ഋതുവിനോടൊപ്പമുളള ചിത്രം വീണ്ടും പങ്കുവെയ്ക്കുന്നതിന്റെ ലക്ഷ്യം ഇതാണ്, ജിയ ഇറാനിയുടെ മറുപടി വൈറൽ

ബിഗ് ബോസ് സീസൺ 3ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമായിരുന്നു ഋതു ഹൗസിലെത്തിയത്. വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാനും താരത്തിന് കഴിഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ അവസാനത്തെ 8 പേരിൽ ഒരാൾ ഋതു ആയിരുന്നു.

പുതിയ ചിത്രവുമായി സാക്ഷി, കാണൂ

ഋതുവിന്റെ പേരിനോടൊപ്പം സോഷ്യ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു പേരാണ് ജിയ ഇറാനി. നടനും മോഡലുമായ ഇദ്ദേഹം താരത്തിന്റെ കാമുകനാണെന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. തനിക്കൊപ്പമുള്ള ഋതുവിന്റെ ചിത്രങ്ങളും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കവെച്ചിരുന്നു. ഇത് ആരാധകരുടെ ഇടയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ജിയ ഇറാനിയെ വിമർശിച്ച് നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ജിയ ഇറാനി

ഋതു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയപ്പോഴാണ് പ്രണയത്തെ കുറച്ച് ജിയ ഇറാനി വെളിപ്പെടുത്തുന്നത്. ഋതുവുമായുള്ള ചിത്രങ്ങളും ഇദ്ദേഹം പങ്കുവെച്ചിരുന്നു. ഋതു ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുമ്പോൾ ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഇദ്ദേഹം ഋതുവിന്റെ യഥാർഥ കാമുകൻ അല്ലെന്നും അങ്ങനെയായിരുന്നെങ്കിൽ ഒരിക്കലും സാകാര്യ ചിത്രങ്ങൾ പങ്കുവെയ്ക്കുകയില്ലെന്നും പ്രേക്ഷകർ വിമർശിച്ചിരുന്നു. എന്നാൽ പിന്നീടും ഋതുവിനോടൊപ്പമുള്ള ചിത്രം ഇയാൾ പങ്കുവെച്ചിരുന്നു.

പ്രണയം വെളിപ്പെടുത്തി ഋതു

ഷോയുടെ അവസാനത്തെ വാരാന്ത്യം എപ്പിസോഡിൽ തന്റെ പ്രണയത്തെ കുറിച്ച് മോഹൻലാലിനോട് വെളിപ്പെടുത്തിയതല്ലാതെ ഒരിക്കൽ പോലും പ്രണയത്തെ കുറിച്ചോ ജിയാ ഇറാനിയെ കുറിച്ചോ താരം ഹൗസിൽ സംസാരിച്ചിരുന്നില്ല. തനിക്കൊരു പ്രണയമുണ്ടെന്നും ഷോയിൽ നിന്നും തിരികെ എത്തിയാൽ അത് കാണുമോയെന്ന് അറിയില്ലെന്നുമായിരുന്നു ഋതു അന്ന് പറഞ്ഞത്. ഇത് പ്രേക്ഷകരുടെ ഇടയിൽവലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ജിയാ ഇറാനിയുടെ വാക്കുകൾ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഋതു വന്നതിന് ശേഷം തങ്ങൾ ഒരുമിച്ച് ലൈവിൽ വരുമെന്നും അന്ന് എല്ലാം മനസ്സിലാകുമെന്നും ജിയ ഇറാനി വിമർശകരോട് പറഞ്ഞിരുന്നു.

അൺഫോളോ  ചെയ്തു

എന്നാൽ ഹൗസിൽ നിന്ന് തിരികെ എത്തിയ ഋതു ജിയ ഇറാനിയെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്യുകയായിരുന്നു. പിന്നീട് ഋതുവിന്റെ ഫേസ്ബുക്ക് ലൈവിൽ കമന്റുമായി എത്തിയെങ്കിലും മറുപടി നൽകാൻ കൂട്ടാക്കിയില്ലായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും പിണങ്ങാനുള്ള കാരണം തേടി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ഋതു അൺഫോളോ ചെയ്തതിനെ കുറിച്ചായിരുന്നു പ്രേക്ഷകർക്ക് അറിയേണ്ടിയിരുന്നത്.
ഞാൻ എന്ത് പറയാനാ, ഒന്ന് പോയി അവളോട് ചോദിക്കുക. ഞാനാണ് ചെയ്തതെങ്കില്‍ എനിക്ക് കാരണം പറയാനാവും. എന്നെ വെറുതെ വിടൂ സഹോദരാ. ജീവിതം കളറാണ്. നല്ല ഫ്‌ളൂറസെന്റ് കളറാണ്, നമ്മുടെ ലൈഫിലേക്ക് നോക്കിയാല്‍ ആളുകളുടെ കണ്ണ് അടിച്ച് പോവും എന്നായിരുന്നു മറുപടി.

വീണ്ടും ചിത്രം പങ്കുവെച്ച്  ജിയ ഇറാനി

ഋതു അൺ ഫോളോ ചെയ്തിട്ടും ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജിയാ ഇറാനി.കുറെ സ്നേഹം എന്ന ക്യാപ്ഷനോടൊയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴിത ഇതിനെതിരെ പ്രേക്ഷകർ രംഗത്ത് എത്തിയിരിക്കുകയാണ്. ഋതു അൺഫോളോ ചെയ്തിട്ടും നിങ്ങൾ വീണ്ടും ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇത് പോപ്പുലാരിറ്റിക്ക് വേണ്ടിയാണെന്നും മോശമാണെന്നുമാണ് ആരാധകർ പറയുന്നത്. പുതിയ ചിത്രത്തിന് ചുവടെയാണ് പ്രേക്ഷകർ ഇക്കാര്യം കമന്റ് ചെയ്തിരിക്കുന്നത്. ഹാഹാ എന്നാണ് ഇറാനി മറുപടിയായി നൽകിയിരിക്കുന്നത്. കൂടാതെ ഇദ്ദേഹത്തെ പിന്തുണച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. നിങ്ങൾ മിസ്റ്റർ ഇറാനി അല്ല ബ്രോ മിസ്റ്റർ പോസിറ്റീവ് അണ്. ബഹുമാനം ഉണ്ട് എന്നും പ്രേക്ഷകർ പറയുന്നു. ഫിനാലെ കഴിയുമ്പോൾ ഋതു തുറന്ന് പറയുമായിരിക്കുമെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

Recommended Video

ലാലേട്ടന് പകരം ഇനിയാരാകും ബിഗ്‌ബോസിൽ? | FilmiBeat Malayalam

ജിയ ഇറാനി ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X