twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗില്‍ റിലീസ്: തിയേറ്ററുകള്‍ വെട്ടിക്കുറച്ചത് ആന്‍റണി പെരുമ്പാവൂരോ? സോഷ്യല്‍ മീഡിയയില്‍ പൊങ്കാല!

    |

    തമിഴകത്തിന്റെ സ്വന്തം താരമായ ഇളയദളപതിയുടെ ബിഗിലിനായി കാത്തിരിക്കുകയാണ് എല്ലാവരും. അറ്റ്‌ലിക്കൊപ്പമുള്ള വരവ് എങ്ങനെയാണെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രവുമായാണ് ഇത്തവണത്തെ വരവെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജൂണിലായിരുന്നു ഈ സിനിമ പ്രഖ്യാപിച്ചത്. സിനിമയുടെ ട്രെയിലറിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് കേരള റിലീസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ എത്തിയത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് സുകുമാരനുമാണ് കേരള റിലീസിന് ചുക്കാന്‍ പിടിക്കുന്നത്.

    വിവേക്, ജാക്കി ഷ്‌റോഫ്, രാജ്കുമാര്‍, ദേവദര്‍ശിനി, യോഗി ബാബു, സൗന്ദര്യരാജ. ഐഎം വിജയന്‍, വര്‍ഷ ബൊല്ലമ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. ഇത്തവണത്തെ ദീപാവലിക്ക് ആരാധകര്‍ക്ക് സമ്മാനവുമായി എത്തുകയാണ് വിജയ്. സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകളെല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. നയന്‍താര പ്രമോഷനില്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് അരങ്ങേറിയത്. സിനിമയുടെ ചിത്രീകരണം തീരുന്നതോടെ തന്റെ ജോലികള്‍ തീര്‍ന്നുവെന്ന് കരുതുന്നയാളാണ് നയന്‍താര. നേരത്തെ തന്നെ താരം ഈ നിലപാട് വ്യക്തമാക്കിയിരുന്നു. കേരള റിലീസില്‍ തിയേറ്ററുകള്‍ വെട്ടിക്കുറച്ചുവെന്നും ഈ നീക്കത്തിന് പിന്നില്‍ ആന്റണി പെരുമ്പാവൂരാണെന്ന തരത്തിലുമുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍.

    ബിഗില്‍ കേരളത്തിലേക്ക്

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി വിജയ് യുടെ ബിഗില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനൊരുങ്ങുകയാണ്. രാജാറാണി, തെറി, മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അറ്റ്‌ലി വീണ്ടും എത്തുകയാണ്. വനിതാ ഫുട്‌ബോള്‍ ടീമിന്‍രെ കോച്ചായാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. വൈഡ് റിലീസിംഗ് അനുവദിക്കാത്തതിനാല്‍ ബിഗിലിനെ ആര് ഏറ്റെടുക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. അതിനിടയിലാണ് ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും എത്തിയത്. പേട്ടയ്ക്ക് പിന്നാലെയായി ഇരുവരും ഏറ്റെടുക്കുന്ന തമിഴ് ചിത്രമാണിത്.

    തിയേറ്ററുകള്‍ വെട്ടിക്കുറച്ചു?

    സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമ 300 ലധികം തിയേറ്ററികളിലാണ് എത്തുന്നതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ തിയേറ്ററുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണെന്നും ആന്റണി പെരുമ്പാവൂരാണ് ഈ നീക്കത്തിന് പിന്നിലെന്നുമൊക്കെയുള്ള വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

    ആന്റണി പെരുമ്പാവൂരിന് പൊങ്കാല

    സമീപകാല റിലീസായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ പുതിയ വിശേഷം പങ്കുവെച്ചെത്തിയ ആന്‍രണി പെരുമ്പാവൂരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സിനിമ 50ാം ദിനത്തിലേക്ക് കടന്ന സന്തോഷം പങ്കുവെച്ചാണ് അദ്ദേഹം എത്തിയത്. നന്ദി അറിയിച്ചും അഭിനന്ദനം അറിയിച്ചും ഒരുവിഭാഗമെത്തിയപ്പോള്‍ മറുവിഭാഗമാവട്ടെ കടുത്ത വിമര്‍ശനങ്ങളുമായാണ് എത്തിയിട്ടുള്ളത്.

