പുറത്തു പോയ രമ്യ പണിക്കർ വീണ്ടും ബിഗ് ബോസ് ഹൗസിൽ, ഷോയിൽ വൻ ട്വിസ്റ്റ്...

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 3. കൊവിഡ് മാനദണ്ഡം പാലിച്ച് ആരംഭിച്ച ഷോ 50 ദിവസങ്ങളിലേയ്ക്ക് അടുക്കുകയാണ്. ദിവസങ്ങൾ കൂടുന്തോറും കളിയും മുറുകുകയാണ്. നാടകീയ സംഭവങ്ങളാണ് ഹൗസിനുള്ളിൽ സംഭവിക്കുന്നത്.

പച്ചയിൽ അതീവ ഗ്ലാമറസായി നടി മാളവിക മോഹനൻ, ചിത്രം കാണൂ

ഫെബ്രുവരി 14 ന് പതിനാല് മത്സരാർഥികളുമായിട്ടാണ് ഷോ ആരംഭിക്കുന്നത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് മത്സരാർഥികൾ ഓരോ ആഴ്ചകളിലായി ബിഗ് ബോസ് ഹൗസിൽ എത്തുകയായിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയവരിൽ സജ്ന ഫിറോസ് ഒഴികെ മറ്റെല്ലാവരും ഷോയിൽ നിന്ന് പുറത്ത് പോയിട്ടുണ്ട്. രമ്യ പണിക്കാരും എയ്ഞ്ചലുമാണ് ബിഗ് ബോസ് ഹൗസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഏറ്റവും ഒടുവിൽ എത്തിയത്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ വീണ്ടും ഒരു വൈൽഡ കാർഡ് എൻട്രി. പ്രചരിക്കുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ വലിയൊരു സർപ്രൈസാണ് മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകാൻ പോകുന്നത്.

രമ്യ പണിക്കർ വീണ്ടും

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ രമ്യ പണിക്കരാണ് വീണ്ടും വൈൽഡ് കാർഡിലൂടെ എത്തുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. രമ്യയോടൊപ്പം മറ്റൊരു വ്യക്തിയും ഹൗസിലെത്തുന്നുണ്ട്. എന്നാൽ ആരാണ് എന്നത് വ്യക്തമല്ല. എന്നാൽ ഇരുവരും ക്വാറന്റൈനിലാണെന്നും ഉടൻ തന്നെ ഹൗസിനുളളിൽ എത്തുമെന്നും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

രമ്യയുടെ ബിഗ് ബോസ് ജീവിതം

രണ്ടാഴ്ച മാത്രമായിരുന്നു രമ്യ ഹൗസിൽ നിന്നത്. ഗെയിമിൽ സജീവമായി വന്നപ്പോഴാണ് നടി പുറത്ത് പോകുന്നത്. ടാസിക്കിലും ഹൗസിലും സജീവമായിരുന്നു. ഫിറോസ് ഖാനുമായുള്ള പ്രശ്നം കൺഫെഷൻ റൂമിൽ വരെ എത്തിയിരുന്നു. കൂടാതെ തനിക്ക് പറയാനുള്ളത് സൗഹൃദം നോക്കാതെ തുറന്നു പറയാറുമുണ്ടായിരുന്നു. ബിഗ് ബോസ് ഹൗസിലെ സൈലന്റ് മത്സരാർഥിയായിരുന്നില്ല രമ്യ.

പുറത്ത് പോയത്

വന്നതിന് ശേഷമുളള ആദ്യത്തെ നോമിനേഷനിൽ തന്നെ രമ്യയുടെ പേര് ഇടം പിടിച്ചിരുന്നു. ഋതു മന്ത്ര, കിടിലൻ ഫിറോസ്, സന്ധ്യ, അഡോണി എന്നിവരാണ് രമ്യയെ നോമിനേറ്റ് ചെയ്തത്. വീണ്ടും ഷോയിൽ വന്നാൽ അത്ര വേഗം രമ്യ പുറത്ത് പോകില്ലെന്നാണ് ആരാധകർ പറയുന്നത്. പുറത്തു വന്ന റിപ്പോർട്ട് സത്യമായാൽ ബിഗ് ബോസ് ഷോയുടെ കളി തന്നെ മാറും. ഷോ അതിീന്റെ അവസാനത്തിലേയ്ക്ക് തീങ്ങിമ്പോൾ ഫുൾ ആക്ടീവാണ് മത്സരാർഥികൾ.‌‌

Recommended Video

Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam
രമ്യ മടങ്ങി വരണമെന്ന്  സന്ധ്യ

കഴിഞ്ഞ ദിവസം മോർണിംഗ് ആക്ടിവിറ്റിക്കിടെ സന്ധ്യ രമ്യ മടങ്ങി വരണമെന്നുള്ളആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സന്ധ്യ തന്നെയായിരുന്നു രമ്യയെ നേമിനേറ്റ് ചെയ്തതും. പ്രേക്ഷകർ ആകാംക്ഷയോടെയണ വാരാന്ത്യം എപ്പിസോഡിനായി കാത്തിരിക്കുന്നത്. സംഭവ ബഹുലമായിരുന്നു ഈ പോയ വാരം.നിരവധി നാടകീയ സംഭവങ്ങൾ ഹൗസിൽ നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X