ബിഗ് ബോസ് വിജയിയെ മോഹൻലാൽ തന്നെ ഉടൻ പ്രഖ്യാപിക്കും, ആ പേര് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു...

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ് സീസൺ 3. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ച ഷോ, സംഭവ ബഹുലമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോട് കൂടി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ് . ദിവസങ്ങൾക്ക് മുൻപ് തമിഴ്നാട് സർക്കാർ ഷോ നിർത്തി വയ്പ്പിക്കുകയും ബിഗ് ബോസ് ഹൗസ് സീൽ ചെയ്യുകയും ചെയ്തു.

സിമ്പിൾ ലുക്കിൽ സുന്ദരിയായി സായി പല്ലവി, ചിത്രം വൈറലാകുന്നു

അതേ സമയം ഷോ താൽക്കാലികമായി നിർത്തി വച്ചുവെന്നും ഉടനെ തന്നെ സീസൺ 3 ആരംഭിക്കുമെന്നുമായിരുന്നു ബിഗ് ബോസ് അധികൃതർ ലാസ്റ്റ് എപ്പിസോഡിൽ പറഞ്ഞത്. എന്നാൽ ഇനി ഷോ ഉണ്ടാകില്ലെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് എത്തുന്നത്. ഔദ്യേഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴത്തിയിട്ടുണ്ട്.

വിജയി

എന്നാൽ ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്. ഷോ നിർത്തിയാലും സീസൺ 3 ലെ വിജയിയെ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വിജയിയെ പ്രഖ്യാപിക്കുന്നതിനായി വോട്ടിങ്ങ് പരിഗണിച്ചേക്കുമെന്നും സോഷ്യൽ മീഡിയയിൽ റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ സത്യാവസ്ഥ അറിയാൻ അൽപം കൂടി കാത്തിരിക്കണം. മത്സരാർഥികൾ ഇതുവരെ കേരളത്തിൽ എത്തിയിട്ടില്ല.

പ്രേക്ഷകരുടെ പിന്തുണ

ബിഗ് ബോസ് ഷോ താൽക്കാലികമായി നിർത്തുന്നു എന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതിന്റെ തൊട്ട് അടുത്ത ദിവസവും ഹോട്ട്സ്റ്റാറിൽ വോട്ടിങ്ങ് നടന്നിരുന്നു. ഷോയ്ക്കും മത്സരാർഥികൾക്കും പൂർണ്ണ പന്തുണയുമായി ആരാധകർ കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിനെ പോലെ വിജയിയെ പ്രഖ്യാപിക്കാതെ ഷോ അവസാനിപ്പിക്കരുതെന്നും പ്രേക്ഷകർ ബിബി അധികൃതരോട് പറയുന്നുണ്ട്. മത്സരം നിർത്തി വച്ചിട്ടും വിജയിയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികളെ പിന്തുണച്ച് കൊണ്ട് പ്രേക്ഷകർ ഇപ്പോഴും രംഗത്ത് എത്തുന്നുണ്ട്.

 ആരൊക്കെ

18 പേരുണ്ടായിരുന്ന ബിഗ് ബോസ് ഷോയിൽ 8 പേരാണ് ഇപ്പോഴുള്ളത്. നോബി മാര്‍ക്കോസ്, അനൂപ് കൃഷ്ണന്‍, കിടിലന്‍ ഫിറോസ്, ഡിംപല്‍ , സായ് , റംസാന്‍ , ഋതു , മണിക്കുട്ടന്‍ എന്നിവരാണ്. ഇവരുടെ എല്ലാവരുടേയും പേരുകൾ ഫൈനൽ ഫൈവിലേയ്ക്ക് ഉയർന്നു കേൾക്കുന്നുണ്ട്. മികച്ച ആരാധകരും ഇവർക്കുണ്ട്. മണിക്കുട്ടൻ, ഡിംപൽ എന്നിവരുടെ പേരുകളാണ് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത്. സായിയുടെ പേരും ടോപ്പ് ഫൈവിൽ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നുണ്ട്.

Recommended Video

Bigg Boss Malayalam 3 Shoot Suspended | FilmiBeat Malayalam
കൊവിഡ് മാനദണ്ഡം പാലിച്ച്

ബിഗ് ബോസ് മലയാളം സീസൺ 1 മാത്രമാണ് 100 ദിവസം പൂർത്തിയാക്കിയത്. സാബു മോൻ ആയിരുന്നു വിജയ്. രണ്ടാം സ്ഥാനത്ത് പേളി മണിയായിരുന്നു. സീസൺ 2 , 70ാം ദിവസം നിർത്തി വയ്ക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് തന്നെയായിരുന്നു ഷോ നിർത്തി വെച്ചത്. ഷോ അവസാനിച്ചതിന് പിന്നാലെ തന്നെ രാജ്യത്ത് ലോക്ക് ഡൗണും പ്രഖ്യാപിക്കുകയായിരുന്നു. ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതിനെ തുടർന്നാണ് സീസൺ 3 ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X