For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിനെ കോപ്പിയടിച്ച് ചക്കപ്പഴം, ബാലുവിനെ അനുകരിച്ച സുമേഷ്, വിമര്‍ശനങ്ങളുമായി ആരാധകര്‍

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരിപാടിയായ ഉപ്പും മുളകും നിര്‍ത്തിവെച്ചിരിക്കുകയാണ്. ആയിരവും പിന്നിട്ട് മുന്നേറുന്നതിനിടയിലായിരുന്നു ഈ തീരുമാനം. ഉപ്പും മുളകും പരിപാടി നിര്‍ത്തിവെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇതോടെയായിരുന്നു ചോദ്യങ്ങളുമായി ആരാധകരുമെത്തിയത്. ഫ്‌ളവേഴ്‌സ് ചാനലിലെ പോസ്റ്റുകളുടെ കീഴിലും യൂട്യൂബ് വീഡിയോയ്ക്ക് കീഴിലുമെല്ലാം ഉപ്പും മുളകിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

  ഉപ്പും മുളകും കാണുന്നവര്‍ക്ക് വിരസത തോന്നിത്തുടങ്ങി, അതിനാല്‍ ചെറിയൊരു ബ്രേക്കിലാണ്. അവര്‍ വൈകാതെ തിരിച്ചെത്തിയേക്കുമെന്നുമായിരുന്നു ചാനല്‍ പ്രവര്‍ത്തകര്‍ അറിയിച്ചത്. 6 മാസത്തേക്ക് പരമ്പരയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ വിശദീകരണത്തില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല. ചക്കപ്പഴത്തിന്റെ വരവാണ് ഉപ്പും മുളകും നിര്‍ത്താനുള്ള കാരണമെന്നും, ഉപ്പും മുളകിന്റെ മുന്‍ സംവിധായകനാണ് ഇതിന് പുറകിലെന്നുമൊക്കെയാണ് ഫാന്‍സ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍. ഉപ്പും മുളകിനെ അനുകരിക്കുകയാണ് ചക്കപ്പഴമെന്നും ആരാധകര്‍ പറയുന്നു. ഫാന്‍സ് ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ തുടര്‍ന്നുവായിക്കാം.

  ചര്‍ച്ചകള്‍

  ചര്‍ച്ചകള്‍

  ഇതൊക്കെ കണ്ടു ഉപ്പും മുളകിനെ നെഞ്ചോട് ചേർത്തു പിടിച്ച ഫാൻസ് മിണ്ടാതിരിക്കരുത്. ഉപ്പും മുളകും ന്റെ പഴയ ഡയറക്ടർ ആയ ആർ ഉണ്ണികൃഷ്ണന് വളരെ ഈസിയാണ് ചക്കപഴത്തിൽ ഉപ്പും മുളകും ലെ അതേ തീം കുറച്ചു മാറ്റങ്ങൾ വരുത്തി ചെയ്യാൻ. വേറെ ഒരു ചാനലിൽ ഇങ്ങനെ ഒരു കോപ്പി അടി സമ്മതിക്കുമോ? സ്വന്തം പ്രോഗ്രാം തന്നെ ഇത് പോലെ താഴ്ത്തി കെട്ടാൻ ഫ്ലവർസ് നെ കഴിയൂ. അത് കൊണ്ട് ഫ്ലവർസ് കോമഡി യൂട്യൂബ് ചാനൽ unsubcribe ചെയ്തു എല്ലാ പ്രോഗ്രാം dislike ചെയ്തും പ്രതിഷേധിക്കുക.

  സാദൃശ്യം

  സാദൃശ്യം

  ചക്കപ്പഴം ഏകദേശം എല്ലാ എപ്പിസോഡുകളും ഉപ്പും മുളകിനോട് സാദൃശ്യമുള്ളതാണ്.ഉപ്പും മുളകും ഇല്ലാത്ത ഈ പുഴുങ്ങിയ ചക്കപ്പഴം ആർക്ക് വേണം ഇനി ചക്കപ്പഴം എല്ലാവരും ഡിസ്‌ലൈക്ക് അടിക്കുക അപ്പോൾ പതിയെ ഉപ്പുംമുളകും തിരിച്ചുവരുംചക്കപ്പഴം വേണ്ട ഉപ്പും മുളകും തിരിച്ചു കൊണ്ടുവരൂയെന്നും ആരാധകര്‍ പറയുന്നു. ഞാൻ ഇത് വിചാരിക്കാറുണ്ട്. ചക്കപ്പഴം ആദ്യത്തെ എപ്പിസോഡൊക്കെ നല്ലതായിരുന്നു. എന്നാല്‍ ഇപ്പൊ എപ്പിസോഡിന് വേണ്ടി ഓരോന്നു കാട്ടി കൂടുന്ന പോലെ ഉണ്ട്..അതില്‍ എല്ലാവരും മികച്ചു നില്‍ക്കുന്നു എന്ന് പറയാന്‍ പറ്റില്ല..ആകെ ഒന്നോ രണ്ടോ പേരുണ്ട് പിന്നെ ശിവന്‍ പോയെ പിന്നെ അതും ഇല്ലെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

