മജ്സിയയുടെ ഫോൺ തിങ്കൾ ഡിംപലിന് നൽകാതിരുന്നതിന്റെ കാരണം ഇതായിരുന്നോ...

ബിഗ് ബോസ് സീസൺ 3 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു മജ്സിയ ഭാനുവും ഡിംപൽ ഭാലും. ഷോയിലൂടെ കണ്ട് മുട്ടിയ ഇവർ വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. പരസ്പരം പിന്തുണച്ച് കൊണ്ടായിരുന്നു ഇരുവരും ബിഗ് ബോസ് ഹൗസിൽ നിന്നത്. ആദ്യം ഷോയിൽ നിന്ന് പുറത്തായത് മജ്സിയ ആയിരുന്നു. താരത്തിന്റെ പുറത്ത് പോക്ക് ഡിംപലിനെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. മജ്സിയയുമായുള്ള സൗഹൃദത്തെ കുറിച്ച് പലപ്പോഴും ഡിംപലൽ ഹൗസിൽ വാചാലയാകാറുണ്ടായിരുന്നു. ഡിംപലിന്റെ കുടുംബാംഗങ്ങൾക്കും മജ്സിയയോട് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയ മജ്സിയ ഡിംപലിന്റെ സഹോദരി തിങ്കളിനെ കാണാൻ പോയിരുന്നു. കൂടാതെ ഇരുവരും ലൈവിൽ ഒന്നിച്ച് പ്രത്യക്ഷപ്പെടുകയുമൊക്കെ ചെയ്തിരുന്നു.

dimpal-majziya

എന്നാൽ ഡിംപൽ ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇവർ അത്ര രസത്തിലല്ല. ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു. ഡിംപൽ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും സഹോദരി തിങ്കൾ ഡിംപലിന് ഫോൺ കൊടുക്കില്ലെന്നുമെല്ലാം മജ്സിയ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് തിങ്കളും രംഗത്തെത്തിയിരുന്നു. ഡിംപൽ ആരോടും സംസാരിച്ചിട്ടില്ലെന്നാണ് സഹോദരി തിങ്കൾ പറഞ്ഞത്.

ഷോയിലേയ്ക്ക് തിരികെ എത്തുന്നത് കൊണ്ടാണ് ഡിംപലിന് ഫോൺ കൊടുക്കാതിരുന്നതെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. ഫോൺ കൊടുക്കരുത് എന്നുള്ള കൃത്യമായ നിർദ്ദേശം ബിഗ് ബോസ് അണിയറ പ്രവർത്തകരിൽ നിന്ന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് തിങ്കൾ മജ്സിയയുടെ ഫോൺ ഡിംപലിന് കൊടുക്കാതിരുന്നത്. ഏപ്രിൽ അവസാന ആഴ്ച മുതൽ ഡിംപൽ ബിഗ് ബോസിൽ ക്വാറന്റൈനിൽ ആയിരുന്നു. പുറത്ത് പോയി വന്ന മത്സരാർഥിയായത് കൊണ്ട് തന്നെ ഡിംപലിന് ഫോൺ ഉപയോഗിക്കാനുള്ള അനുവാദം ഇല്ലായിരുന്നു. അതുകൊണ്ടാണ് ഡിംപൽ ആരേയും ബന്ധപ്പെടാതിരുന്നത്.

Recommended Video

സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

ഷോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് ഡിംപൽ ഹൗസിലേയ്ക്ക് തിരികെ എത്തുന്നത്. തുടർന്ന് ഷോ രണ്ട് ആഴ്ചയിലേയ്ക്ക് നീട്ടിയിട്ടുണ്ട്. സഹമത്സരാർഥികളുടെ അഭിപ്രായം ചോദിച്ചതിന് ശേഷമാണ് ഹൗസിലേയ്ക്ക് താരത്തെ പ്രവേശിപ്പിച്ചത്, സന്തോഷത്തോടെയായിരുന്നു സഹമത്സരാർഥികൾ ഡിംപലിനെ സ്വീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X