പ്രഭുദേവയുടെ പുതിയ കാമുകി തേജസ്വിനി?

By Aswathi

നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയം വേര്‍പിരിഞ്ഞിട്ട് അധികം നാളായിട്ടില്ല. രണ്ട് പേരും അതില്‍ നിന്ന് തിരിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കടുക്കുക, തിരക്കുകളിലേക്ക് തിരിയുക എന്നിങ്ങനെയുള്ള മാര്‍ഗ്ഗങ്ങളാണ് നയനും പ്രഭുവും അതിന് വേണ്ടി കണ്ടെത്തിയത്. അങ്ങനെ നയന്‍ തമിഴകത്ത് ഒത്തിരി വിജയ ചിത്രങ്ങള്‍ ഉണ്ടാക്കി. പ്രഭു ദേവയാകട്ടെ ബോളിവുഡില്‍ ഏറ്റവും തിരക്കുള്ളതും പ്രതിഫലം വാങ്ങുന്നതുമായ സംവിധായകനുമായി.

നയന്‍താരയുമായുള്ള പ്രണയം ബ്രേക്കപ്പ് ആയതിന് ശേഷം പ്രഭു ദേവ ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത്, ഇപ്പോള്‍ ഹിന്ദി സിനിമയിലേക്ക് തിരിഞ്ഞതുകൊണ്ട് ഏറ്റവും അനിയോജ്യമായ സിറ്റി മുംബൈയി ആണെന്നായിരുന്നു.

prabhudeva-thejaswini

മാത്രവുമല്ല, നയന്‍താരയുമായുള്ള പ്രണയം പൊട്ടിയതോടെ അതിന്റെ കാരണങ്ങള്‍ ചോദിച്ച് മാധ്യമങ്ങല്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ പറ്റിയ സിറ്റിയായി പ്രഭു ദേവ മുംബൈയി കണ്ടെത്തുകയായിരുന്നു.

എന്തായാലും നയന്‍താര പോയതിന് ശേഷം പ്രഭു സിറ്റി മാറ്റിയതു പോലെ മറ്റൊരു പെണ്ണിനെയും ജീവിതത്തില്‍ കണ്ടെത്തിയെന്നാണ് പാപ്പരസികള്‍ കണ്ടെത്തിയ പുതിയ വാര്‍ത്ത. തേജസ്വിനി പ്രകാശ് എന്ന കന്നട നടിയാണത്രെ ആ പുതിയ കാമുകി. ചെന്നൈയില്‍ അടുത്തിടെ പ്രഭുദേവ ഒരു പാര്‍ട്ടി നടത്തിയിരുന്നു. സിനിമയ്ക്കത്തും പുറത്തുമുള്ള വളരെ അടുത്ത ബന്ധങ്ങളെ മാത്രമേ പ്രഭു ആ പാര്‍ട്ടിയ്ക്ക് ക്ഷണിച്ചിരുന്നുള്ളൂ. അവിടെ സ്‌പെഷ്യല്‍ ഗസ്റ്റായിരുന്നത്രെ തേജസ്വിനി

വേറെയും ഒത്തിരി പാര്‍ട്ടികളില്‍ പ്രഭുദേവയ്‌ക്കൊപ്പം തേജസ്വിനിയെ കണ്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ തന്നെയായിരുന്നു നയന്‍താരയുമായുള്ള ബന്ധത്തിന്റെ തുടക്കമെന്നാണ് പാപ്പരസികള്‍ കണ്ടെത്തിയത്. മാത്രവുമല്ല, തേജസ്വിനിയോട് ചേദിച്ചപ്പോള്‍ വളരെ നാളുകളായി തനിയ്ക്ക് പ്രഭുദേവയെ അറിയാം, തങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നുമാണ് പറഞ്ഞത്. അതോടെ പാപ്പരസികള്‍ അങ്ങ് ഉറപ്പിക്കുകയായിരുന്നു, ഇത് തന്നെ പ്രഭുദേവയുടെ ജീവിതത്തിലെ അടുത്ത പെണ്ണ്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X