ഇഷ്ടാനിഷ്ടങ്ങൾ ഒരുപോലെ, ‌നാ​ഗചൈതന്യയും ശോഭിതയും പ്രണയത്തിലെന്ന് ആരാധകർ, ശോഭിതയുടെ മറുപടി ഇങ്ങനെ!

2021 ഒക്ടോബർ 4ന് നടി സാമന്ത റൂത്ത് പ്രഭുവും നാ​ഗചൈതന്യ അക്കിനേനിയും വിവാഹ മോചനം പ്രഖ്യാപിച്ചപ്പോൾ ആരാധകർ അടക്കം എല്ലാവരും അമ്പരപ്പോടെയും വേദനയോടെയുമാണ് വാർത്ത കേട്ടത്. സാമന്തയുമായി വേർപിരിഞ്ഞ ശേഷം നാഗചൈതന്യ മെയ്ഡ് ഇൻ ഹെവൻ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു.

അടുത്തിടെ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നാഗചൈതന്യ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. അവിടേക്ക് ശോഭിത അതിഥിയായി എത്തിയ ശേഷമാണ് നാ​ഗചൈതന്യയുമായി ശോഭിതയുടെ പേരുകൂടി ചേർത്ത് ​ഗോസിപ്പുകൾ വന്ന് തുടങ്ങിയത്.

മൂത്തോൻ, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിതയായ നടിയാണ് ശോഭിത. മേജറാണ് ഏറ്റവും അവസാനം ശോഭിതയുടേതായി റിലീസ് ചെയ്ത സിനിമ. താരത്തിന്റെ അവസാന ചിത്രമായ മേജറിന്റെ പ്രമോഷനുകൾക്കായി ശോഭിത ധൂലിപാല താമസിച്ചിരുന്ന അതെ ഹോട്ടലിൽ വെച്ച് നാഗചൈതന്യയെ ഒന്നിലധികം തവണ കണ്ടിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.

ഇത്തരം കുറച്ച് സംഭവങ്ങൾ വൈറലായതോടെയാണ് നാ​ഗചൈതന്യ-ശോഭിത പ്രണയം ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്.

ശോഭിതയും നാ​​ഗചൈതന്യയും

ഇപ്പോൾ വീണ്ടും ശോഭിതയും നാ​​ഗചൈതന്യയും പ്രണയത്തിലാണ് എന്നതിന് പുതിയ തെളിവുകൾ ആരാധകർ കണ്ടെത്തിയിരിക്കുകയാണ്.

ശോഭിത ആരാധകരുമായി നടത്തിയ ക്യു ആന്റ് എ സെക്ഷനിൽ നൽകിയ മറുപടിയിലാണ് നാ​ഗചൈതന്യയുമായുള്ള നടിയുടെ പ്രണയത്തിന്റെ സൂചനകളുള്ളത്. ശോഭിതയോട് ഫോർമുല 1 ഇഷ്ടമാണോയെന്ന് ആരാധകർ ചോദിച്ചിരുന്നു.

നടി ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ചോദ്യത്തിന് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് മറുപടി നൽകി. കാറിലിരുന്ന് നാണം നിറഞ്ഞ ചിരിയോടെ മുഖം പാതി മറച്ചുള്ള തന്റെ ചിത്രമാണ് ശോഭിത പങ്കുവെച്ചത്.

പ്രണയത്തിലാണെന്നതിന് പുതിയ തെളിവുകൾ

നടി ധരിച്ചിരുന്ന ഹുഡിയിൽ എംക്ലാരനെന്ന് എഴുതിയിരുന്നു. അതിൽ നിന്ന് തന്നെ നടിക്ക് ഫോർമുല 1 കാർ റേസിങിനോടുള്ള താൽപര്യം വ്യക്തമാണ്. ശോഭിതയെപ്പോലെ തന്നെ ഫോർമുല 1ന്റെ കടുത്ത ആരാധകനാണ് നാ​ഗചൈതന്യ.

അദ്ദേഹം ഒരിക്കൽ മുൻ ഭാര്യ സാമന്ത റൂത്ത് പ്രഭുവിനോട് റേസിങ് ട്രാക്കിൽവെച്ച് വിവാഹാഭ്യർത്ഥന നടത്തിയത് വൈറലായിരുന്നു.

ഇരുവരുടേയും ഇഷ്ടങ്ങൾ ഒന്നാണെന്ന് അറിഞ്ഞതോടെ ശോഭിതയും നാ​ഗചൈതന്യും തമ്മിലുള്ള പ്രണയ ​ഗോസിപ്പുകൾ സത്യമാണെന്ന നി​ഗമനത്തിലാണ് ആരാധകരും. ശോഭിത-നാ​ഗചൈതന്യ പ്രണയം ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയപ്പോൾ മുൻഭാര്യ സാമന്തയും പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു.

ഇരുവരും കാർ റേസിങ് പ്രേമികൾ

നാ​ഗചൈതന്യ-സാമന്ത പ്രണയ വാർത്തകൾ പരത്തുന്നത് നാ​ഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള മുൻഭാര്യയും നടിയുമായ സാമന്തയുടെ പി.ആർ ടീമാണെന്ന് നടന്റെ ആരാധകർ പറഞ്ഞത്. ഇതിനെതിരെ സാമന്ത രം​ഗത്തെത്തി. ട്വിറ്ററിലൂടെയാണ് കുപ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത മറുപടി പറഞ്ഞത്.

'പെൺകുട്ടിക്കെതിരെ ​ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ' എന്നാണ് സാമന്ത ട്വിറ്ററിൽ കുറിച്ചത്.

2017 ൽ വിവാഹിതരായ നാ​ഗചൈതന്യയും സാമന്തയും നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേർപിരിഞ്ഞതായി പ്രഖ്യാപിച്ചത്.

Recommended Video

Dr. Robin Crazy Fan Girl: റോബിനെ കാണാൻ മഴയത്തും എത്തിയ ഫാൻ ഗേൾ | *BiggBoss
​ആരാധകരുടെ കണ്ടുപിടുത്തങ്ങൾ

പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം. അതേസമയം പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് നാ​ഗചൈതന്യയും സാമന്തയും. താങ്ക്യൂവാണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഖുഷി, ശാകുന്തളം എന്നിവയാണ് സാമന്തയുടേതായി അണിയറയിലുള്ളത്. ലാൽ സിങ് ഛദ്ദയാണ് നാ​ഗചൈതന്യയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ.

ആമിർ ഖാനാണ് ചിത്രത്തിൽ നായകൻ. കാത്ത് വാക്ക്ലെ രണ്ട കാതലാണ് സാമന്തയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.

Read more about: naga chaithanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X