»   » മഞ്ജു വാര്യര്‍ ആമിയില്‍ നായികയാകുന്നതിന് ദിലീപിന് എതിര്‍പ്പ് ? വേര്‍പിരിഞ്ഞിട്ടും പിന്തുടരുന്നുവോ ?

മഞ്ജു വാര്യര്‍ ആമിയില്‍ നായികയാകുന്നതിന് ദിലീപിന് എതിര്‍പ്പ് ? വേര്‍പിരിഞ്ഞിട്ടും പിന്തുടരുന്നുവോ ?

Posted By: Nihara
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കമലിന്റെ ആമിയിലെ നായികയെ തീരുമാനിച്ചത്. വിദ്യാ ബാലനാണ് ആമിയുടെ വേഷത്തിലെത്തുന്നതെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ചിത്രീകരണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വിദ്യ ചിത്രത്തില്‍ നിന്നും പിന്‍മാറി. പിന്നീട് തബു, പാര്‍വതി എന്നിവരുടെയൊക്കെ പേര് ഉയര്‍ന്നുവന്നു. എന്നാല്‍ തന്റെ ആമിയെ അവതരിപ്പിക്കാന്‍ പറ്റിയ ആളെ ഇതുവരെയും കണ്ടു കിട്ടിയില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.

  ഇതിനിടയ്ക്ക് മഞ്ജു വാര്യരുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. ഒടുവില്‍ സംവിധായകന്‍ തന്നെ സ്ഥിരീകരണവുമായി രംഗത്തു വന്നു. ആമിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണെന്ന് സംവിധായകന്‍ സ്ഥിരീകരിച്ചു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ആമിയെ അവതരിപ്പിക്കുന്നത് സിനിമാ പ്രേമികളുടെ ഇഷ്ട അഭിനേത്രി തന്നെയാണെന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

  കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു

  ദിലീപും സംവിധായകന്‍ കമലും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. സിനിമാ നടനാകുന്നതിനു മുന്‍പ് കമലിന്റെ സംവിധാന സഹായിയയായി ജോലി ചെയ്തിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായാണ് ദിലീപ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. മഴയത്തും മുന്‍പേ എന്ന ചിത്രത്തില്‍ ദിലീപും ലാല്‍ ജോസും കമലിന്റെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അതേ സംവിധായകന്റെ തന്നെ നിരവധി ചിത്രങ്ങളില്‍ നായക വേഷത്തിലും ദിലീപിനെ കണ്ടു.

  മഞ്ജുവിനെ നായികയാക്കരുതെന്ന് ആവശ്യപ്പെട്ടോ??

  ആമിയില്‍ നായികയായി മഞ്ജു വാര്യരെ പരിഗണിക്കാതിരിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മഞ്ജുവിനെ ഈ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്.

  സംവിധായകന് പറയാനുള്ളത്

  പ്രൊഫഷണലായ അഭിനേതാവാണ് ദിലീപ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആളല്ല. ആരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. അത്തരത്തില്‍ യാതൊരുവിധ ശ്രമങ്ങളും ദിലീപ് നടത്തിയിട്ടില്ലെന്നാണ് വിഷയവുമായി ബന്ധപ്പെട്ട് കമല്‍ പ്രതികരിച്ചത്.

  വിദ്യാ ബാലന്‍ പിന്‍മാറിയതില്‍ വിഷമമുണ്ട്

  ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് വിദ്യാ ബാലന്‍ പിന്‍മാറിയത്. കാരണമെന്താണെന്ന് അറിയില്ല. വിദ്യയെ ആദ്യമായി ക്യമറയ്ക്ക് മുന്നില്‍ കൊണ്ടുവന്നത് താനാണ്. വിദ്യയുടെ പിന്‍മാറ്റം വ്യക്തിപരമായി ഏറെ വേദനിപ്പിച്ചുവെന്നും കമല്‍ പറഞ്ഞു. 37 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്.

  മഞ്ജുവിന് മുന്നിലെ വെല്ലുവിളിയാണ്

  മഞ്ജുവാര്യര്‍ക്കു മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ആമി. ആമിയെ നന്നായി ഉള്‍ക്കൊള്ളാന്‍ മഞ്ജുവിന് കഴിയും. കഥാപാത്രമാവുന്നതിനായി ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ആമിയാവാന്‍ കുറച്ചു കൂടി തടി കൂട്ടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

  പിന്തുണയുമായി സോഷ്യല്‍ മീഡിയ

  വന്‍ ആരാധക പിന്തുണയാണ് മഞ്ജു വാര്യര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആമിയുമായി ധൈര്യപൂര്‍വ്വം മുന്നോട്ട് പോകാനാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. ദേശീയ അവാര്‍ഡ് സാധ്യത വരെ ആരാധകര്‍ ആമിയിലൂടെ പ്രതീക്ഷിക്കുന്നു.

  English summary
  The first doubt anyone would ask when they hear director Kamal who is a close friend of actor Dileep roped in his former wife Manju Warrier for his upcoming movie, Aami would be won't it affect his friendship with Dileep. He said casting Manju will not affect their relationship. "Manju playing Madhavikutty will not bring any issues in my friendship with Dileep.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more