ബിഗ് ബോസ് ഹൗസിൽ നിന്ന് വീണ്ടും സ്ത്രീകൾ പുറത്ത്? ഈ ആഴ്ച പുറത്തു പോകുന്നത് സൂര്യയും സന്ധ്യയും

ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ്സd സീസൺ 3 അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 14 പേരുമായി ആരംഭിച്ച ഷോയിൽ ഇപ്പേൾ 12 ആളുകൾ മാത്രമാണ് അവശേഷിക്കുന്നത്. സീസൺ 3 ലെ ശക്തരായ 12 മത്സരാർഥികളാണ് ഇവർ. 10ആഴ്ചകൾ പൂർത്തിയാകുമ്പോൾ ഇനി ആരാണ് ഹൗസിൽ നിന്ന് പുറത്ത് പേകുന്നതെന്ന് അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്, കാണൂ

sandhya-soorya

മോഹൻലാൽ, മത്സരാർഥികളെ കാണാൻ എത്തുന്ന ദിവസമായ ശനി, ഞായാർ ദിവസമാണ് ഹൗസിൽ എവിക്ഷൻ നടക്കുന്നത് . വീണ്ടും ഒരു വാര്യാന്ത്യം കൂടി എത്തുകയാണ്. 10ാം ആഴ്ചയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ് നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്.

10ാം ആഴ്ചയിലെ എവിക്ഷൻ

അനൂപ്, സായ് വിഷ്ണു, സന്ധ്യ, സൂര്യ, ഋതു, ഡിംപൽ എന്നിവാരണ് ഇക്കുറി നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർ ആറ് പേരും സീസൺ 3 ലെ ശക്തരായ മത്സരാർഥികളാണ്. ഹൗസിൽ വളരെ ആക്ടീവായിട്ടാണ് ഇവർ ആറു പേരും നിൽക്കുന്നതും മത്സരിക്കുന്നതും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഒരാൾ ഇത്തവണ ഹൗസിൽ നിന്ന് പുറത്തു പോകും എന്നാണ്.

രണ്ട് പേർ പുറത്തോ?

കഴിഞ്ഞ ആഴ്ചയിൽ എലിമിനേഷൻ ഇല്ലായിരുന്നു. എല്ലാവരേയും ബിഗ് ബോസ് സെയ്ഫ് ആക്കുകയായിരുന്നു. അഡോണിയും സന്ധ്യയും ഹൗസിന്റെ പുറത്തു വരെ എത്തിയിരുന്നു, എന്നാൽ ഒടുവിൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ചു കൊണ്ട് ഇവരെ ഇൻ ആക്കുകയായിരുന്നു. സാധാരണ ഗതിയിൽ ഒരാളാണ് ഹൗസിൽ നിന്ന് പുറത്തു പോകുന്നത്. എന്നാൽ പോയ വാരം രണ്ട് പേർ ഇനിയുള്ള ആഴ്ചകളിൽ പുറത്തു പോയേക്കാം എന്ന സൂചനയും ബിഗ് ബോസ് നൽകിയിരുന്നു..

സന്ധ്യ അല്ലെങ്കിൽ സൂര്യ

പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം സന്ധ്യയോ, സൂര്യയോ ആയിരിക്കും 10 ാം ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് യാത്ര പറയുന്നത്. ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചിരിക്കുന്നത് ഇവരാണെന്നാണ് സൂചന. എന്നാൽ പ്രവചിക്കാൻ കഴിയാത്ത ഷോയാണ് ബിഗ് ബോസ് . അതിനാൽ തന്നെ ആരാകും ഇക്കുറി. വീട്ടിൽ നിന്ന് പോകുക എന്ന് കണ്ട് തന്നെ അറിയേണ്ടി വരും. എന്നാൽ സോഷ്യൽ മീഡിയയിൽ സായിക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് സായ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
പുറത്ത് പോയവർ

അതേസമയംഫൈനൽ ഫൈവിൽ ഇടം പിടിക്കുമെന്ന് വിചാരിച്ചിരുന്ന മത്സരാർഥികൾ നേരത്തെ തന്നെ ഹൗസിൽ നിന്ന് പുറത്തു പോയിരുന്നു, മജ്സിയ, ഫിറോസ്- സജ്ന, ഭാഗ്യലക്ഷ്മി തുടങ്ങിയവരെ പ്രതീക്ഷീച്ചിരുന്നു. ഫിറോസ്-സജ്ന ദമ്പതികൾ ഒഴികെ ബാക്കി രണ്ട് പേരും എവിക്ഷനിലൂടെ പുറത്തു പോയത്. സജ്ന- ഫിറോസിനെ ഷോയുടെ നിയമ ലംഘനത്തെ കുറിച്ച് ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X