»   » ബിപാഷയ്ക്ക് പുതിയ കാമുകന്‍!

ബിപാഷയ്ക്ക് പുതിയ കാമുകന്‍!

Posted By:
Subscribe to Filmibeat Malayalam

ഒന്‍പത് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ബിപാഷ ബസുവും ജോണ്‍ എബ്രഹാമും പിരിഞ്ഞത്. പിരിയാന്‍ തീരുമാനിച്ചത് ജോണ്‍ ആയിരുന്നുവെന്നും ഇത് ബിപാഷയ്ക്ക് വല്ലാത്ത മാനസികാഘാതമുണ്ടാക്കിയിരുന്നുവെന്നുമെല്ലാം അക്കാലത്ത് ഏറെ വാര്‍ത്തകള്‍ വന്നിരുന്നു.

ബ്രേക്കപ്പിന് പിന്നാലെ ജോണ്‍ പുതിയ കാമുകിയെ കണ്ടെത്തിയെന്ന് ഇവരുടെ ഫോട്ടോകള്‍ സഹിതം ഏറെ വാര്‍ത്തകള്‍ വന്നു. ജോണ്‍ ആകട്ടെ ഇവയൊന്നും നിഷേധിച്ചുമില്ല. അധികം വൈകാതെ പല നടന്മാരുടെയും പേരുകള്‍ ബിപാഷയുടെ പേരിനൊപ്പവും പറഞ്ഞുകേട്ടു. എന്നാല്‍ എല്ലാം ബിപാഷ നിരസിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ബിപാഷ തന്റെ പുതിയ പ്രണയം കണ്ടെത്തിയെന്നുതന്നെയാണ്.

നടന്‍ ഹര്‍മാന്‍ ബവേജയാണ് ബിപാഷയുടെ പുതിയ കാമുകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പലപരിപാടികള്‍ക്കുമായി ഇവരെ ഒന്നിച്ച് കണ്ടതോടെയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ശക്തിപ്രാപിച്ചത്. അടുത്തിടെ ഇവര്‍ രണ്ടുപേരും ഗോവയുടെ ബീച്ചില്‍ കറങ്ങിത്തിരിഞ്ഞ് നടന്നതും പാപ്പരാസികള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഹര്‍മാനോടൊപ്പം ഗോവയിലെ ഒരു വില്ലയിലാണേ്രത ബിപാഷ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഹര്‍മാനും ബിപാഷയും ഒന്നിച്ചുള്ള ചില ചിത്രങ്ങള്‍ ഇതാ.

ബിപാഷയ്ക്ക് പുതിയ കാമുകന്‍!

ഇന്ത്യന്‍ അമേരിക്കന്‍ അഭിനേത്രിയായ പാര്‍വ്വതി മില്‍ടന്റെ പാര്‍ട്ടിയില്‍ ബിപാഷയും-ഹര്‍മാനും ഒന്നിച്ചെത്തിയതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ ശക്തമായത്.

ബിപാഷയ്ക്ക് പുതിയ കാമുകന്‍!

ഹര്‍മാനെയും ബിപാഷയെയും ഗോസിപ്പുകാര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത് ബോളിവുഡിന്റെ ന്യൂ കപ്പിള്‍ എന്നാണ്.

ബിപാഷയ്ക്ക് പുതിയ കാമുകന്‍!

രണ്ടുപേരും ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബിപാഷയ്ക്ക് പുതിയ കാമുകന്‍!

ബിപാഷയുടെ കുടുംബത്തിനും ഹര്‍മാനെ വളരെ ഇഷ്ടമാണെന്നാണ് കേള്‍ക്കുന്നത്.

ബിപാഷയ്ക്ക് പുതിയ കാമുകന്‍!

ബിപാഷയുടെയും ഹര്‍മാന്റെയും ഗോവ വെക്കേഷനും പാര്‍ട്ടികളുമെല്ലാം പാപ്പരാസികള്‍ മണത്തറിയുന്നുണ്ട്.

English summary
We heard that Bipasha Basu and Harman Baweja were holidaying on the beaches of Goa, and it turns out that the couple is very much in love.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam