മണിക്കുട്ടൻ ആഴ്ചയിൽ വാങ്ങുന്നത് അരലക്ഷം, ഏറ്റവും കുറവ് സായിക്ക്, താരങ്ങളുടെ പ്രതിഫലം സത്യമോ
സാധാരണ കണ്ടു വരുന്ന റിയാലിറ്റി ഷോകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ബിഗ് ബോസ്. 2006 ൽ ആണ് ബിഗ് ബോസ് ഷോ ഇന്ത്യയിൽ ആരംഭിക്കുന്നത്. ഇന്റർനാഷണൽ ഷോയായ ബിഗ് ബ്രദറിന് സമാനമായ റിയാലിറ്റി ഷോയാണിത്. ഹിന്ദിയിൽ ആരംഭിച്ച ഷോ വലിയ വിജയമായതിനെ തുടർന്ന് മറ്റുള്ള ഇന്ത്യൻ ഭാഷകളിലും ആരംഭിക്കുകയായിരുന്നു. താരങ്ങൾ മത്സരാർഥികളായി എത്തുന്ന ഷോയിൽ സൂപ്പർ താരങ്ങളാണ് അവതാരകരായി എത്തുന്നത്. ഇത് തന്നെയാണ് ബിഗ് ബോസ് ഷോയുടെ പ്രധാനപ്പെട്ട പ്രത്യേകതയും.
സിമ്പിൾ ലുക്കിൽ നസ്രിയ, താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു
മൂന്ന് സീസണുകളാണ് മലയാളത്തിൽ കഴിഞ്ഞിരിക്കുന്നത്. ഇതിൽ ആദ്യത്തെ സീസൺ മാത്രമാണ് 100 ദിവസം പൂർത്തിയാക്കിയത്. രണ്ടും മൂന്നും ഇടയ്ക്ക് അവസാനിപ്പിക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഷോ നിർത്തി വയ്ക്കുന്നത്. രണ്ടാം സീസൺ 76ാം ദിവസവും മൂന്നാം ഭാഗം 96ാം ദിവമായിരുന്നു അവസാനിപ്പിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് മൂന്നാം സീസൺ നിർത്തിയെങ്കിലും ഇപ്പോൾ വിജയിയെ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുകയാണ് ബിഗ് ബോസ് അധികൃതർ.

മികച്ച പ്രതിഫലമാണ് ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകുന്നത്. ഇതിനെ കുറിച്ച് താരങ്ങൾ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 3യുടെ ഫൈനലിസ്റ്റുകളുടെ പ്രതിഫലത്തെ കുറിച്ചാണ്. എന്നാൽ ഇതൊരു ഔദ്യോഗിക റിപ്പോർട്ട് അല്ല. ബിഗ് ബോസ് മലയാളം അണിയറ പ്രവർത്തകർ മത്സരാർഥികളുടെ പ്രതിഫലം വെളിപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ട് പറത്ത് വിട്ടിട്ടില്ല.

ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് നടൻ മണിക്കുട്ടനാണ്. 50,000 രൂപയാണ് ഒരാഴ്ച നടന് ലഭിക്കുന്ന ശമ്പളം. പിന്നീട് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത് നോബിക്കാണ്. പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം 40,000 രൂപയാണ് നോബിക്ക് ആഴ്ചയിൽ ലഭിക്കുന്നത്.

ഫൈനൽ 8 ൽ ഉണ്ടായിരുന്ന മത്സരാർഥികളായ ഋതു മന്ത്ര, റംസാൻ, കിടിലൻ ഫിറോസ്, അനൂപ് എന്നിവർക്ക് 35000 രൂപയാണ് ആഴ്ചയിൽ ലഭിക്കുന്നത്. ഏറ്റവും കുറവ് പ്രതിഫലംലഭിക്കുന്നത് സായി വിഷ്ണുവിനും ഡിംപലിനുമാണ്. പുറത്തു വന്ന റിപ്പോർട്ട് പ്രകാരം 30,000 രൂപയാണ് ഇരുവർക്കും ലഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ ഇടയിൽ പുതുമുഖങ്ങളായിരുന്നു സായിയും ഡിംപലും. എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണിവർ.
Recommended Video

ബിഗ് ബോസ് സീസൺ 3 യുടെ ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വോട്ടിംഗ് അവസാനിച്ചിട്ടും ഫിനാലെയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിജയിയെ അറിയാനായി. ഒരാഴ്ചത്തെ വോട്ടിംഗ് ആയിരുന്നു ബിഗ് ബോസ് നടത്തിയത്. തിങ്കളാഴ്ച രാത്രി തുടങ്ങിയ വോട്ടിംഗ് ശനിയാഴ്ച രാത്രി 12 മണിവരെയായിരുന്നു. വോട്ടിംഗ് അവസാനിച്ചതിന് പിന്നാലെ അനൗദ്യോഗികമായ വോട്ടിംഗ് കണക്കുകൾ പുറത്തു വന്നിരുന്നു. പുറത്ത് വന്ന കണക്ക് പ്രകാരം മണിക്കുട്ടനായിരുന്നു ആദ്യ സ്ഥാനത്ത്, രണ്ടാം സ്ഥാനത്ത് സായി, മൂന്നാം സ്ഥാനത്ത് ഡിംപൽ എന്നിവരുടെ പേരുകളാണ് പ്രചരിക്കുന്നത്. ഫിനാലെ നടന്നാൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.


Click it and Unblock the Notifications