ഒരു മിനിറ്റിന് ഒരു കോടി, പ്രഭാസ് ചിത്രത്തിനായി മോഹന്‍ലാലിന്റെ പ്രതിഫലം? പുതിയ റിപ്പോര്‍ട്ട്

By Prashant V R

കെജിഎഫ് 2വിന് പിന്നാലെ സംവിധായകന്‍ പ്രശാന്ത് നീലും സൂപ്പര്‍താരം പ്രഭാസും ഒന്നിക്കുന്ന ചിത്രത്തിന്‌റെ പ്രഖ്യാപനം ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. സലാര്‍ എന്ന് പേരിട്ട ചിത്രത്തിന്‌റെ പോസ്റ്റര്‍ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്. കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര അണിനിരക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ പ്രഭാസിന്‌റെ ഗോഡ്ഫാദറായി മോഹന്‍ലാലിനെയാണ് പരിഗണിക്കുന്നതെന്നാണ് വാര്‍ത്തകള്‍ വന്നത്.

mohanlal-prabhas

തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. സലാര്‍ എന്ന വാമൊഴി പ്രയോഗം പേരാക്കിയതിനെ കുറിച്ചുളള ചോദ്യത്തിന് കമാന്‍ഡര്‍ ഇന്‍ ചീഫ്, ഒരു രാജാവിന്റെ വലംകൈ എന്നാണ് പ്രശാന്ത് നീല്‍ അര്‍ത്ഥം പറഞ്ഞത്. പിന്നാലെ അധോലോക നായകനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുകയെന്നും ഈ കഥാപാത്രത്തിന്‌റെ വലംകൈ ആയി പ്രഭാസ് അഭിനയിക്കുന്നതെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

20 കോടിയാണ് ചിത്രത്തിനായി മോഹന്‍ലാല്‍ വാങ്ങുന്നതെന്നും അറിയുന്നു. ഒരു മിനിറ്റിന് ഒരു കോടി എന്ന നിലയില്‍ ഇരുപത് മിനിറ്റിന് ഇരുപത് കോടി രൂപയാണ് ലാലേട്ടന്റെ പ്രതിഫലമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതേകുറിച്ചൊന്നും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. മോഹന്‍ലാലിന് പുറമെ റാണ ദഗുബതിയുടെ പേരും ചിത്രത്തിനായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. സലാറില്‍ പ്രഭാസിന്‌റെ വില്ലനായിട്ടാണ് റാണയെ പരിഗണിക്കുന്നത്.

Recommended Video

Mohanlal to play an important role in prabhas's movie

അതേസമയം കെജിഎഫ് 2 പൂര്‍ത്തിയായ ശേഷമാണ് സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രഭാസ് ചിത്രത്തിലേക്ക് കടക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ബിഗ് ബഡ്ജറ്റ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ രാധേശ്യാം എന്ന ചിത്രമാണ് പ്രഭാസിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അല വൈകുന്ദപുരംലോയ്ക്ക് ശേഷം പൂജാ ഹെഗ്‌ഡെ ചിത്രത്തില്‍ നായികയായി എത്തുന്നു.

Read more about: mohanlal prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X