  അഭിനയിക്കുന്നവര്‍

  അഭിനയിക്കുന്നവര്‍

  ഉപ്പും മുളകിൽ അഭിനയിക്കുന്നവർ തന്നെ ആണ് മാറി നിൽക്കുന്നത്. അതിന് ചാനൽ എന്ത് ചെയ്യാനാണെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ആര് പറഞ്ഞു മാറി നിൽക്കുന്നു എന്ന്? ഫ്ലവർസ് ആണ് ഷൂട്ടിങ് നിർത്താൻ പറഞ്ഞത്.പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആർക്കും കഴിയും. ഉപ്പും മുളകും ന്റെ മെയിൻ ത്രെഡ് സുരേഷ് ബാബു ന്റെ ആണ്.എന്ന് അവർ പറഞ്ഞിട്ടില്ലല്ലോ. അഭിനേതാക്കളാരെങ്കിലും അത് പറഞ്ഞാലേ പ്രേക്ഷകർക്ക് വിശ്വാസമാവൂ.ചാനലിനെ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്.

  തെറ്റിദ്ധരിപ്പിക്കരുത്

  തെറ്റിദ്ധരിപ്പിക്കരുത്

  അതിൽ വർക്ക്‌ ചെയ്യുന്ന ഒട്ടു മിക്ക ആളുകളെയും എനിക്ക് അറിയാം. അതിൽ നിന്നും മനസിലാക്കിയതാണെന്ന് പറഞ്ഞായിരുന്നു ഒരാളെത്തിയത്. 5 വർഷം ആയത് കൊണ്ട് അവർക്കും മടുത്തു തുടങ്ങി അവർ തന്നെ break എടുത്തത് ആണ്അങ്ങനെ ആരെങ്കിലും open ആയിട്ട് പറയും എന്ന് തോന്നുന്നോണ്ടോ, അവരെ അവർ ആക്കിയത് ഉപ്പുംമുളകും ആണ് അപ്പൊ അതിനെ മടുത്തു എന്ന് open ആയിട്ട് ആരും പറയില്ലെന്ന് നമുക്കും അറിയാം അവരെ ഒക്കെ . ഇന്ന് വരെ അവർ ആരും അങ്ങനെ ആരോടും പറഞ്ഞിട്ടില്ല. പാറുകുട്ടിയുടെ കല്യാണം വരെ ഉപ്പും മുളകിൽ അഭിനയിക്കും എന്നാണ് ബിജു ചേട്ടൻ എപ്പോളും പറയുന്നത്. ആളുകളെ ദയവ് ചെയ്തു തെറ്റിദ്ധരിപ്പിക്കരുത്.

  Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
  താരങ്ങള്‍ക്ക് പ്രതികരിച്ചൂടേ

  താരങ്ങള്‍ക്ക് പ്രതികരിച്ചൂടേ

  കാശിനു വേണ്ടി മാത്രം അല്ല അവർ അഭിനയിക്കുന്നത്. അവരുടെ ജീവിതം കൂടെ ആണ്. വിഡ്ഢിത്തങ്ങൾ എനിക്ക് വിളിച്ചു പറയണ്ട കാര്യം illഎങ്കിലും ബ്രേക്കിന്റെ കാര്യം ഒന്ന് സൂചിപ്പിച്ചുകൂടെ. അവരുടെ കമന്റ് ബോക്സുകൾ നിറയെ uppum മുളകിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ്.അതിനെ കുറിച്ചുള്ള ഒരു പ്രതികരണവും അവരുടെ പക്കൽ നിന്ന് ലഭിച്ചിട്ടുമില്ലെന്നും ആരാധകര്‍ പറയുന്നു.

  English summary
  Chakkapazham imitates Uppum Mulakum, fans discussions went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X