ബിപാഷ-ഹര്‍മാന്‍ വിവാഹ നിശ്ചയം കഴിഞ്ഞു?
ബിപാഷ ബസുവും കാമുകന്‍ ഹര്‍മാന്‍ ബവേജയും തമ്മിലുള്ള വിവാഹം നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള പ്രണയം ഏറെ നാളിയി ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ട്.ഇതിനിടയിലാണ് താരങ്ങളുടെ വിവാഹ നിശ്ചയം അതീവ രഹസ്യമായി നടന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇക്കാര്യം ബിപാഷയോ ഹര്‍മാനോ സ്ഥിരീകരിച്ചിട്ടില്ല.
ഏറെ നാളുകളായി ഹര്‍മാനും ബിപാഷയും പ്രണയത്തിലായിരുന്നു. ഇപ്പോള്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതയാണ് റിപ്പോര്‍ട്ട്. 2014 അവസാനത്തോട് കൂടി ഹര്‍മാന്‍ ബിപാഷയെ തന്റെ വധുവാക്കുമെന്നാണ് അറിയുന്നത്.

ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹ നിശ്ചയമായിരുന്നുവെന്നാണ് അറിയുന്നത്. ഇരു കുടുംബങ്ങളും വിവാഹത്തിന് അനുമതി നല്‍കിയതായും അറിയുന്നു. മുന്‍പ് ജോണ്‍ എബ്രഹാമുമായി പ്രണയത്തിലായിരുന്നു ബിപാഷ.
അടുത്തിടെയാണ് ജോണ്‍ വിവാഹിതനായത്. ബിപാഷ-ഹര്‍മാന്‍ പ്രണയ ജോഡികള്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത പുതിയൊരു ബോളിവുഡ് വിവാഹത്തിനുള്ള അരങ്ങൊരുക്കുകയാണ്.


Click it and Unblock the Notifications











