ഓവിയയും ആരവും പ്രണയത്തിൽ! താരങ്ങൾ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ? ചിത്രങ്ങൾ വൈറൽ
. ബാങ്കോങ്കില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ കയറി കൂടിയ താരങ്ങളാണ് ഓവിയയും ആരവും. മലയാളിയായ ഓവിയയ്ക്ക് അഭിനയ ജീവിതത്തിൽ നിന്ന് ലഭക്കാത്ത ജനപ്രീതിയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. ഷോയിലെ മറ്റൊരു മത്സരാർഥിയായി ആരവിനോടുള്ള പ്രണയം തുറന്ന് പറഞ്ഞപ്പോൾ ഷോ മറ്റൊരു തലത്തിലേയ്ക്ക് നീങ്ങുകയായിരുന്നു.

ആരവിന് വേണ്ടി ഓവിയ ഷോ വിട്ടപ്പോൾ ആരാധകർ തകർന്നു പോയിരുന്നു. എന്നാൽ തനിയ്ക്ക് ഓവിയയുമായി സൗഹൃദം മാത്രമാണെന്ന് ആരവ് അന്ന് തുറന്ന് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഗോസിപ്പുകൾ സാധാരണക്കാരായ തന്റെ മാതാപിതാക്കളുടെ ഹൃദയം തകർത്തുവെന്നും ആരവ് പറഞ്ഞു.
എന്നാൽ ഷോ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ഓവിയയും ആരവും വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബാങ്കോങ്കില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇവർ തമ്മിൽ പ്രണയത്തിലാണെന്നുള്ള വ്യക്തമായ സൂചനയാണ് ഈ ചിത്രങ്ങൾ തരുന്നതെന്ന് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്


Click it and Unblock the Notifications