For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് അവതാരകനാവാന്‍ സല്‍മാന്‍ ഖാന് 1000 കോടി; റെക്കോര്‍ഡ് തുക പ്രതിഫലമായി ആവശ്യപ്പെട്ട് താരം?

  |

  ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഹിന്ദിയില്‍ നിന്നും ആരംഭിച്ച ഷോ മലയാളമടക്കം പല ഭാഷകളിലുമെത്തി. എന്നാല്‍ സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിനെ കുറിച്ചുള്ള ഓരോ കാര്യങ്ങളും വലിയ വാര്‍ത്തകളാവാറുണ്ട്. അടുത്ത സീസണെ കുറിച്ചുള്ള ഔദ്യോഗിക വിവരം വരുന്നതിന് മുന്‍പ് തന്നെ ബിഗ് ബോസിനെ കുറിച്ചുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്.

  ഹിന്ദിയില്‍ ഇനി നടക്കാന്‍ പോവുന്നത് പതിനാറാമത്തെ സീസണ്‍ ആണ്. അതിലും സല്‍മാന്‍ ഖാന്‍ തന്നെ അവതാരകനായിട്ടെത്തുമെന്നാണ് വിവരം. റെക്കോര്‍ഡ് കണക്കിന് പ്രതിഫലം ഇതിനകം വാങ്ങിയ താരം അടുത്ത സീസണിന് വേണ്ടി ഭീമമായൊരു തുക ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ മുന്നോട്ട് വച്ച തുകയുടെ കണക്ക് വിവരങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രചരിച്ചതോടെ അഭ്യൂഹങ്ങളും പിന്നാലെയെത്തി.

  ബിഗ് ബോസിനെ കുറിച്ച് പല മാധ്യമങ്ങളും വന്ന വാര്‍ത്തകള്‍ പ്രകാരം അടുത്ത സീസണില്‍ അവതാരകന്‍ ആവാന്‍ ആയിരം കോടിയാണ് സല്‍മാന്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നക്. നടന്റെ മാത്രം പ്രതിഫല തുകയാണിത്.

  കഴിഞ്ഞ മൂന്ന് സീസണുകളിലും പ്രതിഫലത്തില്‍ കാര്യമായ വര്‍ദ്ധനവ് ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ അങ്ങനൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നാണ് അറിയുന്നത്. തുകയില്‍ മാറ്റം വന്നില്ലെങ്കില്‍ അവതാരകനായി സല്‍മാന്‍ ഉണ്ടാവില്ലെന്ന് കൂടി വ്യക്തമാക്കിയതായിട്ടാണ് സൂചന.

  മൂന്നാമത്തെ ഭര്‍ത്താവിന്റെ കൂടെ മദ്യപിച്ചിട്ടുണ്ട്; അപവാദം പ്രചരിപ്പിക്കുന്നവരെ കുറിച്ച് നടി ചാര്‍മിള

  കഴിഞ്ഞ ബിഗ് ബോസ് സീസണില്‍ 350 കോടിയാണ് താരത്തിന്റെ വരുമാനം. ഇനി പുതിയതായി തുടങ്ങാന്‍ പോവുന്ന പതിനാറാം സീസണില്‍ 1050 കോടി രൂപ സല്‍മാന് പ്രതിഫലമായി ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെയും ഔദ്യോഗികമായ സ്ഥീരികരണങ്ങള്‍ ഒന്നും വന്നിട്ടില്ല. വൈകാതെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വാര്‍ത്ത പുറത്ത് വിടുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

  സ്വന്തം കുഞ്ഞ് വന്നാലും ഈ സ്‌നേഹം മാറരുത്; ആദ്യമായി അമ്മയൂടെ ഫീല്‍ മനസിലായതിനെ കുറിച്ച് മഷൂറയും

  മുന്‍പ് പല തവണയായി ബിഗ് ബോസ് ഷോ യില്‍ നിന്നും സല്‍മാന്‍ പിന്മാറുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല താന്‍ ഷോ നിര്‍ത്തി പോവാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ നിര്‍മാതാക്കള്‍ തന്നെ അവതാരകനായി തുടരാന്‍ പ്രേരിപ്പിക്കാറുണ്ടെന്ന് ഒരു വാര്‍ത്തസമ്മേളനത്തില്‍ സല്‍മാന്‍ പറഞ്ഞു.

  സെക്‌സ് സീന്‍ ചെയ്യാന്‍ നടിയുടെ കംഫര്‍ട്ട് മാത്രം നോക്കിയാല്‍ മതിയോ? ജോണ്‍ എബ്രാഹിന്റെ ചോദ്യത്തെ കുറിച്ച് പൂജ

  Recommended Video

  Anoop On Dr. Robin: റോബിനെ പുറത്താക്കിയതിനെ കുറിച്ച് അനൂപ് പറയുന്നു | *BiggBoss

  ബിഗ് ബോസ് ഹിന്ദി പതിനാറാം സീസണില്‍ പതിനേഴ് മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്നാണ് സൂചന. അതിനായി മത്സരാര്‍ഥികളെ അണിയറ പ്രവര്‍ത്തകര്‍ സമീപിപ്പിച്ചതായിട്ടും വിവരമുണ്ട്.

  അര്‍ജുന്‍ ബിജ്ലാനി, ദിവ്യങ്ക ത്രിപാഠി, ശിവാംഗി ജോഷി, ടീന ദത്ത, ആരുഷി ദത്ത, പൂനം പാണ്ഡെ, ശിവം ശര്‍മ, ജയ് ദുധാനെ, മുന്‍മുന്‍ ദത്ത, അസ്മ ഫലാഹ്, കാറ്റ് ക്രിസ്റ്റ്യന്‍, ജന്നത്ത്, സുബൈര്‍, ഫൈസല്‍ ഷെയ്ഖ്, അല്‍മാസിഫര്‍, ബസീര്‍ അലി, തുടങ്ങിയ താരങ്ങളെ ഷോ യിലേക്ക് വിളിക്കാന്‍ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആരൊക്കെയാണ് ഓഫര്‍ സ്വീകരിച്ചതെന്ന് വ്യക്തമല്ല.

  Read more about: bigg boss salman khan
  English summary
  Buzz: Superstar Salman Khan To Charge 1000 Crores For Bigg Boss 16?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X