ബോളിവുഡ് നടന്‍ അഭയ് ഡിയോള്‍ വിവാഹിതനാകുന്നു

ബോളിവുഡില്‍ അടുത്ത കാലത്തായി വിവാഹങ്ങളുടെ കാലമാണ്. രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹം കെങ്കേമമായി തന്നെയായിരുന്നു ബോളിവുഡ് മാധ്യമങ്ങള്‍ ആഘോഷിച്ചത്. നടി സൊണാക്ഷി സിന്‍ഹയും ഉടന്‍ വിവാഹിതയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇതാ ബോളിവുഡിലെ ക്രോണിക് ബാച്ചിലര്‍ അഭയ് ഡിയോളും വിവാഹത്തിനായി തയ്യാറെടുക്കുകയാണ്.

താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ് അഭയ് ഡിയോള്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ജംഗിള്‍ ക്രൈയുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തിലായിരുന്നു അഭയ് മനസ്സു തുറന്നത്. താന്‍ ഉടന്‍ വിവാഹിതനാകുമെന്ന് വ്യക്തമാക്കിയ അഭയ് പക്ഷെ, തന്റെ പ്രതിശ്രുതവധു ആരെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അത് രഹസ്യമായിത്തന്നെ ഇരിക്കട്ടെ എന്നാണ് അഭയ് പറയുന്നത്.

abhay

ബോളിവുഡിലെ ക്രോണിക് ബാച്ച്‌ലറാണെന്ന ഇമേജ് കുറേ നാളായി കൊണ്ടുനടക്കുകയാണ് താരം. ഗോവയില്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സെറ്റിലായ അഭയ് ജീവിതം സുഖകരമായി തന്നെ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. സോച്ചാ ന ഥാ, ദേവ് ഡി, സിന്ദഗി മിലേഗി ദൊബാര എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയസാന്നിദ്ധ്യമായിരുന്നു താരം.

അടുത്തിടെ തന്റെ പെണ്‍സുഹൃത്തിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ അഭയ് ഡിയോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് എന്നാണ് കല്യാണമെന്ന് ചോദിച്ച് കമന്റ് ചെയ്തത്.

അടുത്തിടെ തന്റെ ആത്മസുഹൃത്തായ ഷിലോ ശിവ നടത്തിയ എക്‌സിബിഷന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും ആരാധകരില്‍ സംശയങ്ങള്‍ക്കിടയാക്കി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ തുടര്‍ന്നും അഭയ് പോസ്റ്റ് ചെയ്തത് ആരാധകരില്‍ സംശയത്തിന് ഇടകൊടുത്തിരുന്നു. ഇരുവരും ഡേറ്റിങ്ങിലാണോ എന്ന് അവര്‍ താരത്തോട് ചോദ്യം ഉന്നയിച്ചിരുന്നു. പക്ഷെ, അഭയ് ഈ ചോദ്യങ്ങള്‍ക്കൊന്നും അന്ന് ഉത്തരം നല്‍കിയിട്ടില്ല.

abhay

അതേസമയം അഭയ് ഡിയോള്‍ സെലിബ്രിറ്റി മാനേജരായ സെറീന മാമിക്കിനെ പ്രണയിക്കുന്നുവെന്നാണ് ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോളിവുഡ് നടി സൊണാക്ഷി സിന്‍ഹ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് അഭയ് ഡിയോളിന്റെയും വിവാഹവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബോളിവുഡിലെ മുന്‍കാല നടനും നടി ഹേമമാലിനിയുടെ ഭര്‍ത്താവുമായ ധര്‍മ്മേന്ദ്രയുടെ അനന്തരവനാണ് അഭയ് ഡിയോള്‍.

തന്റെ ഏറ്റവും പുതിയ ചിത്രം ജംഗിള്‍ ക്രൈയുടെ തിരക്കുകളിലാണ് ഇപ്പോള്‍ അഭയ് ഡിയോള്‍. സാഗര്‍ ബല്ലാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ്.

Read more about: abhay deol bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X