»   » ഈ മക്കനകുത്തിയ കുട്ടി ആരാണെന്ന് മനസ്സിലായോ?

ഈ മക്കനകുത്തിയ കുട്ടി ആരാണെന്ന് മനസ്സിലായോ?

Posted By: Rohini
Subscribe to Filmibeat Malayalam

ഒറ്റ സിനിമയിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ ഒത്തിരി കഥാപാത്രങ്ങളുണ്ട് മനസ്സില്‍. അവരെന്നും ഓര്‍ക്കപ്പെടുന്നത് ആ കഥാപാത്രങ്ങളിലൂടെയായിരിക്കും. തിരിച്ചറിയപ്പെടുന്നതും. അങ്ങനെയെങ്കില്‍ ചുവടെ കാണുന്ന ഫോട്ടോയിലെ നടി ആരാണെന്ന് പറയാമോ?

വലിയ പ്രയാസമൊന്നുമില്ല. മക്കന കുത്തിയതുകൊണ്ട് മുടി കാണുന്നില്ല. അതാണ് ഈ നടിയുടെ ഏറ്റവും വലിയ ഐഡന്റിറ്റി. അതെ, പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അനുപമ പരമേശ്വരന്‍.

meri

ഈ ഗെറ്റപ്പ് പുതിയ ഏതെങ്കിലും ചിത്രത്തിന് വേണ്ടിയാണോ, ഫോട്ടോ ഷൂട്ടിന് വേണ്ടിയാണോ, പരസ്യത്തിന് വേണ്ടിയാണോ എന്നറിയില്ല. എന്തായാലും മേരിയുടെ മുടി മറച്ചാലും സുന്ദരി തന്നെയാണ്.

പ്രേമത്തിന് ശേഷം ഇപ്പോള്‍ അതിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് അനുപമ. മലയാളത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രമാണെങ്കിലും രൂപത്തിലും പേരിലുമെല്ലാം മാറ്റമുണ്ട്. ഇത് കൂടാതെ വേറെയും രണ്ട് ചിത്രങ്ങള്‍ തെലുങ്കില്‍ കരാറൊപ്പിട്ടിട്ടുണ്ട്.

English summary
Can you guess who is the actress in this photo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam