For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് സുന്ദരിയെ കെട്ടാന്‍ പോകുന്നത് മലയാളി; മൗനി റോയി വിവാഹം കഴിക്കുന്നത് സൂരജ് നമ്പ്യാരേ?

  |

  ബോളിവുഡ് സുന്ദരിയായ മൗനി റോയി വൈകാതെ വിവാഹിതയായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രസകരമായ കാര്യം നടി വിവാഹം കഴിക്കാന്‍ പോവുന്നത് ഒരു മലയാളിയെ ആണെന്നാണ്. ദുബായ് ആസ്ഥാനമാക്കി ബിസിനസ് ചെയ്യുന്ന സൂരജ് നമ്പ്യാര്‍ എന്നയാളുമായി നടിയുടെ വിവാഹം തീരുമാനിച്ചിരിക്കുകയാണ് എന്നതാണ് പുതിയ വിവരങ്ങള്‍. ജനുവരി ഇരുപത്തിയേഴിന് ഗോവയില്‍ വെച്ച് വലിയ ആഘോഷത്തോടെ താരവിവാഹം നടത്തിയേക്കും എന്നാണ് അറിയുന്നത്. അതേ സമയം ഔദ്യോഗികമായ റിപ്പോർട്ടുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

  നേരിയ പനി ഉണ്ട്; മുന്‍കരുതല്‍ എടുത്തിട്ടും കൊവിഡ് വന്നുവെന്ന് മമ്മൂട്ടി; വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താരം

  നടിയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ വിവാഹത്തിലേക്ക് ക്ഷണിച്ചിട്ടുള്ളു എന്നാണ് വിവരം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി കാണിക്കണമെന്ന നിര്‍ബന്ധം കൂടി വെച്ചിരിക്കുകയാണ്. മുന്‍പ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെ പ്രണയമാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. 2019 മുതല്‍ ഇത്തരത്തിലുള്ള കഥകള്‍ വന്നിട്ടുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയ സൂരജ് യഥാര്‍ത്ഥത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള വ്യക്തിയാണ്.

  ആര്‍ വി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം നേടിയ ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് സയന്‍സും ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റും പഠിച്ചു. അതേ സമയം മൗനിയുടെ വരന്‍ മലയാളിയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. സൂരജ് ഒരു ജൈന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും 'നമ്പ്യാര്‍' എന്ന മലയാളി കുടുംബപ്പേരാണെന്നും പറയപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന് കേരളത്തില്‍ വേരുകളുണ്ടോ എന്നതിനെ കുറിച്ച് ഇനിയും ഒരു സൂചനയും ലഭിച്ചിട്ടില്ല. അശോക ഇന്ത്യയില്‍ ഇന്റേണ്‍ ആയി തന്റെ കരിയര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് ആരംഭിച്ച സൂരജ് പിന്നീട് യുഎഇയിലെ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സിന്റെ ഡയറക്ടര്‍ തലവനായി.

  നിലവില്‍ യുഎഇ യിലാണ് മൗനിയും ഉള്ളത്. കഴിഞ്ഞ വര്‍ഷം നടിയ്ക്ക് അവിടുന്ന് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരുന്നു. 'ക്യുങ്കി സാസ് ഭി കഭി ബഹു തി' എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയും മറ്റുമാണ് മൗനി റോയി അറിയപ്പെടുന്ന നിലയിലേക്ക് എത്തുന്നത്. അക്ഷയ് കുമാര്‍ നായകനായി അഭിനയിച്ച ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചു. മെയിഡ് ഇന്‍ ചൈന, റോമിയോ അക്ബര്‍ വാള്‍ട്ടര്‍ എന്ന സിനിമയിലൂടെയും മൗനി ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിരുന്നു. ഇനി അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, നാഗര്‍ജുന അക്കിനേനി എന്നിങ്ങനെ ഇന്ത്യയിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന സിനിമയാണിത്.

  നായകനെ ചുംബിച്ചത് ആവശ്യമായിരുന്നു; ആ ലിപ് ലോക് സിനിമയുടെ ഭാഗം മാത്രമായിരുന്നുവെന്ന് നടി അനുപമ പരമേശ്വരന്‍

  Read more about: actress നടി
  English summary
  Bollywood Actress Mouni Roy Get Married Soon Her Beau Is A Malayali?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X