ബിഗ് ബോസ് സീസൺ 3 ൽ അപ്രതീക്ഷിത ട്വിസ്റ്റ്; വോട്ടിംഗ് അവസാനിക്കുമ്പോൾ ഇവർ മുന്നിൽ

ഇന്ത്യൻ മിനിസ്ക്രീൻ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ വലിയ വിജയമായ ഷോ പിന്നീട് മറ്റ് ഭാഷകളിലും ആരംഭിക്കുകയായിരുന്നു. മറ്റ് ഭാഷകളിലും മികച്ച ആരാധകരെ സൃഷ്ടിക്കാൻ ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2018 ജൂൺ 24 നാണ് ബിഗ് ബോസ് സീസൺ 1 ആരംഭിക്കുന്നത്. സാബു മോൻ വിജയിയായ ഷോ 100 ദിവസം പൂർത്തിയാക്കിയിരുന്നു. 2020 ജനുവരി 5 നാണ് സീസൺ 2 ആരംഭിക്കുന്നത്. കൊവിഡിനെ തുടർന്ന് ഷോ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഫെബ്രുവരി14 ന് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. 96ാം ദിവസം ഷോ നിർത്തി വയ്ക്കേണ്ടി വന്നിരുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വയ്ക്കേണ്ടി വന്നു എങ്കിലും ടൈറ്റിൽ വിന്നറെ പ്രഖ്യാപിക്കാനുളള തയ്യാറെടുപ്പിലാണ് അധികൃതർ. വോട്ടിങ്ങിലൂടെയാണ് ഇക്കുറി വിജയിയെ കണ്ടെത്തുന്നത്. തിങ്കളാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച വോട്ടിങ്ങ് ശനിയാഴ്ച രാത്രി 12 മണിയോടെ അവസാനിച്ചിട്ടുണ്ട്. സീസൺ 3 യുടെ വിജയിയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കനക്കുകയാണ്.

ചരിത്രത്തിൽ തന്നെ  ആദ്യം

ബിഗ് ബോസ് ഷോയുടെ ചരിത്രത്തിൽ ആദ്യമായിട്ടാകും മത്സരാർഥികൾ തങ്ങൾക്ക് വേണ്ടി വോട്ട് ചെയ്യുന്നത്. സാധാരണ മത്സരാർഥികൾ ഹൗസിനകത്ത് നിൽക്കുമ്പോഴാണ് പുറത്ത് വോട്ടിങ്ങ് പുരോഗമിക്കുന്നത് . എന്നാൽ ഇത്തവണ മത്സരത്തികൾക്ക് തങ്ങൾക്ക് സ്വന്തമായി വോട്ട് ചെയ്യാനും സാധിക്കും. ഫൈനലിൽ 8 പേരാണ് എത്തിയിരിക്കുന്നത്. ഇവർ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ്.

മത്സരാർഥികൾ കേരളത്തിൽ

തിങ്കൾ, ചൊവ്വ ദിവസങ്ങളായിട്ടാണ് മത്സരാർഥികൾ നാട്ടിലെത്തിയത്. ഇവർ തിരികെ എത്തിയതിന് ശേഷമാണ് വോട്ടിങ്ങ് ആരംഭിക്കുന്നത്. തിങ്കളാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച വോട്ടിങ്ങ് ശനിയാഴ്ച രാത്രി 12 മണിയോടെ അവസാനിച്ചിട്ടുണ്ട്. തങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് മത്സരാർഥികളും ഫാൻസിനോടൊപ്പം രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ സജീവമായിരുന്നു ബി ബി താരങ്ങൾ. മികച്ച പ്രേക്ഷക പിന്തുണയാണ് സീസൺ 3 താരങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. മികച്ച മത്സരമാണ് മത്സരാർഥികൾക്കിടയിൽ നടന്നിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പേർട്ട്. ചെറിയ വോട്ടുകളുടെ വ്യത്യാസം മാത്രമേയുള്ളൂവെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

വോട്ടിങ്ങ് ഫലം

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം മണിക്കുട്ടനാണ് വോട്ടിങ്ങിൽ മുന്നിൽ നിൽക്കുന്നത്. 58 ലക്ഷത്തിൽ പരം വോട്ടുകളാണ് മണിക്കുട്ടന് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് സായി വിഷ്ണുവാണ്. മൂന്നാം സ്ഥാനത്ത് ഡിംപൽ ഭാൽ ആണ്. നാലാം സ്ഥാനമാണ് റംസാനുള്ളത് തൊട്ട് പിന്നാലെ ഋതുവാണ്. ആറാം സ്ഥാനത്ത് അനൂപിന്റെ പേരാണ് പ്രചരിക്കുന്നത്. ഏഴ്, എട്ട് സ്ഥാനങ്ങളിൽ ഫിറോസിന്റേയും നോബിയുടേയും പേരുകളാണ് പുറത്ത് വരുന്നത് . ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ കൃത്യമായ ചിത്രം മനസ്സിലാകുകയുള്ളൂ.

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam
സീസൺ 4

ബിഗ് ബോസ് അതിന്റെ 14ാം ആഴ്ചയിലെ മത്സരം പുരോഗമിക്കുമ്പോഴാണ് ഷോ അവസാനിപ്പിക്കുന്നത്. സീസൺ 2നെ പോലെ വിജയി ഇല്ലാതെ ഷോ അവസാനിപ്പിക്കരുതെന്നുളള ആവശ്യവുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ശക്തമായ ക്യാംപെയ്നുകളും നടന്നിരുന്നു. ഇതിനൊക്കെ ഒടുവിലാണ് വിന്നറെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു കൊണ്ട് ബിഗ് ബോസ് അധികൃതർ രംഗത്ത് എത്തിയത്. സീസൺ 3 അവസാനിച്ചപ്പോൾ നാലാം ഭാഗത്തെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X