ബിഗ് ബോസ് സീസൺ 3 ഫിനാലെ 16ന്, മത്സരാർഥികൾ ചെന്നൈയിലേയ്ക്ക്, പുതിയ വിവരം ഇങ്ങനെ

ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആണ് ആദ്യം ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. വൻ വിജയമായതിനെ തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് കൂടി ആരംഭിക്കുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ബിഗ് ബോസ് ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. പിന്നീട് 2020 രണ്ടാം സീസണും 2021 ൽ മൂന്നാം സീസണും തുടങ്ങുകയായിരുന്നു . എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് സീസണുകളും പകുതിയിൽ നിർത്തി വയ്ക്കുകയായിരുന്നു.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ബിഗ് ബോസ് സീസൺ മൂന്ന് ആരംഭിച്ചത്. 14 ദിവസത്തെ ക്വാറന്റൈന് ശേഷമായിരുന്നു ഫെബ്രുവരി 14 ന് മത്സരാർഥികൾ ഹൗസിലെത്തിയത്. എന്നാൽ ലോക്ക് ഡൗൺ പ്രതിസന്ധി രൂക്ഷമായപ്പോൾ ഷോ ഉപേക്ഷിക്കുകയായിരുന്നു. 95ാം ദിവസമാണ് മത്സരം നിർത്തി വയ്ക്കുന്നത്. ഫിനാലേയിലേയ്ക്ക് അടുക്കവെയാണ് മത്സരം നിർത്തിവയ്ക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. മത്സരം നിർത്തി വെച്ചതിന് പിന്നാലെ തന്നെ ഫിനാലെ ഉണ്ടാകുമെന്ന് ബിബി അധികൃതർ അറിയിക്കുകയും ചെയ്തു. ഫിനാലേയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

വോട്ടിംഗ്

ഷോ നിർത്തിയതിന് പിന്നാലെ തന്നെ മത്സരാർഥികളെ നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് ഇവരെ നാട്ടിലെത്തിച്ചത്. താരങ്ങൾ നാട്ടിലെത്തിയതിന് പിന്നാലെ തന്നെ ഫിനാലെയ്ക്ക് വേണ്ടിയുള്ള വോട്ടിംഗ് ആരംഭിക്കുകയായിരുന്നു. കൂടാതെ സീസൺ 3 യ്ക്ക് ഒരു വിജയിയെ വേണമെന്നുള്ള ആവശ്യവുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഒരാഴ്ചത്തെ വോട്ടിംഗ്

ഇതിന്റെ ഭാഗമായി ഒരാഴ്ചത്തെ വോട്ടിംഗ് ആയിരുന്നു നടത്തിയത്. ശക്തമായ വോട്ടിംഗ് ആയിരുന്നു നടന്നത്. ആരാധകർക്കൊപ്പം തന്നെ താരങ്ങളും വോട്ടിംങ്ങിൽ സജീവമായിരുന്നു. എന്നാൽ വോട്ടിംഗ് അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല. ഇത് പ്രേക്ഷകരുടെ ഇടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഷോ ഉണ്ടാകില്ലെന്നുള്ള ചർച്ചകൾ വരെ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

ഷോ നീണ്ടു പോകാനുള്ള  കാരണം

ബിഗ് ബോസ് ഷോ നിർത്തിയതിന് പിന്നാലെ തന്നെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കുകയായിരുന്നു. ഷോയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നതോട ഫിനാലെ നീണ്ടു പോകുന്നതിന്റെ കാരണം വെളിപ്പെടുത്തി അവതാരകൻ മോഹൻലാൽ എത്തുകയായിരുന്നു. ഫിനാലെ ഉണ്ടായിരിക്കുമെന്നും കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഷോ നീണ്ടു പോകുന്നതെന്നും താരം അറിയിച്ചിരുന്നു. അൽപം കൂടി കാത്തിരിക്കണമെന്നായിരുന്നു അന്ന് പറഞ്ഞത്.

Recommended Video

bigg boss malayalam season 3: fans requested to asianet for conduct soon grand finale
പുതിയ  വിവരം

ഇപ്പോഴിത ബിഗ് ബോസ് പ്രേക്ഷകരെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഫിനാലെ ഉടൻ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതിവരെ ഉണ്ടായിട്ടില്ല. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം 15ാം തിയതി ബിഗ് ബോസിന്‌റെ ചിത്രീകരണം നടക്കുക. 16ാം തീയതിയാകും ഷോ സംപ്രേക്ഷണം ചെയ്യുക. ഫിനാലെയ്ക്കായി 10ാം തീയതി മത്സരാർഥികളോട് ചെന്നൈയിലെത്താനും അറിയിച്ചിട്ടുണ്ടത്രേ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഫിനാലെ ഷൂട്ട് നടക്കുക. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 8 പേരാണ് ഫിനാലെയിൽ എത്തി നിൽക്കുന്നത്. മണിക്കുട്ടൻ, സായ്, അനൂപ്, ഫിറോസ്, നോബി, ഡിംപൽ, റംസാൻ , ഋതു മന്ത്ര എന്നിവരാണ് ഫിനാലെയിൽ എത്തിയ 8 പേർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X