    അധികമാണ്

    തമിഴ്‌നാടിന്റെ പകുതി ജനസംഖ്യ കേരളത്തിനില്ല... എന്നിട്ടും 1000 നു മുകളിൽ തിയേറ്റർ ഉള്ള തമിഴ്‌നാട്ടിൽ മലയാള സിനിമയ്ക്കു 50 തിയേറ്റർ വരെ..... 600 തിയേറ്റർ മാത്രം ഉള്ള കേരളത്തിൽ അന്യഭാഷക്ക് 130 തിയേറ്റർ തന്നെ അധികം ആണ്... രജനി.. സൂര്യ.. അജിത് പടങ്ങൾ ഇറങ്ങി... പേട്ട ആയിരുന്നു നിയമം നിലവിൽ വന്നിട്ടു ഇറങ്ങിയ ആദ്യത്തെ അന്യഭാഷാ ചിത്രം... അന്ന് മുതൽ എല്ലാവരും നിയമം പാലിക്കുന്നുണ്ട്. പിന്നെ മലയാള സിനിമക്ക് വേണ്ടി ഉള്ള ഒരു നിയമം അന്യഭാഷാ ചിത്രങ്ങൾക്ക് വേണ്ടി മാറ്റാൻ പോകുന്നില്ലെന്നായിരുന്നു ഒരാളുടെ കമന്‍റ്.

    സ്ക്രീന്‍ കുറച്ചിട്ട് കാര്യമില്ല

    മലയാളം സിനിമകൾ തീയറ്ററിൽ ഓടാൻ അന്യ ഭാഷ സിനിമകളുടെ സ്ക്രീൻ കുറക്കുക അല്ല വേണ്ടത്, നല്ല പടങ്ങൾ ചെയ്താൽ ഓടിക്കോളും, വിജയ് അണ്ണനെയും ലാലേട്ടനെയും ചങ്കിൽ കൊണ്ട് നടക്കുന്ന. ആൾക്കാർ ഉണ്ട് അവർക്ക് അറിയാം. അവർക്കു കൊടുക്കേണ്ട ബഹുമാനം വേറെയാണെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.

      ഭീഷണിപ്പെടുത്തുന്നവരുമുണ്ട്

    ഒന്നോർത്തോ മരക്കാർ ഞങ്ങൾ വിജയ് ഫാൻസ് ഭഹിഷ്കരിക്കും , ഈ റൂൾ ഒഴിവാക്കിയിലേൽ അത് ഓർത്താൽ നന്ന് , കേരളത്തിലെ 75% ആൾക്കാരും വിജയ് അണ്ണന്റെ ഫാൻസ്‌ ആണ് അതോർത്താൽ നന്ന്, ഏട്ടന് എത്ര കോടി വച്ച് പടം എടുത്താലും കുറെ തീയേറ്റർ ഉണ്ടാക്കാം റിലീസിന് ,അണ്ണന്റെ ബീഗിൾ 350+ തീയേറ്റർ ഇല്ലേൽ നോക്കിക്കോ ആന്റണി ചേട്ടാ , മരക്കാർ എട്ടു നിലേ പൊട്ടിക്കാനുള്ള പണി ദളപതി ഫാൻസ് നോക്കും , അപ്പൊ അയ്യോ ആവോ എന്നൊന്നും പറഞ്ഞു വന്നേക്കരുത്. മര്യാദക്ക് അനേൽ അങ്ങനെ ,അല്ലേൽ , മരക്കാർ റീലീസ് ദിവസം ഒറ്റ കുഞ്ഞു പോലും തീയേറ്റരിൽ ഉണ്ടാവൂല , നോക്കിക്കോ ,കളിക്കാൻ നിക്കലെ , മരക്കാർ തമിഴ് നാട്ടിൽ റീലീസ് ആക്കാനുള്ള പ്ലാൻ ഉം ഞങ്ങടെ അണ്ണന്റെ പിള്ളേർ ഒഴിവാക്കിപ്പിക്കുമെന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

    അഭ്യര്‍ത്ഥനയുമുണ്ട്

    വിജയ്‌ സാറിന്റെ പടം ബീഗിൾ വരുന്നുണ്ട്. അതിന് സ്ക്രീൻ കുറവാണ്.. അതൊന്നു 300 സ്ക്രീൻ ആക്കിത്താ... ഇലേൽ ഞാനൊക്കെ ഉറപ്പായും സാറിന്റെ പേരെഴുതി വെച്ച് ചാവും... ഞങ്ങടെ ഫാൻസ്‌ യൂണിറ്റിലെ എല്ലാരും ഇത് തന്നെ ചെയ്യും... അണ്ണാൻ വർഷത്തിൽ ഒന്നല്ലേ വരുന്നുള്ളു ഞങ്ങളെ കാണാൻ... സാർ ഒന്ന് ഈ പാവപ്പെട്ട പട്ടിണിപാവങ്ങളുടെ അപേക്ഷ സ്വീകരിക്കണമെന്നായിരുന്നു ഒരാളുടെ കമന്‍റ്.

    English summary
    Bigil Release discussion going on fans Groups.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X