ഈ ചോക്ലേറ്റ് പയ്യന്‍ ആരാണെന്ന് പറയാമോ?
താഴേ കാണുന്ന ചിത്രത്തിലെ ചോക്ലേറ്റ് പയ്യന്‍ ആരാണെന്ന് പറയാമോ? സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണി ഇത് ഞാനാണെന്ന് അപ്പോള്‍ മലയാള സിനിമയുടെ ചോക്ലേറ്റ് പയ്യന്‍ എന്ന് പേരെടുത്ത കുഞ്ചാക്കോ ബോബന്‍ പറയും.
അതെ ഈ ചിത്രത്തില്‍ കാണുന്നത് കുഞ്ചാക്കോ ബോബന്‍ തന്നെ. ഗോട്ടി സാന്‍സ് മോഡല്‍ ഫ്രഞ്ച് താടിയും സ്റ്റൈലന്‍ ഹെയര്‍കട്ടും, ബെക്കര്‍ ലതര്‍ ജാക്കറ്റുമൊക്കെയായി ഒരു പുതിയ ലുക്കിലാണ് ചാക്കോച്ചന്‍.

ചുമ്മാതല്ല ഈ വേഷം കെട്ടല്‍, തന്റെ പുതിയ ചിത്രമായ ചിറകൊടിഞ്ഞ കിനാവുകളില്‍ ഇങ്ങനെ ഒരു അവതാരത്തിലും ചാക്കോച്ചന്‍ എത്തുന്നുണ്ട്. ചിത്രത്തിലെ നായകന്റെയും വില്ലന്റെയും റോളിലെത്തുന്നത് ചാക്കോച്ചന്‍ തന്നെയാണ്.
അഴകിയ രാവണനില്‍ അംബുജാക്ഷന്‍(ശ്രീനിവാസന്‍) പറഞ്ഞ കഥയാണ് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന പേരില്‍ ഇന്ന് സിനിമയാകുന്നത്. അംബുജാക്ഷനായി ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തില്‍, കുഞ്ചാക്കോ ബോബന് പുറമെ റിമ കല്ലിങ്കലും വേഷമിടുന്നു.
സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ ഒരു വേഷം തയ്യല്‍ക്കാരന്റേതാണ്. അതില്‍ തന്നെ പുതിയ ഭാവത്തിലും രൂപത്തിലും ചാക്കോച്ചനെ കണ്ടത് ആരാധകര്‍ക്ക് പുതിയ അനുഭവമായിരുന്നു.


Click it and Unblock the Notifications











