ഇത് മലയാള സിനിമയിലെ രണ്ട് പ്രമുഖ നടന്മാരുടെ അമ്മയാണ്, നടിയാണ്; ആരാണെന്ന് പറയാമോ?
താഴെ കാണുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയിലുള്ള പെണ്‍കുട്ടി ആരാണെന്ന് പറയാമോ?. കണ്ടെത്താന്‍ പാടാണെന്നറിയാം. അതുകൊണ്ട് ക്ലൂ തരാം. മലയാളത്തിലെ രണ്ട് പ്രമുഖ താരങ്ങളുടെ അമ്മയാണ്. പ്രമുഖ ആദ്യകാല നടന്റെ ഭാര്യയാണ്. നടിയുമാണ്. പറയാമോ?
ക്ലൂ ഇതിനധികം തരാന്‍ കഴിയില്ല, ഇത് മലയാളത്തിലെ ആദ്യകാല നടന്‍ സുകുമാരന്റെ ഭാര്യ, പ്രമുഖ മലയാളനടന്മാരായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ, നടി മല്ലിക സുകുമാരനാണ്.

ഇത്രയധികം ബില്‍ഡപ്പ് നല്‍കാന്‍ ഈ ഫോട്ടോയില്‍ എന്താണ് എന്ന് ചിന്തിക്കുന്നുണ്ടാവും. അരമണിക്കൂര്‍ മുമ്പ് പൃഥ്വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഈ ഫോട്ടോ. അമ്മ എന്നല്ലാതെ മറ്റൊന്നും എഴുതാത്ത ഫോട്ടോയില്‍ ഒരു വാത്സ്യമുണ്ട്.
ഫോട്ടോയ്ക്ക് താഴേ പൃഥ്വി ആരാധകര്‍ പൊതിയുകയാണ്. ഗുഡ് ഫോട്ടോ, നൈസ്, ക്യൂട്ട് എന്നൊക്കെ പറഞ്ഞാണ് കമന്റുകള്‍. ആരാധിക്കാന്‍ ഞങ്ങള്‍ക്കൊരു ഏട്ടനെ തന്ന അമ്മ എന്ന കമന്റുകളുമുണ്ട്.
Amma
Posted by Prithviraj Sukumaran on Saturday, July 25, 2015


Click it and Unblock the Notifications











