ഋതു അവഗണിക്കാനുള്ള കാരണം? സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ജിയാ ഇറാനിയുടെ കമന്റ്
ബിഗ് ബോസ് സീസൺ 3 ലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. ഷോ ആരംഭിച്ച് വളരെ കുറഞ്ഞ ദിവസം കൊണ്ട് തന്നെ ഋതു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുകയായിരുന്നു. ബിഗ് ബോസ് സീസൺ 3 ൽ അധികം നെഗറ്റീവ് കമന്റ് ലഭിക്കാത്ത മത്സരാരഥി കൂടിയാണ്. ഋതു പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായപ്പോൾ മറ്റൊരു പേരും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങിയിരുന്നു. ഋതുവിന്റെ കാമുകനാണെന്ന് സ്വയം പരിയപ്പെടുത്തി കൊണ്ടാണ് ജിയാ ഇറാനി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഋതുവിന്റെ പേരിൽ ഇദ്ദേഹവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗൽറാണിയുടെ ചിത്രം വൈറലാകുന്നു
ഋതുവുമായി പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുളള ചിത്രങ്ങളും ജിയ ഇറാനി പുറത്തു വിട്ടിരുന്നു. നിരവധി ചിത്രങ്ങളായിരുന്നു ഇദ്ദേഹം പുറത്തു വിട്ടത്. താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലുമായിരുന്നു, ജിയ ഇറാനിക്ക് നേരെ രൂക്ഷവിമർശനമായിരുന്നു സോഷ്യൽ മീഡിയയിലൂടെ ഉയർന്നത്. ഇയാൾ ഋതുവിന്റെ യഥാർഥ കാമുകൻ അല്ലയെന്നായിരുന്നു ആരാധകർ പറഞ്ഞത്.

ജിയ ഇറാനിയും ഋതുവുമായുളള പ്രണയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോഴാണ് തനിക്കൊരു പ്രണയം ഉണ്ടെന്ന് വെളിപ്പെടുത്തി കൊണ്ട് ഋതു എത്തുന്നത്. മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് ഋതു തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. തനിക്കൊരു പ്രണയമുണ്ടെന്നും ഷോയിൽ നിന്നും തിരികെ എത്തിയാൽ അത് കാണുമോയെന്ന് അറിയില്ലെന്നു ഋതു അന്ന് പറഞ്ഞത്.

ആ എപ്പിസോഡ് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ജിയ ഇറാനി രംഗത്ത് എത്തിയിരുന്നു. ഋതുവിന്റെ കവിളിൽ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് മറുപടി നൽകിയത്. തിരുമ്പി വന്ദ് പാറ് കണ്ണാ പോയാ ഇല്ലയാന്നു.. ചക്കര ഉമ്മ.. എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ജിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും ചിത്രവും അന്ന് വൈറലായിരുന്നു. ജിയ ഇറാനിയുമായുള്ള വിഷയത്തിൽ ഋതുവിന്റെ പ്രതികരണം അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

ഹൗസിൽ നിന്ന് തിരിച്ചെത്തിയ ഋതു ഇദ്ദേഹത്തെ അൺഫോളോ ചെയ്തിരിക്കുകയാണ്. ലൈവിൽ വരെ കമന്റുമായി എത്തിയെങ്കിലും ഋതു മറുപടി നൽകാൻ കൂട്ടാക്കിയിരുന്നില്ല. ഇത് പ്രേക്ഷകരുടെ ഇടയിലും വലിയ ചർച്ചയായിട്ടുണ്ട്. ജിയയെ ട്രോളി നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
ആര്‍ക്കും പിടികൊടുക്കാതെ പറന്ന് നടക്കുക. എനിക്ക് സമയമുണ്ടെങ്കില്‍ റിപ്ലൈ ചെയ്യും. ആരും ആരോടും ജാഡയോ വല്യ പരിപാടിയോ ഒന്നും വെക്കേണ്ട. കൊറോണ വന്നാല്‍ എല്ലാം തീരും, അപ്പോ ചില്‍ ജീവിതം ആസ്വദിക്കൂ. ഗോസിപ്പൊക്കെ വരട്ടെ, എന്നെക്കുറിച്ച് അറിയേണ്ടവര്‍ എന്നോട് ചോദിക്കും ജിയ ഇറാനി മറുപടിയായി പറഞ്ഞു.
Recommended Video

അതേസമയം ഋതു അൺഫോളോ ചെയ്തതിനെ കുറിച്ച് ചോദിച്ചു കൊണ്ട് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാ, ഒന്ന് പോയി അവളോട് ചോദിക്കുക. ഞാനാണ് ചെയ്തതെങ്കില്‍ എനിക്ക് കാരണം പറയാനാവും. എന്നെ വെറുതെ വിടൂ സഹോദരാ. ജീവിതം കളറാണ്. നല്ല ഫ്‌ളൂറസെന്റ് കളറാണ്, നമ്മുടെ ലൈഫിലേക്ക് നോക്കിയാല്‍ ആളുകളുടെ കണ്ണ് അടിച്ച് പോവും എന്നായിരുന്നു മറുപടി. സൂര്യയെക്കുറിച്ചും പ്രേക്ഷർ ചോദിച്ചിരുന്നു, എനിക്ക് അറിയാന്‍ പാടില്ലാത്തയാളെക്കുറിച്ച് ഞാന്‍ എന്ത് പറയാനാ. ഋതുവിനെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിയായിരുന്നു ജിയ ഇറാനിയുടെ മറുപടി


Click it and Unblock the Notifications











