Just In
- 21 min ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 51 min ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 58 min ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
- 1 hr ago
ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്മാന് ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്
Don't Miss!
- News
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ്
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Sports
IND vs ENG: ചെന്നൈ ക്രിക്കറ്റ് ഫീവറിലേക്ക്, ഇന്ത്യയെ മെരുക്കാന്‍ ഇംഗ്ലീഷുകാരെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നസ്റിയയുടെയും ഫഹദിന്റെയും പുതിയ ഫോട്ടോ, ഇതില്‍ നസ്റിയയ്ക്കെന്താ കുഴപ്പം?
പതിവ് പോലെ നസ്റിയ നസീമിന്റെയും ഫഹദ് ഫാസിലിന്റെയും പുതിയ ഫോട്ടോയും ഫേസ്ബുക്കില്‍ വൈറലാകുന്നു. നസ്റിയ തടിച്ചതും മെലിഞ്ഞതുമൊന്നുമല്ല ഇപ്പോഴത്തെ പ്രശ്നം. ഈ ഫോട്ടോയില്‍ പാപ്പരാസികള്‍ പുതിയ പ്രശ്നം കണ്ടു പിടിച്ചിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയിലെ ഫ്രാഗ്റാന്റ് നാച്വര്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റില്‍ വന്നപ്പോള്‍ അവിടെയുള്ള സ്റ്റാഫുകള്‍ക്കൊപ്പം നിന്നെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയാണ് വിഷയം. ദേ ചുവടെ കാണുന്ന ഈ ഫോട്ടോ.
ഈ ചിത്രത്തില്‍ മുട്ടോളമുള്ള ഉടുപ്പാണ് നസ്റിയ ധരിച്ചിരിയ്ക്കുന്നത്. അതിനെയാണ് വിമര്‍ശിക്കുന്നത്. ഇത് നസ്റിയ തന്നെയാണോ എന്ന് ചിലര്‍ ചോദിയ്ക്കുമ്പോള്‍ മറ്റു ചിലര്‍ മോശമായ രീതിയില്‍ കമന്റടിയ്ക്കുന്നു.
സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നസ്റിയ നസീമിനിപ്പോഴും ആരാധകര്‍ കുറവൊന്നുമല്ല. നസ്റിയ നസീം തടിച്ചു, വെളുത്തു തുടങ്ങിയ വിഷയങ്ങളൊക്കെയായി സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നസ്റിയയുടെ പേരും സജീവമാണ്.