ആദ്യ സ്ഥാനത്ത് മണിക്കുട്ടൻ, നാലാമത് സായ്; ബിഗ് ബോസ് സീസൺ 3യിലെ ടോപ്പ് 5 മത്സരാർഥികൾ...

ബിഗ് ബോസ് സീസൺ 3 സംഭവ ബഹുലമായി മുന്നേറുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ചഷോ ഇപ്പോൾ 50 ദിവസം പിന്നിട്ടിരിക്കുകയാണ്. മോഹൻലാലിനോടൊപ്പം മത്സരാർഥികൾ 50ാം ദിവസം ആഘോഷിക്കുകയും ചെയ്തിരുന്നു. ദിവസം കൂടുന്തോറും മത്സരവും കടുക്കുകയാണ്. കടുപ്പമുള്ള ടാസ്ക്കുകളാണ് മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകുന്നത്. 100 ദിവസം എന്ന ലക്ഷ്യത്തോടെയാണ് മത്സരാർഥികൾ ഹൗസിനുള്ളിൽ നിൽക്കുന്നത്.

manikuttan-sai

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് സീസൺ 3 ലെ ടോപ്പ് 5 മത്സരാർഥികളുടെ ലിസ്റ്റാണ്. ഇവരുടെ 50 ദിവസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. കൂടാതെ കാരണവും പങ്കുവെച്ചിട്ടുണ്ട്.

ആദ്യ സ്ഥാനത്ത് മണിക്കുട്ടനാണ്. ബിഗ്ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയാണ് മണിക്കുട്ടൻ എന്നാണ് റിപ്പേർട്ടിൽ പറയുന്നത്. കൂടാതെ ഹൗസിലുള്ള മറ്റുള്ളവരെ വേദനിപ്പിക്കാതെ മികച്ച രീതിയിലാണ് ഇദ്ദേഹം കളിക്കുന്നത്. എന്നാൽ സൂര്യയുടെ വിഷയത്തിൽ ഇദ്ദേഹം പ്രതികരിക്കേണ്ടയിടത്ത് പ്രതികരിക്കാത്തതാണ് ഇപ്പോൾ ഉണ്ടായ പ്രശ്നത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ടാം സ്ഥാനത്ത് സജ്ന ഫിറോസിന്റെ പേരാണ്. ഫിറോസ് ഹൗസിൽ പ്രശ്നമാണെങ്കിലും സജ്നയ്ക്ക് പുറത്ത് ആരാധകരുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്നാം സ്ഥാനത്ത് ഡിപംലിന്റെ പേരാണ്. നാലാം സ്ഥാനത്ത് സായ് വിഷ്ണുവിന്റെ പേരാണ്. സായിയുടെ മാറ്റമാണ് ഇതിനുള്ള കാരണമെന്നും പറയുന്നു. കൂടാതെ ക്യാപ്റ്റൻസിയും അദ്ദേഹത്തിന്റെ ഇമേജ് മാറ്റിയിട്ടുണ്ട്. റാങ്കിങ്കിന്റെ അ‍ഞ്ചാം സ്ഥാനത്ത് കിടിലൻ ഫിറോസാണ്. എന്നാൽ ആരാണ് ആദ്യ സ്ഥാനത്ത് ൺന്നത് ബിഗ് ബോസ് ഷോയുടെ 100ാം ദിവസം മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. മറ്റുള്ള റിയാലിറ്റി ഷോകളെ പോലെ ബിഗ് ബോസ് പ്രവചിക്കാൻ പറ്റുകയില്ല.

നിലവിൽ14 മത്സരാർഥികളാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിലുള്ളത്. ഭാഗ്യലക്ഷ്മിയാണ് ഏറ്റവും ഒടുവിൽ പുറത്തു പോയത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ രമ്യ പണിക്കർ വീണ്ടും ബിഗ് ബോസ് ഷോയിൽ എത്തിയിട്ടുണ്ട്. മജ്സിയ ഭാനു, എയ്ഞ്ചൽ, മിഷേൽ, ലക്ഷ്മി ജയൻ എന്നിവരാണ് ഹൗസിൽ നിന്ന് പുറത്തു പോയ മറ്റ് മത്സരാർഥികൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X