»   »  നിവിന്‍ പോളിയ്‌ക്കൊപ്പം നില്‍ക്കുന്ന ഈ പെണ്‍കുട്ടികള്‍ ആരൊക്കെയാണെന്ന് മനസ്സിലായോ?

നിവിന്‍ പോളിയ്‌ക്കൊപ്പം നില്‍ക്കുന്ന ഈ പെണ്‍കുട്ടികള്‍ ആരൊക്കെയാണെന്ന് മനസ്സിലായോ?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം റിലീസായത് മുതല്‍ (അതിന് മുമ്പും) നിവിന്‍ പോളിയ്ക്ക് സ്ത്രീ ആരാധികമാര്‍ അല്പം കൂടുതലാണ്. സിനിമയ്ക്കകത്തു നിന്നും നടന് ആരാധകര്‍ ഏറെയുണ്ട് എന്നതാണ് വാസ്തവം. അത് ചിലപ്പോള്‍ നടിമാരായിരിക്കാം, താരങ്ങളുടെ മക്കളോ സഹോദരങ്ങളോ ആയിരിക്കാം.

നിവിന്‍ പോളിയുടെ കുതിച്ചു ചാട്ടം; നൂറ് ദിവസങ്ങളില്‍ കൂടുതലോടിയ ആറ് ചിത്രങ്ങള്‍

താഴെ കാണുന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പമുള്ളതും അങ്ങനെയുള്ള ആരാധികമാരാണ്. എന്നാല്‍ സെലിബ്രിറ്റികളും. ഈ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ നമ്മുടെ മലര്‍ മിസാണ് (സായി പല്ലവി). മറ്റ് മൂന്ന് പേരെയും അറിയാമോ?

 nivin-and-girls

നിവിന്‍ പോളിയ്ക്ക് തൊട്ടപ്പുറം നില്‍ക്കുന്നത് പൂജ, സായി പല്ലവിയുടെ സഹോദരി. സായി പല്ലവിയ്ക്കും പൂജയ്ക്കും നടുവില്‍ നില്‍ക്കുന്ന, കണ്ണട വച്ച ആ രണ്ട് പെണ്‍കുട്ടികള്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഖുശ്ബുവിന്റെ മക്കളാണ്, അവന്തികയും അനന്തിതയും.

ഹൈദരാബാദില്‍ വച്ചു നടന്ന സൈമ പുരസ്‌കാര ദാനത്തിനിടെ എടുത്ത ഫോട്ടോയാണ്. പ്രേമം കണ്ടതിന് ശേഷം നിവിന്‍ പോളിയുടെ ആരാധികമാരായി മാറിയതാണ് അവന്തികയും അനന്തിതയും.

English summary
Can you guess who are this girls with Nivin Pauly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam