twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് മലയാളം അവസാനിപ്പിക്കുന്നു, സെറ്റിൽ 17 പേർക്ക് കൊവിഡ്? മത്സരാർഥികൾ സുരക്ഷിതർ

    |

    സംഭവബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നേറുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ 91 ദിവസം പിന്നിട്ടിരിക്കുകയാണ്. 18 പേർ ഉണ്ടായിരുന്ന ഷോയിൽ ഇപ്പോൾ 9 പേരാണ് ഉള്ളത് ദിവസം കൂടുന്തോറും മത്സരവും കടുക്കുകയാണ്. 100 ദിവസം എന്നുള്ള ഷോ രണ്ട് ആഴ്ചയിലേയ്ക്ക് കൂടി നീട്ടിയിരിക്കുകയാണ്. കൊവിഡ് പ്രശ്നങ്ങളും ചെന്നൈയിലെ ലോക്ക് ഡൗണും പരിഗണിച്ചാണ് ഷോ രണ്ടാഴ്ചയിലേയ്ക്ക് കൂടി നീട്ടിയിരിക്കുന്നത്. ഷോ നീട്ടിയ വിവരം മോഹൻലാൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

    സാരിയിൽ ഗ്ലാമറസ് ലുക്കിൽ താരം , ചിത്രം കാണം

    എന്നാൽ സീസൺ 2 പോലെ മൂന്നാം ഭാഗം നിർത്താൻ പോകുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചെന്നൈയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഇത്തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു. ഇതിന് ശേഷവും ഷോ സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാൽ വീണ്ടും ഷോ അവസാനിപ്പിക്കുന്നു എന്നുള്ള വാർത്ത പ്രചരിക്കുകയാണ്. എന്നാൽ ഇതിന്റെ സത്യാവസ്ഥ വ്യക്തമല്ല. അവതാരകനായ മോഹൻലാലോ ബിഗ് ബോസ് ഷോയുടെ അണിയറ പ്രവർത്തകരോ ഷോ നിർത്തുന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. സംഭവ ബഹുലമായി ബിഗ്ബോസ് സീസൺ മുന്നോട്ട് പോകുകയാണ്.

     ബിഗ് ബോസ് നിർത്തുന്നോ?

    പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം, ചെന്നൈ ഇവിപി ഷൂട്ടിംഗ് സൈറ്റിൽ നടക്കുന്ന മലയാളം ബിഗ് ബോസ് ഷോയിൽ നിരവധി അണിയറപ്രവർത്തകർക്ക് കൊവിഡ് പോസിറ്റിവ് ആയിരിക്കുകയാണ് എന്നാണ്. തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. 17ഓളം പേർക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും ഷൂട്ടിങ്ങ് തുടരുന്നതിനെ തമിഴ് മാധ്യമങ്ങൾ വിമർശിക്കുന്നുമുണ്ട്. ഷൂട്ടിങ് സൈറ്റുകളിൽ നിന്നാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും തമിഴ് മാധ്യമങ്ങൾ പറയുന്നുണ്ട്.

    മത്സരാർഥികൾ സുരക്ഷിതർ

    അതേസമയം മത്സരാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഷോയിൽ വളരെ കൃത്യമായും ശ്രദ്ധേയോടും കൂടിയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. മത്സരാർഥികളുടെ സുരക്ഷയിൽ ഒരു വീട്ടുവീഴ്ചയും കാണിച്ചിട്ടില്ലെന്നും റപ്പോർട്ടുകൾ വരുന്നുണ്ട്. നേരിട്ടുള്ള സമ്പർക്കമോ സ്പർശനമോ ഏൽക്കാതെ പിപിഇ കിറ്റ് ധരിച്ചാണ് തൊഴിലാളികൾ ഹൗസിനുളളിൽ എത്തുന്നത് ഹാസിൽ കൃത്യമായ ശുചീകരണവും നടത്തുന്നുണ്ട്. അതിനാൽ തന്നെ മത്സരാർഥികൾക്ക്
    വൈറസ് ബാധ ഏൽക്കാൻ യാതൊരു മാർഗ്ഗവുമില്ല.

    സുരക്ഷ മാനദണ്ഡം പാലിച്ച്

    ഷോ ആരംഭിച്ചത് പോലെ തന്നെ ഇപ്പോഴും കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷോ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ആഴ്ച പുറത്ത് നിന്നും എത്തിയ ഡിംപലും കൃത്യമായ ക്വാറന്റൈനും ആൻറിജെൻ, ആർടിപിസിആർ ടെസ്റ്റുകൾക്ക് ശേഷമാണ് ഗെയിമൽ തിരികെ എത്തിയത്. അച്ഛന്റെ വേർപാടിനെ തുടർന്നാണ് ഡിംപൽ ഹൗസിൽ നിന്ന് പുറത്തു പോയത്. മരണാനന്തര ചടങ്ങുകളിൽ ഭാഗമായ ശേഷം വീണ്ടും തിരകെ എത്തുകയായിരുന്നു. ഡിംപലിനെ തിരികെ കൊണ്ട് വരണമെന്ന് പ്രേക്ഷകരിൽ നിന്ന് ശക്തമായ അഭ്യർഥന ഉണ്ടായിരുന്നു. കൂടാതെ മറ്റുള്ള മത്സരാർഥികളുടെ അഭിപ്രായം ചോദിച്ചതിന് ശേഷമാണ് റീ എൻട്രി നൽകിയത്.

    Recommended Video

    Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
    രണ്ട് പേർ പുറത്ത്

    ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് രണ്ട് പേരാകും പുറത്ത് പോകുക. രമ്യ ശനിയാഴ്ചത്തെ എപ്പിസോഡിൽ പുറത്ത് പോയിരുന്നു, പ്രചരിക്കുന്ന പ്രെമോ വീഡിയോ സത്യമാണെങ്കിൽ സൂര്യ ഇന്ന് ഹൗസിൽ നിന്ന് വിട പറയും. എന്നാൽ ബിഗ് ബോസിന്റെ പുതിയ പ്രമോ പ്രേക്ഷകർ വിശ്വാസത്തിലെടുത്തിട്ടില്ല. എപ്പിഡോഡ് സംപ്രേക്ഷണം ചെയ്താൽ മാത്രമേ കൃത്യമായ ചിത്രം മനസ്സിലാവുകയുള്ളൂ

    English summary
    Bigg Boss Malayalam Season 3 Show Stopping Report Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X