന പ്രതിഫലം ഞെട്ടിക്കും..!

ഇന്ന് മുതല്‍ അടുത്ത നൂറ് ദിവസത്തേക്ക് മലയാളത്തില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. അത് മോഹന്‍ലാല്‍ നയിക്കുന്ന മലയാളം ബിഗ് ബോസ് ആയിരിക്കും. വൈകുന്നേരം ഏഴ് മണി മുതലാണ് റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നത്.

ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികള്‍ മാത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് ബിഗ് ബോസ് എത്തുന്നത്. പതിനാറ് മത്സരാര്‍ത്ഥികളുമായി എത്തുന്ന പരിപാടിയ്ക്ക് വേണ്ടി മോഹന്‍ലാല്‍ കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് മോഹന്‍ലാലിന്റെ പ്രതിഫലത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

 കാത്തിരിപ്പിന് മണിക്കൂറുകള്‍ മാത്രം

കാത്തിരിപ്പിന് മണിക്കൂറുകള്‍ മാത്രം

ഇന്ത്യന്‍ ടെലിവിഷന്‍ ലോകത്ത് തരംഗമായി മുന്നേറുന്ന ബിഗ് മലയാളത്തിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം. ജൂണ്‍ 24 ന് വൈകുന്നേരം ഏഴ് മണി മുതലാണ് ഏഷ്യാനെറ്റ് ചാനലില്‍ മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. നടനവിസ്മയം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പതിനാറ് പേരാണ് പങ്കെടുക്കുന്നത്. മലയാളം ബിഗ് ബോസില്‍ സ്ത്രീ പ്രതിനിധ്യം കൂടുതലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സന്തോഷ ദിവസം

സന്തോഷ ദിവസം

ഇന്നത്തെ ദിവസം മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം നല്ല ദിവസമാണ്. നടന്‍ എന്ന നിലയില്‍ രണ്ട് വലിയ കാര്യങ്ങളാണ് മോഹന്‍ലാലിന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. പതിനേഴ് വര്‍ഷത്തിന് ശേഷം താരസംഘടനയായ അമ്മയ്ക്ക് പുതിയൊരു പ്രസിഡന്റിനെ കിട്ടിയിരിക്കുകയാണ്. 2018 മുതല്‍ 2021 വരെ മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായി സ്ഥാനമേറ്റിരിക്കുകയാണ്. അതിന് പിന്നാലെ ഇന്ന് തന്നെ ബിഗ് ബോസും എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമകളുടെ തിരക്കുകള്‍ക്കിടയിലും മോഹന്‍ാലല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

മോഹന്‍ലാലിന്റെ പ്രതിഫലം

മോഹന്‍ലാലിന്റെ പ്രതിഫലം

പതിനാറ് മത്സരാര്‍ത്ഥികള്‍ ഇനി മുതല്‍ ബിഗ് ബോസിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. മോഹന്‍ലാല്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം അത്ര ചെറിയ കാര്യവുമല്ല. അതിനാല്‍ ബിഗ് ബോസ് അവതരപ്പിക്കാന്‍ എത്തുന്ന മോഹന്‍ലാല്‍ പ്രതിഫലമായി കോടികള്‍ വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ കമല്‍ ഹാസന്‍, ഹിന്ദി സല്‍മാന്‍ ഖാന്‍, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ക്കും 12 കോടി രൂപയോളമാണ് പ്രതിഫലം. മോഹന്‍ലാലും ഇതിന് വേണ്ടി അത്രയധികം കോടികള്‍ വാങ്ങുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

 ഷോ യുടെ മുതല്‍ മുടക്ക്

ഷോ യുടെ മുതല്‍ മുടക്ക്

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്‍ഡെമോള്‍ ഷൈന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നത്. മുംബൈയില്‍ വെച്ച് നടക്കുന്ന പരിപാടിയ്ക്ക് വേണ്ടി പ്രത്യേകമായി ഒരു ബിഗ് ഹൗസ് നിര്‍മ്മിച്ചിരിക്കുകയാണ്. ഷോ നടത്തുന്നതിന് വേണ്ടി മൊത്തമായി 44 കോടി രൂപയോളം ചെലവാക്കുന്നുണ്ട്. നേരത്തെ കൊച്ചിയില്‍ ഒരു ബിഗ് ബോസ് ഹൗസ് നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഘടനപരമായ പ്രശ്‌നങ്ങള്‍ നേരിട്ടതിനാല്‍ മുംബൈ ഫിലിം സിറ്റിയിലേക്ക് തന്നെ മാറ്റാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. മുന്‍പ് കൊച്ചിയില്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 2 മുതല്‍ 3 കോടി വരെ നിര്‍മാതാക്കള്‍ക്ക് നഷ്ടം വന്നിരുന്നെന്നാണ് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിലെ സത്യമെന്താണെന്ന് പുറത്ത് വന്നിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X