»   » റിമി ടോമിയുടെ വീട്ടില്‍ കള്ളപ്പണം, ഒറ്റിക്കൊടുത്തത് സിനിമയിലെ സുഹൃത്തുക്കള്‍

റിമി ടോമിയുടെ വീട്ടില്‍ കള്ളപ്പണം, ഒറ്റിക്കൊടുത്തത് സിനിമയിലെ സുഹൃത്തുക്കള്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ വിശ്വസിച്ചവരുടെ അടുത്ത് നിന്ന് തനിയ്ക്ക് അപ്രതീക്ഷിതമായ തിരിച്ചടികള്‍ കിട്ടിയിട്ടുണ്ട് എന്ന് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ റിമി ടോമി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും സിനിമയിലെ സുഹൃത്തുക്കളില്‍ നിന്ന് ഗായികയ്ക്ക് ഒരു മുട്ടന്‍പണി കിട്ടിയിട്ടുണ്ട്.

റിമിയ്ക്ക് രഞ്ജിനി ഹരിദാസ് കൊടുത്ത ഒരു ഒന്നൊന്നര പണി; റിമി കരയാന്‍ തുടങ്ങി

കഴിഞ്ഞ മെയ് മാസത്തില്‍ റിമി ടോമിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് വാര്‍ത്തയായിരുന്നു. സിനിമയിലെ ചിലരില്‍ നിന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ റെയ്ഡ് എന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

രഹസ്യ വിവരം ലഭിച്ചു

റിമി ടോമി വിദേശത്തുനിന്നും വന്‍തോതില്‍ കള്ളപ്പണം കേരളത്തിലേക്ക് എത്തിക്കുന്നതായി ആണ് ഇവര്‍ രഹസ്യവിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം റിമിയുടെ അക്കൗണ്ടിലെത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ആദ്യം റെയ്ഡ് നടത്തിയപ്പോള്‍

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. എന്നാല്‍ മെയ് അഞ്ചില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

വീണ്ടും രഹസ്യ വിവരം

തുടര്‍ന്ന് വീണ്ടും ഇത്തരത്തിലുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെയ് ഏഴിന് വീണ്ടും റെയ്ഡ് നടത്തിയത്. ഈ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തുവെന്നും ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എവിടെ നിന്ന് ഈ പണം

സ്‌റ്റേജ് പരിപാടിക്ക് ലഭിക്കുന്ന പ്രതിഫലമാണിതെന്നാണ് റിമി ടോമി വിശദീകരണം നല്‍കിയത്. എന്നാല്‍ ആദായനികുതി റിട്ടേണുകളില്‍ വരുമാനത്തെ സംബന്ധിച്ച് പൊരുത്തപ്പെടാത്ത കണക്കാണ് പിടിച്ചെടുത്ത രേഖകളില്‍ ഉണ്ടായിരുന്നതത്രെ. പിന്നീട് ഇടപ്പള്ളിയിലെ റിമിയുടെ വീട്ടിലും തൊട്ടടുത്തുള്ള സഹോദരന്റെ വസതിയിലുമാണ് പരിശോധന നടന്നു.

English summary
Black money; friends cheated Rimi Tomy who in film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam