»   »  ബിജുമേനോനും പാരകളുണ്ട്

ബിജുമേനോനും പാരകളുണ്ട്

Posted By:
Subscribe to Filmibeat Malayalam
Biju Menon
വ്യത്യസ്തമാര്‍ന്ന ഒട്ടേറെ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ബിജു മേനോന്‍. സ്വതസിദ്ധമായ ശൈലിയില്‍ ബിജുമേനോന്‍ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളില്‍ പലതും മലയാളികളുടെ മനസ്സില്‍ മായാതെ നിന്നു. സിനിമയില്‍ കഴിവു കൊണ്ട് മാത്രം പിടിച്ചു നില്‍ക്കാനാകില്ലെന്ന് പലരും പറയാറുണ്ട്. ഇത് ബിജു മേനോനും നന്നായി അറിയാം.

പലതരം പാരകള്‍ മൂലം നായക വേഷങ്ങള്‍ ലഭിക്കാതായപ്പോഴും ബിജു മേനോന്‍ ആരോടും പരാതിപ്പെട്ടില്ല. നായകവേഷങ്ങളില്‍ നിന്ന് മാറി സഞ്ചരിച്ചു. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വലിപ്പച്ചെറുപ്പം നോക്കിയില്ല. വില്ലന്‍ വേഷവും ചെയ്യാന്‍ തയ്യാറെന്ന് അറിയിച്ചു.

അടുത്ത കാലത്ത് ബിജുവിലെ നടന്റെ കഴിവ് തെളിയിക്കുന്ന വിധം ഒട്ടേറെ ചിത്രങ്ങള്‍ പുറത്തിറങ്ങി. എന്നാല്‍ തന്റെ അഭിനയം ശ്രദ്ധേയമായിരുന്നുവെന്നോ അതിനെ കുറിച്ച് ആരും ഒന്നും എഴുതിയില്ലെന്നോ ബിജു പറഞ്ഞില്ല. എന്തായാലും സഹപ്രവര്‍ത്തകരില്‍ പലരും തനിയ്ക്ക്് പാരയാവുന്നുണ്ടെന്ന് ബിജുമേനോന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും.

കൂട്ടുകാരെന്ന ഭാവേനയെത്തുന്ന പലരും നല്ല ഉദ്ദേശത്തോടെയല്ല അടുപ്പം കാണിക്കുന്നതെന്നും നടന്‍ മനസ്സിലാക്കിയിരിക്കാം. എന്തായാലും പാരകളെ ബിജു അകറ്റിനിര്‍ത്തുന്നത് തന്നെയാണ് നല്ലത്്. ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ നടന് സാധിക്കട്ടെ എന്നാശംസിക്കുന്നു.

English summary
Biju Menon continuing his journey with silence.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam