»   » ഈ ഫോട്ടോയില്‍ ഒരു യുവ സൂപ്പര്‍സ്റ്റാര്‍ ഉണ്ട്, ആരാണെന്ന് പറയാമോ?

ഈ ഫോട്ടോയില്‍ ഒരു യുവ സൂപ്പര്‍സ്റ്റാര്‍ ഉണ്ട്, ആരാണെന്ന് പറയാമോ?

Posted By:
Subscribe to Filmibeat Malayalam

സ്‌കൂള്‍ ഫോട്ടോകളൊക്കെ ഓരോ ഓര്‍മപ്പെടുത്തലുകളാണ്. ചുവടെ കാണുന്ന സ്‌കൂള്‍ ഗ്രൂപ് ഫോട്ടയില്‍ ഇന്നത്തെ മലയാള സിനിമയിലെ ഒരു യുവ സൂപ്പര്‍സ്റ്റാറുണ്ട്. ആരാണെന്ന് കണ്ടെത്താന്‍ കഴിയുമോ?

അത്രയധികം തിരഞ്ഞു പിടിക്കേണ്ടതായിട്ടൊന്നും വരില്ല. ചിത്രത്തില്‍ ആള്‍ എടുത്തു കാണാം. മറ്റാരുമല്ല, മല്ലികയുടെയും സുകുമാരന്റെയും രണ്ടാമത്തെ മകന്‍ പൃഥ്വിരാജ്. വലത്തു നിന്ന് നാലാമത് നില്‍ക്കുന്നതാണ് പൃഥ്വി.

prithvi

മുഖത്ത് വലിയ മാറ്റമൊന്നുമില്ലെങ്കിലും പൃഥ്വിയുടെ ശരീരത്തില്‍ നന്നായി മാറ്റമുണ്ട്. അപ്പോള്‍ അല്പം തടിച്ച് സൈസുള്ള ആളായിരുന്നു. ഇപ്പോള്‍ മെലിഞ്ഞ്, ജിം ബോഡിയായി.. സുന്ദരനായി.

ഫേസ്ബുക്കിലൂടെയാണ് ഇപ്പോള്‍ ഈ ഫോട്ടോ ഉയര്‍ന്നുവന്നത്. കണ്ടവര്‍ കണ്ടവര്‍ ഷെയര്‍ ചെയ്ത് പൃഥ്വിയുടെ മറ്റ് ആരാധകരിലും എത്തിക്കുന്നുണ്ട്. പഠിക്കാന്‍ മിടുക്കനായിരുന്നു പൃഥ്വിയെന്ന് മല്ലിക മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

English summary
Can you guess who is the young actor on the class group photo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam