ബിഗ് ബോസ് സീസൺ 3യുടെ ഫിനാലെ നടക്കുന്നത് ഇവിടെ, ജൂൺ 6 ന് ഉണ്ടാകില്ല, പ്രചരിക്കുന്ന റിപ്പോർട്ട്...

മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസ് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെയ്ക്ക് വേണ്ടി. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ചുവെങ്കിലും പിന്നീട് വിജയിയെ പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു ബിബി അധികൃതർ. ഷോ നിർത്തലാക്കി എന്നുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തന്നെ തങ്ങൾക്ക് വിജയിയെ വേണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തുകയായിരുന്നു. തുടർന്നാണ് ശേഷിക്കുന്ന 8 പേരിൽ നിന്ന് വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്തുമെന്നുള്ള ബിഗ് ബോസിന്റെ അറിയിപ്പ് വന്നത്.

14ാം ആഴ്ചയാണ് ബിഗ് ബോസ് ഷോ നിർത്തി വയ്ക്കുന്നത്. തൊട്ട് അടുത്ത ദിവസങ്ങളിൽ തന്നെ മത്സരാർഥികളെ നാട്ടിലേയ്ക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വോട്ടിംഗ് ആരംഭിക്കുന്നത്. തിങ്കളാഴ്ച രാത്ര11 മണിയോടെ ആരംഭിച്ച വോട്ടിങ്ങ് ശനിയാഴ്ച രാത്രി 12 മണിക്ക് അവസാനിപ്പിക്കുകയായിരുന്നു. വോട്ടിംഗ് കഴിഞ്ഞതോടെ ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെയെ കുറിച്ചുള്ള റിപ്പോർട്ടുകളാണ്. ഫിനാലെ നടക്കുന്ന വേദിയെ കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

വോട്ടിങ്ങ്

ഷോയുടെ ചിത്രീകരണം അവസാനിപ്പിച്ചതോടെ വോട്ടിങ്ങും നിർത്താലാക്കുകയായിരുന്നു ബി ബി അധികൃതർ. പിന്നീട് വോട്ടിങ്ങ് അരംഭിക്കുന്നുവെന്നും ഗ്രാൻഡ് ഫിനാലെ ഉണ്ടാകുമെന്നും അറിയിക്കുകയായിരുന്നു. വോട്ടിങ്ങിലൂടെയാകും വിജയിയെ കണ്ടെത്തുക എന്നും സമയവും മാത്രമാണ് ബിഗ് ബോസ് അധികൃതർ അറിയിച്ചത്. എന്നാൽ ഗ്രാൻഡ് ഫിനാലെയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നിരുന്നില്ല. വോട്ടിങ്ങ് അവസാനിച്ചതോടെ ഫിനാലെയെ കുറിച്ചുളള ചോദ്യങ്ങളുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരിക്കുകയാണ്.

ഫിനാലെ  വേദി

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഫിനാലെ നടക്കുന്ന വേദിയെ കുറിച്ചാണ്. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം തിരുവനന്തപുരത്ത് വെച്ചാകും ഫിനാലെ നടക്കുക. അതേസമയം ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കൊച്ചിയിലും ഫിനാലെ നടത്താനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ അറിയണമെങ്കിൽ അൽപം ദിവസം കാത്തിരിക്കണം. ഉടൻ തന്നെ ബിഗ് ബോസ് അധികൃതരുടെ ഭാഗത്ത് നിന്ന പ്രഖ്യാപനം ഉണ്ടായേക്കും.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്തുളള അൽ സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ വെച്ച് ഫിനാലെ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചതത്രേ. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് അൽ സാജ് അടക്കുകയായിരുന്നു. പിന്നീട് പുളിയറക്കോണത്തുള്ള ഏഷ്യനെറ്റിന്റെ സ്റ്റുഡിയോയിൽ വെച്ച് ഫിനാലെ നടത്താനുളള ആലോചിച്ചിരുന്നതായി പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോക്ക് ഡൗണിനെ ഇളവ് ലഭിച്ചാൽ മാത്രമേ ഫിനാലെ നടത്താൻ സാധിക്കുകയുള്ളൂ അതിനാൽ തന്നെ ജൂൺ 6 ന് ഫിനാലെ ഉണ്ടാകുമോ എന്നുള്ള കാര്യത്തിലും ഉറപ്പില്ല. ലോക്ക് ഡൗണിനെ തുടർന്ന് ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഫിനാലെ തിരുവനന്തപുരത്ത് വെച്ചാകുമെന്നാണ്. മത്സരാർഥികളുടെ സൗകര്യം നോക്കി ഫിനാലെ കൊച്ചിയിലേയ്ക്ക് മാറ്റുമോ എന്ന് അറിയില്ല. ആദ്യം പുറത്തു വന്ന റിപ്പോർട്ടിൽ തിരുവനന്തപുരമാണ് ഫിനാലെ ലൊക്കേഷനായി തീരുമാനിച്ചത്. എന്തായാലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഷോ നടക്കുക. എവിടെയെങ്കിലും വെച്ച് ഫിനാലെ നടത്താണ് പ്രേക്ഷകർ പറയുന്നത്.

Recommended Video

Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?
വിജയി

മണിക്കുട്ടൻ, സായ്, റംസാൻ, കിടിലൻ ഫിറോസ്, നോബി, ഋതു, ഡിംപൽ, അനൂപ് എന്നിവരാണ് ഫിനാലെയിൽ എത്തിയ മത്സരാർഥികൾ. 14ാം ആഴ്ചയിൽ ഷോ പുരോഗമിക്കുമ്പോഴായിരുന്നു മത്സരം അവസാനിപ്പിക്കുന്നത്. പുറത്ത് പ്രചരിക്കുന്ന വോട്ടിങ്ങ് കണക്കിൽ മണിക്കുട്ടന്റെ പേരാണ് ഒന്നാം സ്ഥാനത്ത് കേൾക്കുന്നത്. രണ്ടാം സ്ഥാനത്ത് സായി, മൂന്നാം സ്ഥാനത്ത ഡിംപലൽ, റാസാൻ നാലാമതും ഋതു അഞ്ചാം സ്ഥാനത്തും അനൂപ് ആറ്, കിടിലൻ ഫിറോസ് 7,നോബി 8 എന്നിങ്ങനെയാണ് . അതേസമയം മറ്റ് പല കണക്കുകളും പുറത്ത് വരുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയാൻ ഫിനാലെ വരെ കാത്തിരിക്കണം. ബിഗ് ബോസ് അധികൃതരുടെ അറിയിപ്പിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X