അയാളെ ഞാൻ കൈയോടെ പിടിച്ചു!! രൺബീറുമായുളള പ്രണയ തകർച്ചയ്ക്ക് കാരണം ഇത്, ദീപിക പറയുന്നു

. എന്താണ് പ്രണയ തകർച്ചയുടെ യഥാർഥ കാര്യം പൂർണ്ണമായും ആർക്കും വ്യക്തമല്ല

പ്രണയവും വേർ പിരിയലും കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ബോളിവുഡ് ജോഡികളാണ് ദീപികയും രൺബീറും. വേർപിരിഞ്ഞ് പുതിയ ബന്ധങ്ങൾ തുടങ്ങിയെങ്കിലും ഇന്നും പ്രേക്ഷകരുടെ ആഗ്രഹം ഇവർ തമ്മിൽ ഒന്നിക്കണമെന്നാണ്. ഇവരുടെ കാര്യത്തിൽ പ്രേക്ഷകർ അത്രയധികം ആവേശത്തിലാണ്. ഇനിയൊരു കൂടിച്ചേരലിനു ചാൻസ് ഉണ്ടോ എന്നാണ് പ്രേക്ഷകർ അന്വേഷിക്കുന്നത്.

പ്രണയ തകർച്ചയ്ക്ക് ശേഷം തമ്മിൽ കാണുകയോ കണ്ടാലും മുഖം കൊടുക്കാതെ ഇരു ധ്രുവങ്ങളിലേയ്ക്ക് നടന്നു നീങ്ങുന്ന താരങ്ങളെയാണ് കാണുന്നത്. എന്നാൽ ദീപിക -രൺബീർ അങ്ങനെയായിരുന്നില്ല. ബോളിവുഡിലെ നല്ല സുഹൃത്തുക്കളാണ്. എന്താണ് പ്രണയ തകർച്ചയുടെ യഥാർഥ കാര്യമെന്ന് ഇതുവരെ ആർക്കും വ്യക്തമല്ല. എന്നാൽ ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലേയും ബോളിവുഡിലേയും ചർച്ച വിഷയം ദീപികയുടെ ഈ വാക്കുകളാണ്.

 വഞ്ചിക്കപ്പെട്ടു

വഞ്ചിക്കപ്പെട്ടു

മുൻപ് ഒരു ബോളിവുഡ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ദീപിക പ്രണയ തകർച്ചയെ കുറിച്ച് തുറന്നടിച്ചത്. ഇന്ന് രൺബീർ ആലിയ പ്രണയം പൂത്തുലയുമ്പോൾ ദീപികയുടെ ഈ വാക്കുകൾ ചർച്ചയാകുകയാണ്. പ്രണയത്തിൽ താൻ നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയെങ്കിലും വഞ്ചിക്കപ്പെട്ടു. ദീപികയുടെ ഈ അഭിപ്രായം വിരൽ ചൂണ്ടുന്നത് രൺബീറിനു നേരെയാണ്.

ലൈംഗീകത എന്നാൽ ശരീരമായിരുന്നില്ല

ലൈംഗീകത എന്നാൽ ശരീരമായിരുന്നില്ല

തന്നെ സംബന്ധിച്ചടത്തോളം ലൈംഗീകതയെന്നാൽ ശരീരമല്ല. അത് മാനസികമായിരുന്നു. അതു കൊണ്ട് തന്നെ താൻ ആരോയും വഞ്ചിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. എന്നാൽ താൻ റിലേഷൻ ഷിപ്പിൽ ഒരു അബദ്ധം കാണിച്ചുവെന്നും ദീപിക വെളിപ്പെടുത്തി.

 സെക്കൻഡ് ചാൻസ് കൊടുത്തു

സെക്കൻഡ് ചാൻസ് കൊടുത്തു

അയാൾക്ക് വീണ്ടും ഒരു സെക്കൻഡ് ചാൻസ് കൊടുത്തതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. അയാൾ എന്റെ മുന്നിൽ കറഞ്ഞ് താഴ്മയായി യാചിച്ചു. അതിൽ താൻ വീഴുകയായിരുന്നു. അത് ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നെന്നും ദീപിക പറഞ്ഞു. എന്നാൽ അയാളെ വീണ്ടും തെളിവോട് കൂടി പിടികൂടുകയായിരുന്നു. അത് എന്നെ മാനസികമായി തകർത്തിരുന്നു. ആ ദുഃഖത്തിൽ നിന്ന് കരകയറാൻ സമയമെടുത്തു. ആ കപ്പൽ കരവിട്ടുവെന്നും ദീപിക പറഞ്ഞു.

 കത്രീനയുമായി ബന്ധം

കത്രീനയുമായി ബന്ധം

കത്രീനയുമായുള്ള ബന്ധമാണ് ദീപിക രൺബീർ പ്രണയ തകർച്ചയുടെ പ്രധാന കാരണം. ഇപ്പോഴും മാനസികമായി കത്രീനയോട് ദീപിക അകലം പാലിക്കുന്നുണ്ട്. അത് പല അവസരത്തിലും ദീപിക പ്രകടമാക്കിയിട്ടുമുണ്ട്. അതേസമയം കത്രീന രൺബീർ ബന്ധം വിവാഹത്തിന്റെ വക്കോളമെത്തിയിരുന്നു. എന്നാൽ 2017 ൽ ആ ബന്ധം തകരുകയായിരുന്നു. അതിനു ശേഷമാണ് ആലിയയുമായി പ്രണയത്തിലാകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X