ഗൗതമിക്ക് പകരം കമൽ ഹാസന്റെ പാപനാശം 2 ൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക...

മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2. 2013ൽ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണിത്. മലയാളത്തിൽ ആദ്യം റിലീസ് ചെയ്ത ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യുകയായിരുന്നു. മലയാളത്തിലെ പോലെ തന്നെ മറ്റു ഭാഷകളിലും ചിത്രം വൻ വിജയമായിരുന്നു.

സാരിയിൽ സ്റ്റൈലൻ ലുക്കിൽ താരസുന്ദരി, ഇത്രയും സിമ്പിളാകാൻ പറ്റുമോ

തമിഴിൽ കമൽ ഹാസൻ - ഗൗതമി ജോഡികളായിരുന്നു അഭിനയിച്ചിരുന്നത്. ഹിന്ദിയിൽ അജയ് ദേവ്ഗണ്ണും ശ്രിയ ശരണുമായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. കന്നഡയിൽ രവിചന്ദ്രൻ- മലയാളി താരം നവ്യ നായരുമായിരുന്നു അഭിനയിച്ചത്. തെലുങ്കിൽ മീന തന്നെയായിരുന്നു നായിക വെങ്കിടേഷ് ആയിരുന്നു മോഹൻലാൽ ചെയ്ത കഥാപാത്രങ്ങള അവതരിപ്പിച്ചത് ആദ്യ ഭാഗത്തെ പോലെ മറ്റുള്ള ഭാഷകളിലും ദൃശ്യത്തിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുകയാണ്.

തെലുങ്ക് ദൃശ്യം

തെലുങ്കിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. മാർച്ച് 5 ന് ആരംഭിച്ച ഷൂട്ടിംഗ് 47 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്. വെങ്കിടേഷ്, മീന എന്നിവർക്കൊപ്പം ആദ്യഭാഗത്ത് ഉണ്ടായിരുന്ന നദിയ മൊയ്തുവും എസ്തറും രണ്ടാം ഭാഗത്തുമുണ്ട്. കന്നഡയിലും ദൃശ്യത്തിന്റെ രണ്ടാം പതിപ്പ് ഉണ്ടാകും. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാകും രണ്ടാം ഭാഗത്തിലും എത്തുക എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഗൗതമി എത്തുമോ

ഇപ്പോൾ സിനിമാ കോളങ്ങളിൽ ചർച്ചയാകുന്നത് ദൃശ്യത്തിന്റെ തമിഴ് പതിപ്പിനെ കുറിച്ചാണ്. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ കമൽഹാസനും ഗൗതമിയുമായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ഇരുവരും റിലേഷനിൽ ആയിരുന്ന സമയത്തായിരുന്നു ആദ്യഭാഗം പുറത്ത് വരുന്നത്. എന്നാൽ 2016 ൽ ഇരുവരും പിരിയുകയായിരുന്നു പാപനാശത്തിന്റെ തമിഴ് പതിപ്പിൽ ഗൗതമി എത്തുമോ എന്നുള്ള ചർച്ച സിനിമാ കോളങ്ങളിൽ പുരോഗമിക്കുകയാണ്.

ദൃശ്യം 2 ലെ നായിക

ഇപ്പോഴിത പാപനാശത്തിന്റെ രണ്ടാം പതിപ്പിനെ കുറിച്ച് പുതിയൊരു വാർത്ത പുറത്തു വരുകയാണ്. പ്രമുഖ കോളിവുഡ് മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഗൗതമിക്ക് പകരം മീനയെ റാണിയാകാൻ അണിയറപ്രവർത്തകർ സമീപിച്ചിട്ടുണ്ടത്രെ. അതേസമയം ഇതിനെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. തമിഴിലും നിരവധി ആരാധകരുള്ള താരമാണ് മീന. തെലുങ്കിലും ഇതേ കഥാപാത്രം തന്നെയാണ് നടി അവതരിപ്പിക്കുന്നത്. ആശ ശരത്തും എസ്തർ അനിലും തമിഴിലും വേഷമിട്ടിരുന്നു. മലയാളത്തിലെ അതേ കഥാപാത്രം തന്നെയാണ് തമിഴിലും ചെയ്തിരിക്കുന്നത്. തെലുങ്ക് ദൃശ്യം 2 ലും എസ്തർ അഭിനയിച്ചിട്ടുണ്ട്. ആൻസിബ ചെയ്ത കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് നടി നിവേദ തോമസാണ്.

Recommended Video

Kamal Hassan wishes for Pinarayi govt | FilmiBeat Malayalam
ദൃശ്യം 2

ഒടിടി റിലീസായിട്ടാണ് ദൃശ്യം 2 പുറത്ത് വന്നത്. ഫെബ്രുവരി 19 ന് ആയിരുന്നു ആമസോണിൽ ചിത്രം റിലീസ് ചെയ്തത്. ആദ്യഭാഗത്തെ പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചത്. സിനിമയുടെ തുടക്കം മുതൽ അവസാനം പ്രേക്ഷകരെ ഒരുപോലെ പിടിച്ചിരുത്തുകയായിരുന്നു ചിത്രം. മുന്നാം ഭാഗത്തിനായുള്ള സൂചന നൽകി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.

Read more about: kamal haasan meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X