നിവിൻ പോളിയുടെ നായിക വിവാഹിതയാകുന്നു, രഹസ്യമായി വിവാഹ നിശ്ചയം നടത്തി നിക്കി ​ഗൽറാണിയും കാമുകൻ ആദിയും!

സിനിമ-സീരിയൽ ‌മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നവർ പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും നിത്യ സംഭവമാണ്. അത്തരത്തിൽ സിനിമയിൽ നിന്ന് ജീവിത പങ്കാളികളെ കണ്ടെത്തിയ നിരവധി താരങ്ങളുണ്ട്. ചിലർ ഇപ്പോഴും വിജയകരമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരാണെങ്കിൽ മറ്റ് ചിലർ സ്വര ചേർച്ചയില്ലായ്മ കൊണ്ട് രണ്ട് വഴിക്ക് മുന്നോട്ട് നീങ്ങാം എന്ന് തീരുമാനിച്ചവരുമാണ്. സിനിമാ മേഖലയിലെ താരങ്ങളുടെ പ്രണയങ്ങളും വിവാഹങ്ങളും എന്നും ആരാധകർക്ക് അറിയാൻ താൽപര്യമുള്ള വിഷയവുമാണ്.

അത്തരത്തിൽ നാളുകളായി ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന രണ്ട് താരങ്ങളാണ് നടി നിക്കി ​ഗൽറാണിയും നടൻ ആദിയും ഇരുവരും തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമാണ്. ഇരുവരും പ്രണയത്തിലാണ് എന്നതിന് നിരവധി തെളിവുകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുമുണ്ട്. നിക്കി-ആദി പ്രണയം വൈറലാകുമ്പോൾ തെന്നിന്ത്യൻ സിനിമാ മേഖലയിൽ നിന്നും വരുന്ന പുതിയ വാർത്ത ഇരുവരുടേയും വിവാഹ നിശ്ചയം രഹസ്യമായി നടന്നുവെന്നതാണ്. ഇക്കഴിഞ്ഞ മാർച്ച് 24ന് നിക്കിയുടേയും ആദിയുടേയും വിവാഹ‌നിശ്ചയം നടന്നുവെന്നാണ് വാർത്തകൾ വരുന്നത്.

രഹസ്യമായി വിവാഹ നിശ്ചയം

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യമായ ചടങ്ങായിരുന്നു വിവാഹനിശ്ചയമെന്നും ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിക്കിയെ മലയാളികൾ ഇഷ്ടപ്പെട്ട് തുടങ്ങിയത് 1983 എന്ന നിവിൻ പോളി സിനിമ റിലീസ് ചെയ്തശേഷമാണ്. നിവിന്റെ കാമുകിയായിട്ടാണ് ചിത്രത്തിൽ നിക്കി അഭിനയിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലും നിക്കി സജീവമാണ്. തനിക്കൊരു പ്രണയമുണ്ടെന്നും ഉടൻ വിവാഹമുണ്ടാകുമെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നിക്കി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനാരെന്ന് നിക്കി വെളിപ്പെടുത്തിയിരുന്നില്ല. ശേഷം നിക്കിയും നടൻ ആദി പിനിസെട്ടിയുമായുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് നിക്കിയുടെ കാമുകൻ ആദി തന്നെയെന്ന് ആരാധകർ ഉറപ്പിച്ചത്.

Recommended Video

GAYATHRI SURESH ON സെക്സ് ഈസ് നോട്ട് പ്രോമിസ്..ചുമ്മാ കേറി ഒന്നും ചെയ്യരുത്
ഏറെ നാളുകളായി പ്രണയത്തിൽ

ആദിയുടെ എല്ലാ സ്വകാര്യ പാർട്ടികളിലും പരിപാടികളിലും നിക്കി സ്ഥിരം സാന്നിധ്യമാണ്. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തിയതിന്റെ ചിത്രങ്ങളും ഒരിടയ്ക്ക് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം ​ഗോസിപ്പുകൾ വരാറുണ്ടെങ്കിലും നിക്കിയോ ആദിയോ വിഷയത്തിൽ ഇതുവരെ പ്രതികരിക്കുകയോ വാർത്തകൾ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ സിനിമാ മേഖലയിൽ നിന്നുള്ള വ്യക്തി നിക്കി മാത്രമായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 14ന് ആയിരുന്നു രവിരാജയുടെ പിറന്നാൾ‌ ആഘോഷം നടന്നത്. ആദിയുടെ കുടുംബത്തിനൊപ്പം നിക്കിയും ഇരിക്കുന്ന ചിത്രങ്ങൾ വളരെ വേ​ഗത്തിൽ വൈറലായി. കൊവിഡ് ലോക്ഡൗണിനിടെക്ക് ചെന്നൈയിൽ നടന്ന ചടങ്ങിലാണ് നിക്കി പങ്കെടുത്തത്. യാഗവരായിനം നാ കാക്ക, മറഗാധ നാനയം എന്നീ സിനിമകളിലാണ് നിക്കിയും ആദിയും നായികാ നായകൻമാരായി ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.

വിവാഹം ഉടൻ

എട്ടിൽ അധികം മലയാള സിനിമകളുടെ ഭാ​ഗമായിട്ടുണ്ട് നിക്കി. 1983ക്ക് ശേഷം ഓം ശാന്തി ഓശാനയിൽ ​തെന്നൽ എന്ന ​​ഗസ്റ്റ് റോളിൽ നിക്കി അഭിനയിച്ചു. പിന്നീട് നിക്കി നായികയായത് വെള്ളിമൂങ്ങ എന്ന ബിജു മേനോൻ സിനിമയിലാണ്. വലിയ വിജയമായിരുന്ന സിനിമയിലെ നിക്കി-ബിജു മേനോൻ ലവ് സോങ് വലിയ ഹിറ്റായിരുന്നു. പിന്നീട് ദിലീപിന്റെ ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര, രുദ്രസിംഹാസനം, രാജമ്മ അറ്റ് യാഹു, ധമാക്ക തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചു. നിക്കി ഗൽറാണിയുടെ ഏറ്റവും പുതിയ സിനിമ 'ഇഡിയറ്റ്' ആണ്. രാംബാല സംവിധാനം ചെയ്ത ചിത്രത്തിൽ മിർച്ചി ശിവ, ആനന്ദ്‌രാജ്, ഉർവശി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒട്ടനവധി തമിഴ്, തെലുങ്ക് സിനിമകളിൽ നായകനായിട്ടുള്ള ആദിയുടെ ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ മൃ​ഗം ആയിരുന്നു.

Read more about: nikki galrani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X