ലാല്‍ജോസിന്റെ പുതിയ സിനിമയില്‍ നായകനായി ബിജു മേനോന്‍? പ്രഖ്യാപനം ഉടന്‍
തട്ടുംപുറത്ത് അച്യുതനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ബിജു മേനോന്‍ നായകനാവുന്നു. പിജി പ്രജീഷാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ആദ്യ ഘട്ട ജോലികള്‍ ആരംഭിച്ച സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. ഇതിനു മുന്‍പ് ലാല്‍ജോസിന്റെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ബിജു മേനോന്‍.
ലാല്‍ജോസിന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവില്‍ ബിജു മേനോനും ഉണ്ടായിരുന്നു. തുടര്‍ന്ന് അഞ്ചിലധികം സിനിമകളില്‍ ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചിരുന്നു. അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലാണ് ബിജു മേനോന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബിജു മേനോനൊപ്പം ആസിഫ് അലി.ബൈജു,ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്.

സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിഷുവിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയിലും ബിജു മേനോന്‍ തന്നെയാണ് നായകനാവുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.


Click it and Unblock the Notifications











