'വിവാഹജീവിതം ഒരു അടഞ്ഞ അധ്യായം'; ഭാര്യയുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് നടന്‍ ഇമ്രാന്‍ ഖാന്‍
ജാനേ തൂ യാ ജാനേ നാ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ താരമായ നടനാണ് ഇമ്രാന്‍ ഖാന്‍. ജെനീലിയ ഡിസൂസ നായികയായ ഈ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആമിര്‍ ഖാന്റെ മരുമകന്‍ കൂടിയായ ഇമ്രാന്‍ ബാലതാരമായാണ് സിനിമയിലെത്തിയത്. നിരവധി ചിത്രങ്ങളില്‍ പിന്നീട് ഇമ്രാന്‍ നായകവേഷത്തിലെത്തി.
ഇതിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ വിവാഹം.2011-ല്‍ തന്റെ ബാല്യകാലസുഹൃത്ത് അവന്തിക മാലിക്കുമായുള്ള വിവാഹം പ്രഖ്യാപിച്ചതോടെ ഇമ്രാന്റെ നിരവധി ആരാധികമാരാണ് നിരാശരായത്.

പത്ത് വര്‍ഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഒരു ബോളിവുഡ് സിനിമ പോലെ വളരെ നല്ല ഒരു ടീനേജ് പ്രണയകാലം ഇരുവര്‍ക്കുമുണ്ടായിരുന്നു. 2014-ലാണ് ഇരുവര്‍ക്കും ഒരു മകള്‍ പിറക്കുന്നത്. ഇമാറ എന്നാണ് മകളുടെ പേര്.
എന്നാല്‍ ഈ ദാമ്പത്യബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെട്ടു. 2019 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസം. എട്ടു വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് ഇരുവരും വേര്‍പിരിഞ്ഞ വാര്‍ത്ത ആരാധകരെ ഏറെ ഞെട്ടിക്കുന്നതായിരുന്നു.

എന്നാല്‍ ഇമ്രാന്‍ ഖാനും അവന്തിക മാലിക്കും തമ്മില്‍ വിവാഹബന്ധം നിയമപരമായി ഇതുവരെ വേര്‍പെടുത്തിയിട്ടില്ല. അതേസമയം ഇരുവരും തമ്മില്‍ ഇനി ഒന്നിച്ചു ജീവിക്കാനുള്ള സാധ്യതയും കുറവാണെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവന്തികക്കൊപ്പം ഇനി വിവാഹജീവിതം തുടരാന്‍ താത്പര്യമില്ലെന്നാണ് ഇമ്രാന്‍ പറയുന്നത്. എന്നാല്‍ ഇരുവരുടെയും കുടുംബാംഗങ്ങളും ഒപ്പം അവന്തികയും ഈ വിഷയത്തില്‍ ഇമ്രാനുമായി ചര്‍ച്ച നടത്താന്‍ ഏറെ ശ്രമിച്ചെങ്കിലും അതൊരു അടഞ്ഞ അധ്യായമാണെന്നായിരുന്നു നടന്റെ മറുപടി. അതേസമയം വേര്‍പിരിയലിനെക്കുറിച്ച് ഇതുവരെയും താരം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

തെന്നിന്ത്യന്‍ നടി ലേഖ വാഷിങ്ടണുമായുള്ള അടുത്ത ബന്ധമാണ് അവന്തികയുമായുള്ള വേര്‍പിരിയലില്‍ കലാശിച്ചതെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇമ്രാന്‍ ലേഖയെ പരിചയപ്പെടുന്നത്. ലേഖയുടെ ഭര്‍ത്താവ് പാബ്‌ലോ ചാറ്റര്‍ജിയുടെ സുഹൃത്തായിരുന്നു ഇമ്രാന്‍. അങ്ങനെയാണ് ഇരുവരും തമ്മില്‍ അടുത്ത ബന്ധം രൂപപ്പെട്ടത്.
Recommended Video

കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാരംഗത്തും നിന്നും വിട്ടു നില്‍ക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഇനി സിനിമയിലേക്കും ഇല്ലെന്നാണ് ഇമ്രാന്റെ പ്രതികരണം. 2015-ല്‍ പുറത്തിറങ്ങിയ കട്ടി ബട്ടിയിലാണ് ഇമ്രാന്‍ ഖാന്‍ അവസാനമായി അഭിനയിച്ചത്. എന്നാല്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications