മലയാളത്തിലെ പ്രമുഖ നടന്മാരായ അച്ഛനും മകനും തെറ്റിപ്പിരിഞ്ഞു; കാരണം ഒരു നടി!!
മലയാളത്തിലെ പ്രമുഖ നടന്മാരായ അച്ഛനും മകനും തെറ്റിപ്പിരിഞ്ഞതായി വാര്‍ത്തകള്‍. അതിന് കാരണം ഒരു നടിയാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എഴുത്തുകാരനും നടനുമായ അച്ഛനും, അഭിനയത്തില്‍ കഴിവ് തെളിയിച്ച മകനും അത്രനല്ല രസത്തിലല്ല എന്നാണ് കേട്ടത്
ഈ നടന്റെ മൂത്ത സഹോദരന്‍ നല്ല പെരുമാറ്റം കൊണ്ടും, അഭിനയം കൊണ്ടും ഇതിനോടകം ശ്രദ്ധിക്കപ്പെടാണ്. കൂടെ അഭിനയിച്ച ഒരു നടിയുമായി ഈ യുവ നടന് പ്രണയം മൊട്ടിട്ടതു മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതത്രെ.

നടിയുടെ വീട്ടുകാര്‍, നടന്റെ അച്ഛനോട് മകനെ കുറിച്ച് പരാതി പറയുകയുണ്ടായി. ഇത് കേട്ട് രോഷാകുലനായ അച്ഛന്‍ നടനെ ഉപദേശിച്ചു, ഇനി ആ നടിയെ കാണരുത് എന്നും മിണ്ടരുത് എന്നും പറഞ്ഞു. എന്നാല്‍ അത് അനുസരിക്കാന്‍ നടന്‍ തയ്യാറായില്ലത്രെ.
മാത്രമല്ല, ഈ നടന്റെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം കാരണം, നടനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം സംവിധായകന്‍ ഉപേക്ഷിച്ചു എന്നും കേള്‍ക്കുന്നു. പ്രതീക്ഷിച്ച പ്രതിഫലം കിട്ടാത്തതിനാലാണത്രെ നടന്‍ സംവിധായകനോട് ഇത്തരത്തില്‍ പെരുമാറിയത്. ആരായിരിക്കും ആ നടന്‍?


Click it and Unblock the Notifications