താരപുത്രന്റെ വില്ലനാകാൻ മമ്മൂട്ടി വാങ്ങുന്നത് വൻ തുക, ഏജന്റിലെ മമ്മൂട്ടിയുടെ പ്രതിഫലം ഇത്രയും....

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്. മലയാളത്തിൽ സജീവമാണെങ്കിലും തെലുങ്കിലും തമിഴിലും മെഗാസ്റ്റാർ ചിത്രങ്ങളുമായി എത്താറുണ്ട്. ഇവയെല്ലാം ഭാഷവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നുമുണ്ട്. മലയാളി പ്രേക്ഷകരുടെ ഇടയിലും അന്യഭാഷ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷകരുണ്ട്. കൂടാതെ തെന്നിന്ത്യൻ താരങ്ങൾക്കും മികച്ച പിന്തുണയാണ് കേരളത്തിൽ നിന്ന് ലഭിക്കുന്നത്.

ബാത്ത് റൂമിൽ നടി സംയുക്ത മേനോന്റെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

ഇപ്പോൾ ടോളിവുഡ് കോളങ്ങളിൽ വൻ ചർച്ചയാകുന്നത് നടൻ നാഗാർജ്ജുനയുടെ മകൻ അഖിൽ അക്കിനേനിയുടെ പുതിയ ചിത്രത്തെ കുറിച്ചാണ്. ഏജന്റ് എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയിൽ അഖിലിന്റെ വില്ലനായി എത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. രണ്ട് വർഷത്തിന് ശേഷമാണ് മമ്മൂട്ടി തെലുങ്കിൽ എത്തന്നത്. ടോളിവുഡും മോളിവുഡും ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിത ടോളിവുഡ് സിനിമാ കോളങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ പ്രതിഫലത്തെ കുറിച്ചാണ് . വൻ തുകയാണ് ചിത്രത്തിനായി മെഗാസ്റ്റാർ വാങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

മമ്മൂട്ടിയുടെ അന്യഭാഷ ചിത്രം

1992 ൽ പുറത്ത് ഇറങ്ങിയ കെ വിശ്വനാഥ് സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യത്തെ തെലുങ്ക് ചിത്രം. രാധിക ശരത്ത് കുമാറായിരുന്നു നായിക. സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി തന്നെയായിരുന്നു ഈ ചിത്രത്തിന് വേണ്ടി ശബ്ദം നൽകിയത്. സ്വാതി കിരണത്തിന് ശേഷവും രണ്ട് മൂന്ന് ചിത്രങ്ങൾ തെലുങ്കിൽ ചെയ്തിരുന്നു. തെലുങ്കിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷ് ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കുന്നത്.

യാത്ര

യാത്രയാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയായിട്ടാണ് മെഗാസ്റ്റാർ എത്തിയത്. 2019 ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു.

പ്രതിഫലം

യാത്രയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടു തെലുങ്കിലെത്തുന്ന ചിത്രമാണ് എജന്റ്. 'സൈറാ നരസിംഹ റെഡ്ഡി' സംവിധാനം ചെയ്ത സുരേന്ദര്‍ റെഡ്ഡിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എസ്പ്യനാജ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. പുതുമുഖതാരം സാക്ഷി വൈദ്യയാണ് അഖിന്റെ നായികയായി എത്തുന്നത് . ഈ മാസം തന്നെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. വൻ പ്രതിഫലമാണ് മമ്മൂട്ടി ഈ ചിത്രത്തിനായി വാങ്ങുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ടോളിവുഡ് മാധ്യമമായ ടോളിവുഡ് ഡോട് നെറ്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 3 കോടി രൂപയാണ് ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലം. അതേസമയം ഈ ചിത്രത്തിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ ഒദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഈ അടുത്ത കാലത്തൊന്നും മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തിയിട്ടില്ല.

Recommended Video

Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam
മലയാളത്തിലൽ

മലയാളത്തിൽ നിരവധി ചിത്രങ്ങൾ മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വമാണ് ഉടൻ പുറത്തു വരാനുള്ള മെഗാസ്റ്റാർ ചിത്രം. ബിഗ് ബിക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ മെഗാസ്റ്റാറിന്റെ ഗാസ്റ്റാറിന്റ ലുക്ക് ഏറെ ചർച്ചയായിരുന്നു. വൺ, പ്രീസ്റ്റാണ് 2021 ൽ റിലീസ് ചെയ്ത മെഗാസ്റ്റാർ ചിത്രങ്ങൾ. തിയേറ്റർ റിലീസായി എത്തിയ സിനിമകൾ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X