ബിഗ് ബോസ് ഷൂട്ട് കഴിഞ്ഞു, സംപ്രേക്ഷണം ആഗസ്റ്റിൽ, വിജയിയുടെ കാര്യത്തിൽ വൻ ട്വിസ്റ്റ്
ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ തുടങ്ങിയ ഷോ പിന്നീട് തെന്നിന്ത്യൻ ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. ഹിന്ദിയിലെ പോലെ തന്നെ മറ്റ് ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
2018 ലാണ് ബിഗ് ബോസ് ഷോ മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയ്ക്ക് മികച്ച പ്രേക്ഷ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ പേളി മാണി, സാബു, രഞ്ജിനി ഹരിദാസ് എന്നിവരായിരുന്നു ആദ്യ സീസണിൽ എത്തിയത്. 100 ദിവസം പൂർത്തിയാക്കിയ ഷോയിൽ സാബു മോൻ ആയിരുന്നു വിജയിച്ചത്. 2020 ലായിരുന്നു രണ്ടാം സീസൺ ആരംഭിക്കുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 100 ദിവസം പൂർത്തിയാക്കിയിരുന്നില്ല. 2021ൽ ആണ് മൂന്നാം സീസൺ ആരംഭിക്കുകയും ചെയ്തു. കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഷോ ആരംഭിച്ചത്. എന്നാൽ സീസൺ 3ക്കും 100 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു.

മത്സരം അവസാനിപ്പിച്ചെങ്കിലും ഫിനാലേയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. വോട്ടിങ്ങിലൂടെയാണ് ഇക്കുറി വിജയിയെ കണ്ടെത്തുന്നത്. ഇതിനായുള്ള വോട്ടിങ്ങും കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഫിനാലെ ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയിലാണ് ഷോ നടക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം ഫിനാലെ ഷൂട്ടിങ്ങ് അവസാനിച്ചു എന്നതാണ്. .

ബിഗ് ബോസ് ഫിനാലെ വീണ്ടും ചർച്ചയാകുമ്പോൾ സീസൺ 3യുടെ വിജയിയെ കുറിച്ചുളള ചർച്ചയും പ്രേക്ഷകരുടെ ഇടയിൽ വീണ്ടും പുരോഗമിക്കുന്നുണ്ട്. മണിക്കുട്ടൻ, സായി വിഷ്ണു, ഡിംപൽ, ഋതു, കിടിലൻ ഫിറോസ്, നോബി, അനൂപ്, റംസാൻ എന്നിവരാണ് ഫൈനലിസ്റ്റുകൾ. ഇതിൽ മണിക്കുട്ടൻ, സായി, ഡിംപൽ എന്നിവരുടെ പേരാണ് ടോപ്പ് 3 ഉയർന്നു കേൾക്കുന്നത്. ഇതിൽ മണിക്കുട്ടൻ ആയിരിക്കും സീസൺ3 യുടെ വിജയിയാവുക എന്നണ് അധികം പ്രേക്ഷകരും പറയുന്നത്.

എന്നാൽ മാറ്റം ഉണ്ടാകുമെന്നും ഒരു വിഭാഗം പ്രേക്ഷകർ പറയുന്നുണ്ട്. മണിക്കുട്ടനെ വെട്ടി സായി ആദ്യസ്ഥാനം സ്വന്തമാക്കുമെന്നാണ് ഒരു കൂട്ടർ പറയുന്നത്. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യതയുള്ള മത്സരാർഥിയായിരുന്നു സായി വിഷ്ണു. തുടക്കത്തിൽ സായി വിഷ്ണു മലയാളി പ്രേക്ഷകർക്ക് സുപരിചിതനായിരുന്നില്ല. എന്നാൽ വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നുയ അതുപോലെ തന്നെ ഡിംപലിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. സായിയെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഡിംപലിനുമുള്ളത്. ബിഗ് ബോസ് താരങ്ങളെല്ലാവരും ഇപ്പോൾ ചെന്നൈയിലാണുള്ളത്.
Recommended Video

25ാം തീയതിയോടെ ബിഗ് ബോസ് ഷോയുടെ ഷൂട്ടിങ്ങ് കഴിയുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആഗസ്റ്റ് മാസം ഒന്നാം തീയതിയാകും ഷോ ടെലികാസ്റ്റ് ചെയ്യുകയെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഷൂട്ടിങ്ങ് കഴിഞ്ഞതിനെ തുടർന്ന് പ്രെമോ വീഡിയോ ഉടൻ തന്നെ പുറത്ത് വരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.


Click it and Unblock the Notifications