രജിത്ത് കുമാറിനോടൊപ്പം ദയ അശ്വതി, സോഷ്യൽ മീഡിയയിൽ ചർച്ചയായി ആ പഴയ ചിത്രങ്ങൾ...

വൈൽഡ് കാർഡ് എൻട്രിയിലൂടെ പതിനാലാം ദിവസമാണ് ദയ അശ്വതി ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ദയയുടെ ഹൗസ് എൻട്രി പ്രേക്ഷകരിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. എന്നാൽ ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട ദയയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസിൽ കണ്ടത്. ചെറിയ കാര്യങ്ങൾക്ക് പോലും കരയുകയും എപ്പോഴും പരിഭവവും പരാതിയുമായി നടക്കുന്ന ആളെയായിരുന്നു. ദയയുടെ ഈ സ്വഭാവം ബിഗ് ബോസ് അംഗങ്ങളെ മാത്രമല്ല പ്രേക്ഷകരേയും ഞെട്ടിച്ചിരുന്നു.

എല്ലാവരുമായി വളരെ പെട്ടെന്ന് അടുത്ത ദയ ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആത്മബന്ധം പുലർത്തിയിരുന്നത് ഡോക്ടർ രജിത് കുമാറിനോടായിരുന്നു. ഹൗസിൽ എത്തിയ ആദ്യ ദിനം തന്നെ മാഷിനെ തനിയ്ക്ക് ഒരുപാട് ഇഷ്ടമാണ്.... അങ്ങയുടെ ഫാനാണെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. വളരെ പെട്ടെന്ന് തന്നെ രജിത്തുമായി അടുക്കുകയായിരുന്നു. എന്നാൽ ഇവരുടെ സൗഹൃദം അധിക നാൾ നീണ്ടു നിന്നിരുന്നില്ല. ഹൗസിൽ തങ്ങളുടെ പേരുകൾ ചർച്ചയായി തുടങ്ങിയപ്പോൾ രജിത് തന്നെ സ്വമേധയാൽ ദയയിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. ഡോക്ടറിന്റെ ഈ മാറ്റം ദയയെ ചൊടിപ്പിച്ചിരുന്നു. ഷോ അവസാനിച്ചിട്ടും രജിത്തിനെ വെറുതെ വിടാൻ തയ്യാറല്ല. രജിത്തിനോടുള്ള ആരാധന പരസ്യമാക്കി ദയ രംഗത്ത്. ‌‌‌

കവർ ഫോട്ടോ

കഴിഞ്ഞ ദിവസം ദയ ഫേസ്ബുക്കിൽ പങ്കുവെച്ച കവർ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. രജിത്തിന്റെ പഴയ കാല ചിത്രത്തിനോടൊപ്പം ദയയുടെ ചിത്രവും ചേർത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയായിരുന്നു. ദയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രജിത് ആരാധകർ രംഗത്തെത്തി. പ്രതിഷേധം കനത്തപ്പോൾ ദയ തന്നെ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു.

ദയയുടെ പോസ്റ്റ്

ചിത്രം ഡിലീറ്റ് ചെയ്തതിന് പിന്നാലെ ഒരു പോസ്റ്റും ദയ പങ്കുവെച്ചിരുന്നു. ചുമ്മാതാട്ടേ.... ഈ ജന്മത്ത് എനിക്ക് വിവാഹം, ഭർത്താവ് എന്നത് ഒന്നേയുള്ളു അത് എന്റെ 16-വയസ്സിൽ നടന്നു 22 വയസ്സിൽ തീർന്നു ഓർമ്മിക്കാൻ ഈ ഓർമ്മ മതി. എനിക്ക് എന്റെ മക്കൾ ഉണ്ട് കട്ടക്ക്. എനിക്ക് മരിക്കും വരെ.. ഫേസ്ബുക്കിൽ കുറിച്ചു. ദയ അശ്വതിയുടെ കുമ്പസാര പോസ്റ്റ് ആരാധകർ മുഖവിലയ്ക്ക് എടുത്തിരുന്നില്ല. രൂക്ഷ വിമർശനമായിരുന്നു കമന്റുകളായി എത്തിയത്.

 ദയ -പ്രദീപ് ചന്ദ്രൻ

രജിത് കുമാറുമായി പ്രശ്നങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ബിഗ് ബോസ് മത്സരാർഥിയായി പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ഇവർ രംഗത്തെത്തിയിരുന്നു. പ്രദീപ് തന്നെ കണ്ടപ്പോൾ മുൻ പരിചയം കാണിച്ചില്ലെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നും ഇവർ പലപ്രാവശ്യം ഹൗസിലും മോഹൻലാൽ എത്തിയപ്പോൾ അദ്ദേഹത്തിനോടും പറഞ്ഞിരുന്നു. പ്രദീപ് ഷോയിൽ നിന്ന് പുറത്ത്പോകും വരെ ഇത് തുടർന്നു കൊണ്ടിരുന്നു.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
  രജിത്ത് കുമാറിന്റെ പേരിൽ വഴക്ക്

ഡോക്ടർ പോയ ശേഷവും ദയ-രജിത് കുമാർ പേരുകൾ വീട്ടിൽ ഉയർന്നു വന്നിരുന്നു. രജിത്തിനെ താത്കാലികാലമായി പുറത്താക്കിയപ്പോൾ, " എന്നെ തനിച്ചാക്കി പോയില്ലേ" തനിയ്ക്കും വീട്ടിൽ പോണം എന്ന് പറഞ്ഞു കൊണ്ട് കരയുകയായിരുന്നു. ഇത് മറ്റുള്ള മത്സരാർഥികളെ ചൊടിപ്പിച്ചിരുന്നു രജിത് കുമാറിനോടുള്ള ദയയുടെ പെരുമാറ്റത്തെ കൂടെയുളളവർ തന്നെ പലപ്പോഴും വിമർശിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X