For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയുടെ പുറകില്‍ ഒളിപ്പിച്ചത് ആരെയാണ്; മങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നിലൊരു രഹസ്യമുണ്ടെന്ന് നടി അന്ന രാജന്‍

  |

  സീരിയലിലും സിനിമയിലുമൊക്കെ നടിമാര്‍ വിവാഹിതരായി പോവുന്നതാണ് കഴിഞ്ഞ ലോക്ഡൗണ്‍ കാലം മുതല്‍ കണ്ട് വരുന്നത്. ഏറ്റവുമൊടുവില്‍ സീരിയല്‍ നടി അപ്‌സര രത്‌നാകരന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്. ഇതിനിടയില്‍ നടി അന്ന രാജന്‍ കൂടി വിവാഹിതയാവുകയാണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. പല അഭിമുഖങ്ങളിലും അന്നയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും നടി വ്യക്തമായൊരു മറുപടി പറഞ്ഞിരുന്നില്ല.

  മരക്കാറിൻ്റെ മൂല്യം 500 കോടിക്ക് മുകളിലാണെന്ന് കണക്കാക്കാം; ഡയലോഗ് പ്രചരിപ്പിച്ചത് മോശമാണെന്ന് വിഎ ശ്രീകുമാര്‍

  എന്നാലിപ്പോള്‍ നടി തന്നെ ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചൊരു ഫോട്ടോ ആണ് ഈ സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്. ആരെയോ പിന്നില്‍ ഒളിപ്പിച്ച് നിര്‍ത്തിയ ചിത്രമായിരുന്നു അന്ന പങ്കുവെച്ചത്. ആദ്യത്തെ ഫോട്ടോ ലേശം മങ്ങിയതാണ്. ആളെ വ്യക്തമാവുന്നില്ല. രണ്ടാമത്തെ ചിത്രത്തില്‍ അന്നയുടെ പിറകില്‍ ഒളിച്ചിരിക്കുന്ന ആളുടെ കണ്ണുകള്‍ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളു. മാത്രമല്ല ഇരുവരും കൈകള്‍ കോര്‍ത്ത് പിടിച്ചിരിക്കുന്നതും കാണാം. ഇതോടെ നടിയുടെ കൂടെയുള്ളത് ആരാണെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു.

   anna-rajan

  ഫോട്ടോ മാത്രമല്ല അതിന് നടി നല്‍കിയിരിക്കുന്ന ക്യാപ്ഷനും ഹാഷ്് ടാഗുകളുമെല്ലാം നോക്കുമ്പോള്‍ ഇത് പ്രണയമാണെന്നാണ് ചിലരുടെ അഭിപ്രായം. 'മങ്ങലേറ്റിരിക്കുന്ന ചിത്രങ്ങള്‍ക്ക് വെളിപ്പെടുത്താന്‍ ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങള്‍ ഉണ്ടാവും' എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി അന്ന നല്‍കിയത്. എന്റെ ജീവിതം എന്നും എന്റെ തേനീച്ച ആണെന്നുമൊക്കെ ഹാഷ് ടാഗിലൂടെ നടി നല്‍കുകയും ചെയ്തു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ അന്ന പ്രണയത്തിലാണെന്നുള്ള സൂചനയാണ് കിട്ടുന്നത്.

   anna-rajan

  ടെലിവിഷന്‍ നടി സ്‌നേഹ ശ്രീകുമാര്‍ ലവ് ഇമോജി ഇട്ട് സ്‌നേഹം പങ്കുവെച്ചിരുന്നു. മാത്രമല്ല നൂറ് കണക്കിന് കമന്റുകളാണ് അന്നയുടെ ഫോട്ടോയുടെ താഴെ വരുന്നത്. ഒരുപാട് ആളുകളുടെ ഹൃദയം തകര്‍ന്ന നിമിഷമാണ്, ആ കണ്ണുകള്‍ മനോഹരമായിട്ടുണ്ട്, എന്താണ് പുള്ളിക്കാരന്റെ മുഖം കാണിക്കാത്തത്, അന്നയുടെ കാമുകനാണോ എന്ന് തുടങ്ങി അനേകം കമന്റുകളാണ് വന്ന് നിറയുന്നത്. ചിലര്‍ ആര്‍ജെ മാത്തുക്കുട്ടി അല്ലേ ഇതെന്ന ചോദ്യവും ഉയര്‍ത്തി കഴിഞ്ഞു. ഇതോടെ നടി തന്നെ കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്നാണ് വിചാരിക്കുന്നത്.

  മമ്മൂക്കയുടെ വാ തുറപ്പിക്കാൻ നോക്കി..കണ്ടം വഴി ഓടി ലാലേട്ടൻ ഫാൻസ്‌ | FilmiBeat Malayalam

  മൃദുല വിജയിയുടെ ജീവിതത്തിലെ പുതിയ സന്തോഷം; താന്‍ അറിഞ്ഞതും ഇപ്പോഴാണ്, ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടി

  അങ്കമാലി ഡയറിസീലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് അന്ന രേഷ്മ രാജന്‍. നഴ്‌സിങ് ജോലിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ അന്നയ്ക്ക് ആദ്യ സിനിമ തന്നെ വലിയ അനുഗ്രഹമായി. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ജയറാമിനും പൃഥ്വിരാജിനുമൊക്കെ ഒപ്പം അഭിനയിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ അയ്യപ്പനും കോശിയുമാണ് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.

  English summary
  Blur Picture Reveal Lots Of Secrets Of Life Says Actress Anna Rajan And Her Photo Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X