ആദ്യത്തെ 5 സ്ഥാനങ്ങളിൽ ഋതുവും റംസാനുമില്ല,ഒന്നും രണ്ടും സ്ഥാനം ഇവർക്ക്, അവസാനം എല്ലാം മാറിയോ...
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ച ബിഗ് ബോസ് സീസൺ 3യുടെ വോട്ടിങ്ങ് അവസാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച വോട്ടിങ്ങ് ശനിയാഴ്ച രാത്രി12 മണിയോടെയാണ് അവസാനിച്ചത്. ഫാൻസിനും ആർമികൾക്കുമൊപ്പം മത്സരാർഥികളും വോട്ടിങ്ങിൽ സജീവമായിരുന്നു.
ഷോ അവസാനിപ്പിച്ചതിന് തൊട്ട് പിന്നാലെ തന്നെ മത്സരാർഥികളെ നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു. രണ്ട് ദിവസങ്ങളായിട്ടാണ്10 പേരും നാട്ടിലെത്തിയത്. മണിക്കുട്ടനും രമ്യയും ഒഴികെ ബാക്കിയെല്ലാവരും കൊച്ചിയിൽ ആയിരുന്നു എത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും വൈറലുമായിരുന്നു. ഇവർ കേരളത്തിലെത്തിയതിന് പിന്നാലെയായിരുന്നു വോട്ടിങ്ങ് ആരംഭിക്കുന്നത്.

ബിഗ് ബോസ് സീസൺ2 വും നൂറ് ദിവസം പൂർത്തിയാക്കുന്നതിന് മുൻപ് ഷോ നിർത്തി വയ്ക്കുകയായിരുന്നു, കൊവിഡിനെ തുടർന്നാണ് മത്സരം അവസാനിപ്പിച്ചത്. രണ്ടാംഭാഗത്തിനും വിജയിയെ കണ്ടെത്തിയിരുന്നില്ല.കൊവിഡ് മാനദണ്ഡം പാലിച്ചാണ് സീസൺ 3 ആരംഭിച്ചതെങ്കിലും 95ാം ദിവസം നിർത്തുകയായിരുന്നു. അതേസമയം സീസൺ 3യ്ക്ക് വിന്നറെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ക്യാംപെയ്നും ഉയർന്നിരുന്നു.

ഷോ താൽക്കാലികമായി നിർത്തി വയ്ക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ബിഗ് ബോസ്ഷോ ആദ്യം നിർത്തുന്നത്. പിന്നീട് ഷോ അവസാനിപ്പിക്കുന്നതായി അറിയിക്കുകയായിരുന്നു. ഇതിനൊപ്പമാണ് സീസൺ 3ക്ക് വിജയി ഉണ്ടാകുമെന്ന് ബിബി അധികൃതർ അറിയിച്ചത്. വോട്ടിങ്ങ് ആരംഭിക്കുന്നതിനെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ചാനലിൽ നിന്ന് അറിയിപ്പ് ലഭിച്ചതോടെ ഫാൻസും ഗ്രൂപ്പും ആർമിയുമൊക്കെ വീണ്ടും സജീവമാകുകയായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും മത്സരാർഥികൾ തങ്ങൾക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് രംഗത്ത് എത്തുന്നത്.

വോട്ടിങ്ങ് അവസാനിച്ചതിന് പിന്നാലെ വോട്ടിങ്ങിനെ കുറിച്ചുള്ള അനൗദ്യോഗിക കണക്കുകൾ പുറത്തു വരുന്നുണ്ട്. മണിക്കുട്ടൻ ബിഗ് ബോസ് സീസൺ 3യുടെ വിജയി ആകുമെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. രണ്ടാം സ്ഥാനത്ത് സായിയുടെ പേരുമാണ് കേൾക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വോട്ടിങ്ങുമായി ബാന്ധപ്പെട്ടുള്ള ഒരു റിപ്പോർട്ടാണ്. ഋതു, റംസാൻ, നോബി എന്നിവർ ആദ്യത്തെ 5 സ്ഥാനത്ത് ഉണ്ടാകില്ലെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ആദ്യം മണിക്കുട്ടൻ, രണ്ടാം സ്ഥാനം സായ് വിഷ്ണു, മൂന്നാം സ്ഥാനത്ത് ഡിംപൽ ഭാൽ, നാലം സ്ഥാനം കിടിലൻ ഫിറോസ്, അഞ്ചിൽ അനൂപ്, ആറാം സ്ഥാനത്ത് ഋതുവും റംസാനും ഒടുവിൽ നോബി ഇങ്ങനെയാണ് പുറത്ത് വന്ന റിപ്പോർട്ട് . ഇത് എത്രത്തോളം ശരിയാണെന്ന് ഫിനാലെ നടന്നാൽ മാത്രമേ അറിയാൻ സധിക്കുകയുള്ളൂ. വേറെ വോട്ടിങ്ങ് റിപ്പോർട്ടുകളും വൈറലാകുന്നുണ്ട്.
Recommended Video

വോട്ടിങ്ങ് അവസാനിച്ചതിന് പിന്നാലെ പ്രേക്ഷകർക്ക് നന്ദി അറിയിച്ചു കൊണ്ട് മത്സരാർഥികൾ രംഗത്ത് എത്തിയിരുന്നു. വോട്ടിങ്ങ് അവസാനിച്ചതോടെ പ്രേക്ഷരുടെ ഇടയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഫിനാലെയെ കുറിച്ചാണ് കൃത്യമായ തീയതിയോ മറ്റ് വിവരങ്ങളോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ ഇതിനെ കുറിച്ച് അറിയാൻ സാധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.


Click it and Unblock the Notifications