ബിഗ് ബോസ് സീസൺ 3യുടെ ഫിനാലെ ഉടനെ, സൂചന നൽകി മത്സരാർഥികളുടെ വീഡിയോ, വൈറലാകുന്നു
സോഷ്യൽ മീഡിയയിലും മോളിവുഡ് സിനിമാ കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ചാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14 ന് ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതതയായിരുന്നു ലഭിച്ചിരുന്നത്. മറ്റ് രണ്ട് ബിഗ് ബോസ് സീസണിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി പുതുമുഖങ്ങളും ഷോയിൽ ഉണ്ടായിരുന്നു. സായി, അഡോണി, എയ്ഞ്ചൽ തുടങ്ങിയവർ പ്രേക്ഷകരുടെ ഇടയിൽ നിന്ന് എത്തിയതാണ്. ഇവർക്ക് തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സായ് ഫൈനൽ 8 ൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഷോ നിർത്തി വയ്ക്കുന്നത്. 95ാം ദിവസമായിരുന്നു ബിഗ് ബോസ് നിർത്തി വെച്ചത്. തെട്ട് അടുത്ത ദിവസം തന്നെ മത്സരാർഥികളെ നാട്ടിലേയ്ക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു ഫിനാലെയെ കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനായി ഒരാഴ്ചത്തെ വോട്ടിങ്ങും നടത്തിയിരുന്നു. പ്രേക്ഷകർ സജീവമായി വോട്ടിങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വോട്ടിംഗ് അവസാനിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായിട്ടില്ല, ഇത് മത്സരാർഥികളെ ചൊടിപ്പിച്ചിട്ടുണ്ട്.
Recommended Video

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 3 യിലെ ഒരു വീഡിയോയാണ്. ഷോയുടെ വോട്ടിംഗ് കഴിഞ്ഞതിന് ശേഷം ബിഗ് ബോസ് വീഡിയോകളൊന്നും ചാനൽ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നില്ല. പുതിയ വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഫിനാലെയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഫിനാലെ ഉടൻ ഉണ്ടാകും എന്നുള്ളതിന്റെ സൂചനയാണോ ഈ വീഡിയോ നൽകുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത് എന്തായാലും പഴയ വീഡിയോ പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്.

ഫിനാലെയെ കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കാത്തിനെ തുടർന്ന് ഷോ ഇനി ഉണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ട് കൊണ്ട് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. സീസൺ 2 ന്റെ വിധി തന്നെയാകും മൂന്നിനും എന്നാണ് ഇവർ പറഞ്ഞിരുന്നത്. കൂടാതെ ഷോ മറന്നു തുടങ്ങിയെന്നും ആരാധകർ പറഞ്ഞിരുന്നു. ഇതിനുള്ള ഉത്തരമാണോ പുതിയ വീഡിയോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്., എത്രയും വേഗം വിജയിയെ പ്രഖ്യാപിക്കാനും ആരാധകർ അഭ്യർഥിക്കുന്നുണ്ട്. ഫിനാലെ പിന്നെ നടത്താമെന്നാണ് ഇവർ പറയുന്നത്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട് ഫിനാലെ ചിത്രീകരണം വൈകുന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ലോക്ക് ഡൗണാണ്. അവതാരകനായ മോഹൻലാൽ ചെന്നൈയിലാണുളളത്. അദ്ദേഹം എത്തിയാൽ മാത്രമേ ഫിനാലെ ചിത്രീകരിക്കാൻ കഴിയുകയുള്ളൂ. കൂടാതെ കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സിനിമ- സീരിയൽ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയാണ്. സർക്കാർ നിർദ്ദേശം ലഭിച്ചാൽ മാത്രമേ ഷൂട്ടിംഗ് നടക്കുകയുള്ളു. ഇത് ബിഗ് ബോസ് ഫിനാലെയ്ക്ക് ഒരു വെല്ലുവിളിയാണ്. ജൂൺ പതിനാലോട് കൂടി ഫിനാലെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

8 പേരാണ് ഫിനാലെയിൽ എത്തിയിരിക്കുന്നത്. മണിക്കുട്ടൻ, സായ്, റംസാൻ, ഡിംപൽ, ഋതു, കിടിലൻ, നോബി, അനൂപ് എന്നിവരാണ് ഫൈനലിൽ എത്തിയവർ. ഇതിൽ മണിക്കുട്ടവ്‍ വിജയി ആകുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. രണ്ടാം സ്ഥാനത്ത് സായിയുടെ പേരാണ് ഉയരുന്നത്. മൂന്നാം സ്ഥാനത്ത് ഡിംപൽ എത്തുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഫിനാലെയ്ക്ക് മാത്രമേ കൃതൃമായ വിവരം ലഭിക്കുകയുള്ളൂ


Click it and Unblock the Notifications