ബിഗ് ബോസ് സീസൺ 3 ഉടനെ ആരംഭിക്കില്ല, കാരണം...നിരാശയോടെ ആരാധകർ..

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് സീസൺ 3. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഫെബ്രുവരി 14 ന് ആയിരുന്നു ഷോ ആരംഭിച്ചത്. 14 പേരുമായി ആരംഭിച്ച ഷോയ്ക്ക് തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷകരെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസതമായിട്ടാണ് സീസൺ 3 ആരംഭിച്ചത്.

mohanlal

എന്നാൽ മലയാളി പ്രേക്ഷകരെ നിരാശയിലാഴ്ത്തി കൊണ്ട് ഷോ നിർത്തി വെച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ബിഗ്ബോസ് സീസൺ 3 താൽക്കാലികമായി നിർത്തിവെച്ചരിക്കുന്നത് സീസൺ രണ്ടും ഇതുപോലെ നിർത്തി വെച്ചിരുന്നു. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്നെയായിരുന്നു ഷോ അവസാനിപ്പിച്ചത്. സീസൺ 2, 70ാം ദിവസമാണ് നിർത്തിവെച്ചതെങ്കിൽ സീസൺ 3, 95ാം ദിവസമാണ് അവസാനിക്കുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗൺ മൂലം ഉടലെടുത്ത ചില പ്രത്യേക സാഹചര്യങ്ങളാൽ നിങ്ങൾ നെഞ്ചോട് ചേർത്ത് വെച്ച് ബിഗ് ബോസ് മലയാളം സീസൺ 3 താൽക്കാലികമായി സംപ്രേക്ഷണം നിർത്തി വയ്ക്കുകയാണെന്നും പ്രതിസന്ധികൾ തരണം ചെയ്ത ഷോ ഉടൻ തന്നെ പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ താൽക്കാലികമായി വിട. പറയുന്നതായും ബിബി അധികൃതർ അറിയിച്ചിട്ടുണ്ട്, ഷോ ഉടനെ തിരികെ എത്തുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ.

എന്നാൽ പരിപാടി വീണ്ടും ആരംഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. നിലവിൽ ചെന്നൈയിലെ അവസ്ഥ ഗുരുതരമാണ്. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകരം കഴിഞ്ഞ 24 മണിക്കൂറിൽ 370 പേരാണ് മരണപ്പെട്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്21.8% ആണ്. 6073 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരികരിച്ചിരിക്കുന്നത്(കഴിഞ്ഞ 24 മണിക്കൂറിലെ കണക്ക്). കൂടാതെ 24 ന് അവസാനിക്കുന്ന ലോക്ക് ഡൗൺ ചെന്നൈയിൽ നീട്ടാനും സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam

ചെന്നെയിൽ ലോക്ക് ഡൗണിനെ തുടർന്ന് ചിത്രീകരണങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉടനെ തന്നെ ബിഗ് ബോസ് ഷോ ആരംഭിക്കില്ലെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. അതേസമയം അടുത്ത ആഴ്ച മുതൽ ഷോ വീണ്ടും ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക പ്രതികരണംഉണ്ടായിട്ടില്ല. മത്സരാർഥികൾ ഇപ്പോഴും ചെന്നൈയിലെ ഹോട്ടലിലാണ് താമസം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X