ബിഗ് ബോസ് ഫിനാലെ ജൂൺ രണ്ടാംവാരം, തീയതി പുറത്ത് , ആ പ്രഖ്യാപനത്തിനായി പ്രേക്ഷകർ
പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ മികച്ച വിജയം നേടിയതിനെ തുടർന്ന് പിന്നീട് മലയാളത്തിലേയ്ക്കും ഷോ ആരംഭിക്കുകയായിരുന്നു. പൊതുസമൂഹവുമായി യാതൊരുവിധ ബന്ധവുമില്ലാതെ വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്ന 15 പേർ ഒന്നിച്ച് മൂന്ന് മാസത്തോളം ജീവിക്കുന്നതാണd ഷോ. പറയുന്നത് പോലെ അത്ര എളുപ്പമല്ല കാര്യങ്ങളെന്ന് ഇതിനോടകം തന്നെ ഷോ തെളിയിച്ചിട്ടുണ്ട്.
വളർത്ത് നായക്കൊപ്പം ചിത്രത്തിന് പോസ് ചെയ്ത് വേദ, ചിത്രം കാണൂ
2018 ആണ് മലയാളത്തിൽ ആദ്യമായി ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. സാബു മോൻ വിജയി ആയ സീസൺ മാത്രമാണ് 100 ദിവസം പൂർത്തിയാക്കിയത്. തുടക്കം പോലെ തന്നെ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയായിരുന്നു ഒന്നാം സീസണിൽ. രണ്ടാം ഭാഗം ലോക്ക് ഡൗണിനെ തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലfച്ചാണ് സീസൺ 3 ആരംഭിച്ചതെങ്കിലും 95ാം ദിവസം ഈ ഷോയും അവസാനിപ്പിക്കുകയായിരുന്നു.

ബിഗ് ബോസ് സീസൺ 3, 95ാം ദിവസം അവസാനിപ്പിക്കുകയായിരുന്നെങ്കിലും ഇപ്പോൾ ഫിനാലെയ്ക്കുള്ള തയ്യാറെടുക്കുകയാണ് അധികൃതർ. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് ഷോ അവസാനിപ്പിക്കുന്നത്. അവസാനഘട്ടത്തിലേയ്ക്ക് അടുക്കമ്പോഴായിരുന്നു നാടകീയ മുഹൂർത്തങ്ങൾ ഷോയിൽ സംഭവിക്കുന്നത്. തുടർന്ന് ഷോ അവസാനിക്കുകയായിരുന്നു ബിഗ് ബോസ് സീസൺ 3 നിർത്തുന്നു എന്നുള്ള പ്രഖ്യാപനത്തിനൊടൊപ്പമാണ് ഗ്രാൻഡ് ഫിനാലെയെ കുറിച്ച് വെളിപ്പെടുത്തിയത്.

വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തുന്നത്. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന മത്സരാർഥിയാകും ബിഗ് ബോസ് സീസൺ 3യുടെ വിജയി. ഇതിന്റെ ഭാഗമായി വോട്ടിങ്ങ് നടക്കുകയും ചെയ്തിരുന്നു. ഒരാഴ്ചത്തെ പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാകും വിജയിയെ കണ്ടെത്തുക. വോട്ടിങ്ങ് അവസാനിച്ചതിനെ തുടർന്ന് ഫിനാലെയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നത് സീസൺ 3 യുടെ ഫിനാലെയെ കുറിച്ചാണ്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം ജൂൺ 15 ന് ആകും ഫിനാലെ എന്നാണ്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ബിഗ് ബോസ് സീസൺ3 മത്സരാർഥി സായി വിഷ്ണുവിന്റെ പേരിലുള്ള ഒരു ഇൻസ്റ്റഗ്രാം പേജിലാണ് സ്റ്റോറിയായി ഇത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് സായിയയുടെ ഔദ്യോഗിക അക്കൗണ്ട് അല്ല ഫാൻ പേജാണെന്നാണ് സൂചന.
Recommended Video

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് സിനിമ, സീരിയൽ ചിത്രീകരണമൊക്കെ നിർത്തി വെച്ചിരിക്കുകയാണ്. സർക്കാർ അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ ഇത് ആരംഭിക്കുകയുള്ളൂ. ജൂൺ 6 ന് ബിഗ് ബോസ് ഫിനാലെ നടക്കുമെന്ന് നേരത്ത റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിലവിൽ ജൂൺ 9 വരെ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ജൂൺ 6 ന് ഫിനലെ നടക്കാൻ സാധൃതയില്ല. ഫിനാലെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications