വീണ്ടുമൊരു കോമഡി ചിത്രവുമായി ബിജു മേനോന്‍! സിനിമ ഈ സംവിധായകനൊപ്പം!!

By Midhun

വെള്ളിമൂങ്ങയുടെ വിജയത്തിന് ശേഷം മലയാളത്തിലെ മുന്‍നിര നായകനായി ഉയര്‍ന്ന നടനാണ് ബിജു മേനോന്‍. സഹനടനായുളള കഥാപാത്രങ്ങളില്‍ നിന്നും താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു വെള്ളിമൂങ്ങ. പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത ഒരായിരം കിനാക്കളാല്‍ എന്ന ചിത്രമായിരുന്നു ബിജുമേനോന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

ഒരായിരം കിനാക്കളാലിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് ബിജുമേനോന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രത്തില്‍ ചെങ്കര രഘുവെന്ന കരുത്തുറ്റ നായക കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്.

biju menon

അനു സിത്താരയാണ് ചിത്രത്തില്‍ നായികയാവുന്നത്. പടയോട്ടത്തിനു പുറമെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, പാര്‍വതിക്കൊപ്പമുളള
ഓട്ടോറിക്ഷകാരന്റെ ഭാര്യ തുടങ്ങിയ സിനിമകളും ബിജുമേനോന്റെതായി പ്രഖ്യാപിച്ചിട്ടുളള സിനിമകളാണ്. ഈ ചിത്രങ്ങള്‍ക്കു പുറമെ ബിജുമേനോന്റെ പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

biju menon

ദിലീപ് ചിത്രമായ ഇവന്‍ മര്യാദരാമന്‍ സംവിധാനം ചെയ്ത സുരേഷ് ദിവാകര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ബിജു മേനോന്‍ നായകനാവുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും ഇവരുടെ കൂട്ടുകെട്ടില്‍ ഉണ്ടാവുകയെന്നാണ് അറിയുന്നത്. ചിത്രത്തിന് പേര് ഇതുവരെ നല്‍കിയിട്ടില്ല. ജയറാമിന്റെ പഞ്ചവര്‍ണ്ണ തത്ത നിര്‍മ്മിച്ച സപ്തരംഗ് സിനിമയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X